സിനിമാ സംഘടനകള്‍ വിലക്കിയതിന് പിന്നാലെ താര സംഘടനയായ അമ്മയെ സമീപിച്ച് നടൻ ഷെയിന്‍ നിഗം. തനിക്കെതിരെ നിര്‍മാതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷെയ്നിന്റെ വാദം.നിർമ്മാതാവ് സോഫിയ പോളിന്റെ പരാതിയിൽ തന്റെ ഭാഗം വിശദീകരിച്ച് നടൻ സംഘനടയ്ക്ക് കത്ത് നൽകി. ആര്‍ഡിഎക്സ് സിനിമയുടെ സെറ്റില്‍ വൃത്തിഹീനമായ കാരവാനാണ് തനിക്ക് നല്‍കിയതെന്നും നിര്‍മാതാവിന്റെ ഭര്‍ത്താവ് തന്റെ മാതാവിനോട് മര്യാദയില്ലാതെ പെരുമാറിയെന്നും ‘അമ്മ’യ്ക്കു…
വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധമറിയിച്ച് താര സംഘടനയായ അമ്മ ഐസിസിയില്‍ നിന്ന് നടി മാല പാര്‍വതി രാജിവച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. അമ്മയുടെ ആഭ്യന്തര പരിഹാര സമിതിയാണ് ഐസിസി. വിഷയത്തില്‍ കൂടുതല്‍ പേര്‍ സമിതിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മാല പാര്‍വതി…
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം. ഇന്ന് 11 മണിവരെ നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല. ഇന്നലെ രാത്രി ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചതിനെ തുടർന്നാണ് ശുദ്ധിക്രിയകൾ നടത്തുന്നത്.കൊവിഡിനെ തുടർന്ന് ഏറെ നാൾ അടച്ചിട്ടതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 17നാണ് ക്ഷേത്രത്തിൽ ഭക്തർക്ക്…
സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന നാളെ (മെയ് 1) മുതല്‍ പ്രാബല്യത്തില്‍. ഇതോടെ ബസ് ചാര്‍ജ് മിനിമം 10 രൂപയാകും. ഓട്ടോ മിനിമം നിരക്ക് 30 രൂപയായും ടാക്‌സിക്ക് 200 രൂപയാക്കിയുമാണ് കൂട്ടിയത്.സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും…
സംസ്ഥാനത്ത് കണ്ടക്ടര്‍ ഇല്ലാതെ ബസ് സര്‍വീസ് നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതി. പാലക്കാട് കാടന്‍കാവില്‍ കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തിയ ബസിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പുതിയ പരീക്ഷണത്തെ തടയേണ്ടതില്ലെന്ന നിലപാടിലാണ് ഇപ്പോൾ മോട്ടോര്‍ വാഹന വകുപ്പ്. നേരത്തെ വന്ന നിര്‍ദേശത്തെ തുടര്‍ന്ന് കണ്ടക്ടറെ…
ബലാത്സംഗ പരാതിയില്‍ നടനും നിർമ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് താരസംഘടനയായ ‘അമ്മ’ വിശദീകരണം തേടി. തുടർ നടപടി ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടീവ് യോഗം നാളെ ചേർന്നേക്കും. വിജയ് ബാബുവിന്റെ വിശദീകരണം എക്സിക്യൂട്ടീവ് യോഗത്തില്‍ ചർച്ച ചെയ്യും. തുടർനടപടികളെക്കുറിച്ച് സംഘടന നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം, വിജയ് ബാബുവിനെ…
അങ്കണവാടി ജീവനക്കാരിയുടെ മര്‍ദനമേറ്റ് നാല് വയസുകാരിക്ക് പരുക്ക്. അങ്കണവാടിയിലെ ബുക്കിന്റെ പേപ്പര്‍ കീറിയതിനാണ് കുട്ടിയെ ജീവനക്കാരി മര്‍ദിച്ചതെന്നാണ് ആക്ഷേപം.കൊല്ലം ചിതറയില്‍ കൊത്തല അങ്കണവാടിയിലെ ജീവനക്കാരി സുജാതക്കെതിരെയാണ് പരാതി. സംഭവത്തില്‍ ജീവനക്കാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ചിതറ കണ്ണങ്കോട് അഷ്ടമംഗല്യ ഹൗസില്‍ ശരണ്യ ഉദയകുമാര്‍…
ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് തൊഴിലുറപ്പ് ജോലികൾ പിഴയും ശക്തമായ നടപടിയും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ യോജനയിലെ മെറ്റീരിയൽ ജോലികൾ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ചെയ്യിച്ചാൽ നടപടി സ്വീകരിക്കുമെന്ന് തൊഴിലുറപ്പ് മിഷൻ സംസ്ഥാന ഡയറക്ടർ ഇറക്കിയ സർക്കുലറിൽ പറയുന്നു.ഗ്രാമീണ തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലാണ്…
സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഒരാൾ പങ്കുവച്ച പോസ്റ്റിന് മകൻ ഗോകുൽ സുരേഷ് ഗോപി നൽകിയ മറുപടി ചർച്ചയാകുന്നു.ഒരു ഭാഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വച്ച്, ഈ ചിത്രത്തിന്…
ബലാത്സംഗം ചെയ്‌തെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്‍. താനുമായി ബന്ധം സ്ഥാപിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാനും സിനിമയില്‍ കൂടുതല്‍ അവസരം നേടാനുമാണ് പരാതിക്കാരി ലക്ഷ്യമിട്ടതെന്ന് വിജയ് ബാബു ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. താന്‍ നിര്‍മ്മിച്ച ഒരു ചിത്രത്തില്‍ നേരിട്ട് അവസരം…
കണ്ണൂർ: ഇഫ്താർ വിരുന്നിന് എല്ലാ മതസ്ഥരെയും മസ്ജിദിലേക്ക് സ്വാഗതം ചെയ്ത് കുഞ്ഞിമംഗലത്തെ ജുമാ മസ്ജിദ്. കണ്ണൂര്‍ പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലത്തെ ജുമാ മസ്ജിദിലേക്കാണ് എല്ലാ മതസ്ഥരെയും സ്വാഗതം ചെയ്തിരിക്കുന്നത്. ‘കുഞ്ഞിമംഗലം ചെമ്മട്ടിലാ ജുമാ മസ്ജിദിലേക്ക് മുഴുവൻ സഹോദര മതസ്ഥർക്കും സ്വാഗതം,’ എന്നാണ് മസ്ജിദിന് മുന്നിൽ വെച്ചിരിക്കുന്ന…