പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സയ്ക്കിടെ വീണ്ടും മരണം; ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു

പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട്‌ തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക (27) ആണ് മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി 9…

//

തലശ്ശേരി ജനറൽ ആശുപത്രിയിൽ പനി ക്ലിനിക്ക് തുടങ്ങുന്നു

തലശ്ശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ പനി ക്ലിനിക്ക് അടുത്ത ദിവസം പ്രവർത്തനം തുടങ്ങുമെന്ന് സൂപ്രണ്ട് ഡോ. ആശാദേവി പറഞ്ഞു. ഒ.പി. ടിക്കറ്റ് നൽകുന്ന കൗണ്ടർ ഒന്നുകൂടി തുടങ്ങും.ചൊവ്വാഴ്ച ഇതിന്റെ പ്രവർത്തനം തുടങ്ങും. നിലവിൽ ഒ.പി. ടിക്കറ്റ് നൽകാൻ രണ്ട് കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്.രോഗികൾ ഒ.പി.…

///

ചുമയ്ക്കുളള മരുന്നിന് പകരം തറ വൃത്തിയാക്കുന്ന ലോഷൻ നൽകിയെന്ന് പരാതി; വിദ്യാർത്ഥി ആശുപത്രിയിൽ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഗുരുതര ചികിത്സാ പിഴവ് ആരോപണം.കൊല്ലം കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പനി ബാധിച്ച് എത്തിയ ഒൻപതാം ക്ലാസുകാരന് ചുമയുടെ മരുന്നിന് പകരം, തറ വൃത്തിയാക്കുന്ന ലോഷന്‍ നല്‍കിയെന്നാണ് പരാതി. മരുന്ന് കുടിച്ച ശേഷം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊട്ടാരക്കര…

//

പേവിഷബാധ; അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

കണ്ണൂർ : പേവിഷബാധക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. കെ നാരായണ നായ്ക് .’മരണം ഉറപ്പായ രോഗമായതിനാൽ രോഗലക്ഷണങ്ങൾ പ്രകടമായാൽ തികഞ്ഞ സൂക്ഷ്മത പുലർത്തുകയും രോഗത്തെ പ്രതിരോധിക്കുകയുമാണ് വേണ്ടത്.മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമാണിതെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.…

//

പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍, ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍.വാക്സീനെടുത്തിട്ടും പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പാലക്കാട് ജില്ലാ കളക്ടറും ജില്ലാമെഡിക്കൽ ഓഫീസറും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഒരാഴ്ച്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.  ജൂലൈ 12…

//

തൃശൂരിൽ ആന്ത്രാക്‌സ് സ്ഥിരീകരിച്ചു; പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

തൃശൂർ അതിരപ്പളളിയിൽ മൃഗങ്ങളിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാൽ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ അടിയന്തരമായി സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അതിരപ്പള്ളി പഞ്ചായത്തിലെ മലയോര മേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്.അതിരപ്പള്ളി വന മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന്…

//

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‍ക് ധരിച്ചില്ലെങ്കിൽ കേസ്

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ്…

///

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ് പോസിറ്റീവ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഔദ്യോഗിക റിലീസിലൂടെ വിവരങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. “#ടീം ഇന്ത്യ ക്യാപ്റ്റൻ മിസ്റ്റർ രോഹിത്…

///

ഭക്ഷണശാലകൾക്ക് സ്റ്റാർ റേറ്റിങ്; കണ്ണൂരിൽ ഫോർ സ്റ്റാർ റേറ്റിങ് ലഭിച്ച സ്ഥാപനങ്ങൾ ഇവ

കണ്ണൂർ ∙ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടപ്പാക്കുന്ന ഈറ്റ് റൈറ്റ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലയിലെ ഭക്ഷണശാലകൾക്കു സ്റ്റാർ റേറ്റിങ് നൽകാൻ തുടങ്ങിയത് ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുമെന്നു പ്രതീക്ഷ. 48 കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് ഭക്ഷണ…

///

‘സ്‌കാര്‍ഫിന്റെ പിന്‍ അബദ്ധത്തിൽ വിഴുങ്ങി’; സങ്കീര്‍ണ്ണമായ ചികിത്സയിലൂടെ 12 വയസ്സുകാരന്റെ ജീവൻ രക്ഷിച്ച് കണ്ണൂര്‍ ആസ്റ്റർ മിംസ്

കണ്ണൂര്‍: സ്‌കാര്‍ഫിന്റെ പിന്‍ അബദ്ധത്തിൽ വിഴുങ്ങുകയും ശ്വാസകോശത്തിലെത്തുകയും ചെയ്ത കുഞ്ഞിന്റെ ജീവന്‍ സങ്കീര്‍ണ്ണമായ ബ്രോങ്കോസ്‌കോപ്പിയിലൂടെ രക്ഷിച്ചെടുത്തു. കണ്ണൂര്‍ സ്വദേശിയായ 12 വയസ്സുകാരനാണ് അബദ്ധത്തില്‍ സ്‌കാര്‍ഫിന്റെ പിന്‍ വിഴുങ്ങിയത്. വയറിലേക്ക് പോകുന്നതിന് പകരം മൂര്‍ച്ചയേറിയ പിന്‍ കുഞ്ഞിന്റെ ശ്വാസകോശത്തിലാണ് എത്തിച്ചേര്‍ന്നത്.ശ്വാസകോശത്തില്‍ മുറിവോ തടസ്സമോ സൃഷ്ടിക്കപ്പെടാനും അത്…

//