രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
പത്തനംതിട്ടയിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികൾ ചികിത്സ തേടി. കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുധിമുട്ടുണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പത്തനംതിട്ടയിലെ മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാർത്ഥികൾ ഭക്ഷ്യ സുരക്ഷാവകുപ്പിന് പരാതി നൽകി. അതേസമയം ആലപ്പുഴയിൽ…
മരണകാരണം കൊവിഡാണെങ്കിൽ ഡോക്ടർമാർ അത് എഴുതരുതെന്ന നിർദ്ദേശവുമായി ചൈന. റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ വിവിധ സർക്കാർ ആശുപത്രികളിലെ 6 ഡോക്ടർമാർ ഇക്കാര്യം വെളിപ്പെടുത്തി. കൊവിഡ് ബാധിച്ച് മരിക്കുന്ന രോഗിയാണെങ്കിൽ മരണ സർട്ടിഫിക്കറ്റിൽ അത് രേഖപ്പെടുത്തരുതെന്ന് വാക്കാലുള്ള നിർദ്ദേശം ലഭിച്ചു എന്നാണ് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ.…
സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ് . സേഫ് ഫുഡ് ഡെസ്റ്റിനേഷൻ ആക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ഫെബ്രുവരി 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണമാണ് ഇതുകൊണ്ട്…
കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസും , ആരോഗ്യ കേരളയും ചേർന്ന് ജനുവരി 17ന് ദേശീയ വിരവിമുക്ത ദിനം ആചരിക്കുന്നു.” ഞാൻ കഴിക്കും നിങ്ങളും കഴിക്കില്ലേ” എന്ന ആഹ്വാനത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളിലെ വിര ശല്യം തടയുക എന്ന ലക്ഷ്യത്തോടെയാണ് വിരവിമുക്ത ദിനം ആചരിക്കുന്നത്. സ്കൂളുകളിലും…
കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്ന് ചേരുന്ന നഗരസഭാ യോഗം വിഷയം ചർച്ച ചെയ്യും. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കളമശ്ശേരി നഗരസഭയിലേക്ക് മാർച്ച്…
കാസർഗോഡ് തൃക്കരിപ്പൂരിൽ വായോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്‌കര പൊതുവാൾ ആണ് മരിച്ചത്.ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. വീട്ടിന് മുന്നിൽ വെച്ച് ഇളകിയെത്തിയ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. തൃക്കരിപ്പൂരിലെ ആദ്യകാല…
കേരളത്തിൽ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എഫ്.എസ്.എസ്.എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കിൽ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ്…
കളമശ്ശേരിയിൽ പഴകിയ മാംസം പിടിച്ചെടുത്ത സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദേശം നൽകിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കെൽസ കളമശ്ശേരി മുനിസിപ്പാലിറ്റിയോട് റിപ്പോർട്ടും തേടിയിട്ടുണ്ട്. എറണാകുളം കളമശേരി കൈപ്പടമുഗളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് പഴകിയ…
യുഎഇയിലെ വടക്കുകിഴക്കന്‍ മേഖലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താപനില 16 ഡിഗ്രി വരെ താഴ്‌ന്നേക്കും. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം കനത്ത മഴയ്ക്കിടെ അപകടകരമായ രീതിയില്‍…
അമേരിക്ക ഗ്യാസ് സ്റ്റൗ നിരോധിക്കാൻ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. വീടിനകത്തെ അന്തരീക്ഷ മലിനീകരണം കുട്ടികളിൽ ആസ്മയ്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാസ് സ്റ്റൗ നിരോധിക്കാനുള്ള നീക്കങ്ങളെ കുറിച്ചുള്ള ആലോചനയിലാണ് യു.എസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി വിഭാഗം. വിഷയത്തിൽ പൊതുജനാഭിപ്രായം തേടാൻ ഏജൻസി ഒക്ടോബറിൽ…