രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കാസര്‍കോട് | പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് ആലക്കം പടിക്കാലിലെ അശ്വതി (28) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചെർക്കളയിലെ ടിടിസി വിദ്യാർഥിനിയാണ് അശ്വതി. ആറ് വയസുള്ള ഒരു കുട്ടിയുണ്ട്. ചെമ്മനാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ടി ടി…
ഫ്‌ളോറിഡ:> യുഎസ് ജനതയില്‍ ആശങ്ക പടര്‍ത്തി മലേറിയ. 20 വര്‍ഷത്തിന് ശേഷമാണ് യുഎസില്‍ മലേറിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെക്‌സാസിലും ഫ്‌ളോറിഡിലുമുള്ളവര്‍ക്കാണ് രോഗമുണ്ടായത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ച് മലേറിയ കേസുകളും യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നാല് കേസുകള്‍ ഫ്‌ളോറിഡയിലും…
കണ്ണൂർഃ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമാകുന്ന രാസ ലഹരികളിൽ പലതും നാഡീവ്യൂഹത്തെ തകർക്കുന്നതും, ഗുരുതരമായ ശാരീരിക- മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയുമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) സംസ്ഥാന കമ്മിറ്റിയംഗം ഡോ സുൽഫിക്കർ അലി പ്രസ്താവിച്ചു. മനുഷ്യ മസ്തിഷ്കത്തിലെ ഡോപ്പാമിൻ സിസ്റ്റത്തെ ബാധിക്കുന്ന രാസ ലഹരി,…
കണ്ണൂർ | ലോക ലഹരി വിരുദ്ധദിനമായ തിങ്കളാഴ്ച ( 26-06-2023 )പൊലീസും റസിഡന്റ്സ് അസോസിയേഷനുകളും ചേർന്ന് ലഹരി വിരുദ്ധ മഹാറാലി സംഘടിപ്പിക്കും. വൈകിട്ട് 4.30ന് കണ്ണൂർ എസ് എൻ പാർക്ക് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി മുനീശ്വരൻ കോവിൽ പഴയ ബസ് സ്റ്റാൻഡ് വഴി…
കണ്ണൂർ | ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് കേരളത്തില്‍ മത്സ്യലഭ്യത കുറഞ്ഞതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ പഴകിയ മത്സ്യങ്ങള്‍ കേരളത്തിലേക്ക് എത്തുന്നു. ഇന്നലെ വിവിധ ജില്ലകളിൽ നടത്തിയ മിന്നല്‍ പരിശോധനയില്‍ ടൺ കണക്കിന് പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഭക്ഷ്യ…
പട്‌ന> ബീഹാറില്‍ വിഷവാതകം ശ്വസിച്ച് ഒരു മരണം. വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവ രുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. വൈശാലി ജില്ലയിലാണ് സംഭവം. രാജ് ഫ്രഷ് ഡയറിയിലെ അമോണിയം സിലിണ്ടറില്‍ ഉണ്ടായ ചോര്‍ച്ചയാണ് അപകടം കാരണം. സിലിണ്ടര്‍…
കണ്ണൂർ | കേരളത്തിൽ തെരുവ് നായയുടെ കടിയേറ്റ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം നിർഭാഗ്യകരമെന്ന് സുപ്രീം കോടതി നിരീക്ഷണം. അക്രമകാരികളായ തെരുവ് നായകളെ മാനുഷികമായ മാർഗ്ഗങ്ങളിലൂടെ ദയാ വധം ചെയ്യാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ അപേക്ഷ ജൂലൈ 12ന്…
തിരുവനന്തപുരം | സംസ്ഥാനത്തെ ആശങ്കയിലാക്കി വീണ്ടും പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു മരണം. സംസ്ഥാനത്ത് പനി കേസുകളിൽ വർധനവ് ഉണ്ടായേക്കാമെന്നും അതീവ ജാഗ്രത…
കണ്ണൂർ : ഭാരതീയ ജനതാ പാർട്ടി കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. കണ്ണൂർ മാരാർജി മന്ദിരത്തിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്റ് എൻ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ഭാരതത്തിലെ ആദ്ധ്യാത്മിക ആചാര്യന്മാർ…
തിരുവല്ലയില്‍ നൂറ് കിലോയോളം വരുന്ന പഴകിയ മത്സ്യം പിടികൂടി. മഴുവങ്ങാട് ചിറയില്‍ പ്രവര്‍ത്തിക്കുന്ന മീന്‍ മാര്‍ക്കറ്റില്‍ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വിഭാഗവും ചേര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വിവിധ ഇനത്തിലുള്ള മത്സ്യം പിടികൂടിയത്.…