മനുഷ്യനിൽ ആദ്യമായി എച്ച് 3 എൻ 8 പക്ഷിപ്പനി;സ്ഥിരീകരിച്ചത് 4 വയസുകാരനിൽ

മനുഷ്യനിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ചൈനയിലാണ് എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യം മനുഷ്യനിൽ കണ്ടെത്തിയത്. ഹെനാൻ പ്രവിശ്യയിലെ നാല് വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്.പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ഏപ്രിൽ 5നാണ് നാല് വയസുകാരൻ ആശുപത്രിയിൽ ചികിത്സ തേടുന്നത്. കുട്ടിയുടെ വീട്ടിൽ വളർത്തുന്ന കോഴിയിൽ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് നിഗമനം.…

///

കൊവിഡ് നിയന്ത്രണങ്ങള്‍ തിരികെ?;ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. വൈകിട്ട് അഞ്ച് മണിക്കാണ് യോഗം നടക്കുക. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ കൊവിഡ് കേസുകൾ വീണ്ടും…

//

മട്ടന്നൂരിൽ ജ്യൂസ് കുടിച്ച ഇരുപതോളം പേർക്ക് ഭക്ഷ്യവിഷബാധ

മട്ടന്നൂര്‍: മട്ടന്നൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് 20 ഓളം പേര്‍ ചികിത്സ തേടി. നഗരത്തിലെ ജ്യൂസ് കോര്‍ണര്‍ എന്ന സ്ഥാപനത്തില്‍നിന്ന് ജ്യൂസ് കുടിച്ചവരാണ് മട്ടന്നൂരിലും ഇരിട്ടിയിലുമുള്ള ആശുപത്രികളില്‍ ചികിത്സ തേടിയത്.വ്യാഴാഴ്ച കോക്ടയില്‍ കുടിച്ചവരാണ് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ മട്ടന്നൂര്‍, ഉരുവച്ചാല്‍, ഇരിട്ടി തുടങ്ങിയ…

//

കൊവിഡ് വ്യാപനഭീതി; തമിഴ്നാട്ടിലെ പൊതുവിടങ്ങളിൽ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി

തമിഴ്നാട്ടിൽ വീണ്ടും പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. മാസ്ക് ധരിയ്ക്കാത്തവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണൻ പറഞ്ഞു.  മദ്രാസ് ഐഐടിയിൽ കൊവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രണ്ട് ദിവസത്തിനകം ഒരു അധ്യാപകൻ ഉൾപ്പെടെ…

//

അത്യപൂർവ്വ ചിംനി ശസ്ത്രക്രിയയിലൂടെ 80 കാരന്റെ ജീവൻ രക്ഷിച്ച് കണ്ണൂർ ആസ്റ്റർ മിംസ്

കണ്ണൂർ ആസ്റ്റർ മിംസിൽ അത്യപൂർവ്വ ചിംനി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി 80 കാരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വയറിലെ മഹാധമനിയിൽ വീക്കം സംഭവിക്കുകയും പൊട്ടുകയും ചെയ്ത് ബോധക്ഷയം സംഭവിച്ച നിലയിലായിരുന്നു രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന്…

//

കോവിഡ് ഭീതി അകലുന്നു ;18 വയസിന് മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസ് വാക്സിനേഷനോട് സംസ്ഥാനത്ത് “തണുത്ത പ്രതികരണം”

പതിനെട്ടു വയസ്സിന് മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസ് വാക്സിനേഷനോട് സംസ്ഥാനത്ത് “തണുത്ത പ്രതികരണം”. കൊവിഡ് ഭീതി മാറിയതോടെ സ്വകാര്യ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാനുള്ള തിരക്ക് കുറഞ്ഞു. സ്വകാര്യ മേഖലയിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണവും കുറവാണ്. വരും ദിവസങ്ങളിലെ പ്രതികരണം നോക്കിയ ശേഷം മാത്രം കൂടുതൽ സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലാണ്…

//

പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് ഇന്ന് മുതൽ

പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ കരുതൽ ഡോസ് വിതരണം ചെയ്യും. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ് വിതരണം ചെയ്യുക. രണ്ടാം ഡോസ് വാക്‌സിനെടുത്ത് 9 മാസം തികഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക.കരുതൽ ഡോസ് വിതരണം ചെയ്യാനിരിക്കെ കൊവിഡ് വാക്‌സീനുകളുടെ വില…

///

‘ഇന്ത്യയിലെ മികച്ച രോഗീ സൗഹൃദ ആശുപത്രി’;അവാര്‍ഡ് നിറവിൽ കോഴിക്കോട് ആസ്റ്റര്‍ മിംസ്

ഇന്ത്യയിലെ ഏറ്റവും മികച്ച രോഗീ സൗഹൃദ ആശുപത്രിക്കുള്ള എ എച്ച് പി ഐ (അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ്) അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന് ലഭിച്ചു. ഇന്ത്യയിലാകമാനമുള്ള നൂറിലധികം ആശുപത്രികളെ പിന്‍തള്ളിയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കോവിഡ് കാലത്തുള്‍പ്പെടെ…

//

18 തികഞ്ഞ എല്ലാവർക്കും കരുതൽ വാക്സീൻ ഞായറാഴ്ച മുതൽ; സൗജന്യമല്ല

കൊവിഡ് പ്രതിരോധവാക്സീനേഷനിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് അഥവാ മൂന്നാം ഡോസ് വാക്സീൻ നൽകാൻ സർക്കാർ തീരുമാനിച്ചു. ഏപ്രിൽ പത്ത് ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് മൂന്നാം ഡോസ് അഥവാ…

///

ലിക്വിഡ് ഓക്സിജൻ പ്ലാന്റ്;ഇനി പേരാവൂർ താലൂക്ക് ആശുപത്രിയിലും

പേരാവൂർ∙ താലൂക്ക് ആശുപത്രിക്ക് കൂറ്റൻ ഓക്സിജൻ പ്ലാന്റ്. നാഷനൽ ഹെൽത്ത് മിഷൻ ആണ് കെഎംഎസ്‌സിഎൽ വഴി ലിക്വിഡ് ഓക്സിജൻ പ്ലാന്റ് അനുവദിച്ചത്. ലഭിച്ച പ്ലാന്റിന് 75 ലക്ഷം രൂപ വില വരും. പ്ലാന്റും അനുബന്ധ സാധന സാമഗ്രികളും പേരാവൂരിൽ എത്തിച്ചു. 400 രോഗികൾക്ക് ഒരേ…

///