ഉത്തര കേരളത്തിലെ ആദ്യ ക്രാനിയോഫേഷ്യല്‍ സര്‍ജറി യൂണിറ്റ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍

കണ്ണൂര്‍: മുഖത്തിന്റെയും തലയോട്ടിയുടെയുമെല്ലാം ആകൃതിയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കുന്ന ചികിത്സാ ശാഖയാണ് ക്രാനിയോഫേഷ്യല്‍ സര്‍ജറി. നിലവില്‍ എറണാകുളം, ബാംഗ്ലൂര്‍ പോലുള്ള പ്രധാന നഗരങ്ങളില്‍ മാത്രമാണ് ക്രാനിയോഫേഷ്യല്‍ സര്‍ജറിയുമായി ബന്ധപ്പെട്ട എല്ലാ ശസ്ത്രക്രിയാ രീതികളും ലഭ്യമാകുന്നത്. ഉത്തര കേരളത്തിലെ ജനത അനുഭവിക്കുന്ന ഈ…

//

മങ്കി പോക്‌സിനെതിരെ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം

യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും വാനര വസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന വാനരവസൂരി ലോകത്തിന്റെ മറ്റു…

//

തമിഴ്‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം സ്ഥിരീകരിച്ചു

തമിഴ്‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം കണ്ടെത്തി. രാജ്യത്ത് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത് തമിഴ് നാട്ടിൽ.രോഗം സ്ഥിരീകരിച്ചത് ചെങ്കൽപേട്ട് സ്വദേശിക്കാണ്. ഈ വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.രാജ്യത്ത് ഒമിക്രോണിന്റെ ഉപവകഭേദം ബിഎ4 ആദ്യമായി സ്ഥിരീകരിക്കുന്നത് ഇന്നലെയാണ്. മെയ് ഒമ്പതിന് സൗത്ത് ആഫ്രിക്കയിൽ നിന്ന് ഹൈദരാബാദിൽ…

//

‘ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും’; പരിശോധന അവസാനിപ്പിക്കുന്ന രീതിയുണ്ടാകരുതെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ലഭ്യമാക്കിയിരിക്കണം. കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം.എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഫോട്ടോ സഹിതം അപ്‌ലോഡ് ചെയ്യാന്‍ പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വ്യാപകമായി പരിശോധന…

//

ചെറുവത്തൂരിലെ ഷവർമ്മ കടയുടമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കാസർകോട്ടെ കടയുടമയ്ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കുഞ്ഞഹമ്മദിന്റെ ഉടമസ്ഥതയിലുളള കൂൾബാറിൽനിന്ന് ഷവർമ കഴിച്ചാണ് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചത്.കൂടാതെ ഷവ‍‍‍‍ർമ…

//

ജില്ലയിൽ ഭക്ഷ്യപരിശോധന ശക്തം ;കണ്ണൂരിൽ 8 ഷവർമ കടകൾ അടപ്പിച്ചു

കണ്ണൂർ:ചെറുവത്തൂരിൽ ഷവർമ കഴിച്ച‌ വിദ്യാർഥിനി മരിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ ജില്ലയിലും ഭക്ഷ്യപരിശോധന ശക്തമാക്കി.ലൈസൻസില്ലാതെയും വൃത്തിയില്ലാത്ത സാഹചര്യത്തിലും പ്രവർത്തിച്ച എട്ട്‌ ഷവർമ കടകൾ അടപ്പിച്ചു. 15 കടകൾക്ക്‌ നോട്ടീസ്‌ നൽകി. അഞ്ച്‌ കടകളിൽനിന്ന്‌ ശേഖരിച്ച ഭക്ഷ്യസാമ്പിളുകൾ കോഴിക്കോട്‌ റീജണൽ ലാബിലേക്ക്‌ അയച്ചു.  ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ രണ്ട്‌…

//

‘ഭക്ഷണപ്പൊതിയില്‍ പാമ്പിന്റെ തോല്‍’; തിരുവനന്തപുരത്ത് ഷാലിമാര്‍ ഹോട്ടല്‍ അടപ്പിച്ചു

തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ പാമ്പിന്റെ തോല്‍ കണ്ടെത്തി. ചന്തമുക്കിലെ ഹോട്ടല്‍ ഷാലിമാറില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടല്‍ അടപ്പിച്ചു.നേരത്തെ നടത്തിയ പരിശോധനയില്‍ കഴക്കൂട്ടത്തെ അല്‍സാജ്, തക്കാരം, തമ്പാനൂരിലെ ഹൈലാന്‍ഡ് എന്നീ ഹോട്ടലുകളില്‍…

//

ഉഴുന്നു വടയിൽ തേരട്ട; കാസർകോട് ജില്ലാ ആശുപത്രിയിലെ ലഘുഭക്ഷണ ശാല പൂട്ടി

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കകത്തെ ലഘുഭക്ഷണ സ്റ്റാളിലെ ഉഴുന്നു വടയില്‍ തേരട്ട. ആശുപത്രിയില്‍ രോഗിക്കൊപ്പമെത്തിയ കൂട്ടിരിപ്പുകാര്‍ക്കാണ് ഉഴുന്നു വടയില്‍ നിന്ന് ചത്ത തേരട്ടയെ കിട്ടിയത്. ആശുപത്രിയിലെ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ലഘുഭക്ഷണ ശാല പ്രവര്‍ത്തിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ വീടുകളില്‍ ഉണ്ടാക്കുന്ന വടകളാണ് ലഘുഭക്ഷണ ശാലയില്‍…

//

ഷിഗെല്ല രോഗബാധ; കാസര്‍ഗോഡ് പരിശോധന ശക്തം; ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഐസ്‌ക്രീം പാര്‍ലര്‍ പൂട്ടിച്ചു

ഷിഗെല്ല രോഗവ്യാപന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്. ചെറുവത്തൂരില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വ്യാപകമായ പരിശോധന നടന്നു. നഗരത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഐസ്‌ക്രീം പാര്‍ലര്‍ പൂട്ടിച്ചു. അതേസമയം ശുചിത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള കുട്ടികളുടെ…

//

മലയാളിക്ക് കഴിക്കാന്‍ ഗോവയില്‍ നിന്ന് പുഴുവരിച്ച 1,800 കിലോമീന്‍; കുഴിച്ചിടാനാകാതെ വളക്കമ്പനിയിലേക്ക് വിട്ട് അധികൃതര്‍

പേരാമംഗലത്ത് പുഴുവരിക്കുന്ന മീനുമായി വരികയായിരുന്ന കണ്ടയ്‌നര്‍ ലോറി പിടികൂടി. ഗോവയില്‍ നിന്ന് കൊണ്ടുവന്ന 1,800 കിലോ മീനാണ് ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും പിടികൂടിയത്. വിവിധ മാര്‍ക്കറ്റുകളിലേക്ക് വിതരണം ചെയ്യാനായി എത്തിച്ചതായിരുന്നു മീന്‍. പേരാമംഗലത്ത് വെച്ചാണ് മീന്‍ ലോറി പിടികൂടിയത്. ദുര്‍ഗന്ധം വമിക്കുന്ന ലോറി…

//