രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.നേരത്തെ 2020-ലായിരുന്നു രോഗം ബാധിച്ചത്.ഡൽഹിയിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു താൻ കൊവിഡ് ബാധിതയാണെന്ന വിവരം അറിയിച്ചത്.ജൂൺ 23-ന് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിനെത്താൻ…
കൊവിഡ് നാലാം തരംഗത്തിന് സാധ്യതയില്ല എന്നാൽ മാസ്ക്ക് ഇപ്പോഴും നിർബന്ധമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്.തൽകാലം കൂടുതൽ നിയന്ത്രണങ്ങളുടെ ആവശ്യമില്ല. കൊവിഡ് കേസുകൾ വർധിക്കുന്നത് സർക്കാർ നിരീക്ഷിക്കുകയാണ്.കേസുകൾ 3000ത്തിൽ നിന്ന് 5000 ത്തിലേക്ക് കടക്കുകയാണെങ്കിൽ തരംഗമായി കണക്കാക്കും. നാം പോസ്റ്റ് വാക്‌സിൻ കാലഘട്ടത്തിലാണ്…
രോഗിയോട് നിരുത്തരവാദപരമായി സംസാരിച്ച സംഭവത്തിൽ ജീവനക്കാരിക്കെതിരെ നടപടി.കോഴിക്കോട് കൊയിലാണ്ടി ഗവ: താലൂക്ക് ആശുപത്രിയിലാണ് സംഭവം .എല്ലിന്റെ ഡോക്ടർ ഏതൊക്കെ ദിവസമുണ്ടാകുമെന്ന് അന്വേഷിക്കാൻ വിളിച്ച രോഗിയോടായിരുന്നു ജീവനക്കാരിയുടെ നിരുത്തരവാദപരമായ പെരുമാറ്റം. താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.രോഗിയോട് ജീവനക്കാരി നിരുത്തരവാദപരമായി മറുപടി നൽകിയതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ…
ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്ത കായംകുളത്തെ സ്കൂളിൽ ഉപയോഗിച്ചിരുന്ന അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ്. ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അരിയുടെ സാംപിളിൽ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങളും പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ…
കണ്ണൂര്‍: ആയിരം ആര്‍ത്രോസ്‌കോപ്പിക് സര്‍ജറി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. സന്ധിയെ ബാധിക്കുന്ന രോഗാവസ്ഥകള്‍ക്കും, കായിക സംബന്ധമായ പരിക്കുകള്‍ക്കുമുള്ള ഏറ്റവും ആധുനികമായ ചികിത്സാ രീതിയാണ് ആര്‍ത്രോസ്‌കോപ്പി.അത്യാധുനിക ചികിത്സാ സംവിധാനങ്ങളും പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരും ഈ ചികിത്സാ രീതിക്ക് അനിവാര്യമാണ്. ആയിരം ആര്‍ത്രോസ്‌കോപ്പി…
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധന തുടരുന്നു. സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയിലുൾപെട്ട 12,306 സ്കൂളുകളിൽ 7,149 സ്കൂളുകൾ അധികൃതർ നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തി. മൂന്നു ദിവസം മുമ്പാണ് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലും…
തലശ്ശേരി: നഗരസഭ പരിധിയിലെ റസ്റ്റോറന്റുകളിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. പഴയ ബസ് സ്റ്റാൻഡ്, ലോഗൻസ് റോഡ്, മഞ്ഞോടി, പെരിങ്ങളം, കോടിയേരി എന്നിവിടങ്ങളിലെ റസ്റ്റാറൻറ്, ഭക്ഷണ സാധനങ്ങൾ തയാറാക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ കണ്ടെത്തിയ പഴകിയ…
സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണത്തിന് ഭക്ഷ്യ സുരക്ഷ വിഭാഗം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. ഭക്ഷ്യ വിഷബാധ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. നിലവില്‍ ഉച്ചഭക്ഷണ വിതരണത്തിന് രജിസ്‌ട്രേഷന്‍ ആവശ്യമാണെങ്കിലും സംസ്ഥാനത്തെ മിക്ക സ്‌കൂളുകളും ഇത് പാലിക്കുന്നില്ല. ഭക്ഷണം വില്‍പ്പന നടത്തുന്നില്ല അതുകൊണ്ട് രജിസ്‌ട്രേഷന്‍ ആവശ്യമാണോ…
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇന്ന് മുതല്‍ കുടിവെള്ള പരിശോധന നടത്തും. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭക്ഷ്യവിഷബാധയുണ്ടായ പശ്ചാത്തലത്തിലാണ് പരിശോധന നടത്താന്‍ തീരുമാനമായത്.വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ വകുപ്പുകള്‍ക്ക് പുറമെയാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സ്‌കൂളുകളിലേയ്ക്ക് എത്തുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലുമെത്തി വെള്ളത്തിന്റെ…
പാരസെറ്റാമോൾ ഉൾപ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. ഇതിനായി കരടു നിർദേശം ആരോഗ്യമന്ത്രാലയം മുന്നോട്ടുവച്ചു.ചുമ, ജലദോഷം, ചർമ്മത്തിലെ തിണർപ്പ് എന്നിവയ്‌ക്ക് സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റമോൾ, നാസൽ ഡീകോംഗെസ്റ്റന്റുകൾ, ആൻറി ഫംഗൽസ് തുടങ്ങിയ മരുന്നുകൾ ഓവർ-ദി-കൗണ്ടർ വിഭാഗത്തിന് കീഴിൽ പട്ടികപ്പെടുത്താൻ…