അധിക സമയം ഇന്നവസാനിക്കും; ഹോട്ടൽ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം

സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കു നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. സർക്കാർ നൽകിയ അധിക സമയം ഇന്നവസാനിക്കും. ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. നാളെ മുതൽ കർശന പരിശോധന ഉണ്ടാകും. ജീവനക്കാർക്ക് ഹെൽത്ത് കാർഡിനായി രണ്ടു തവണ…

///

പി ജി ഡോക്ട്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലേക്കും വ്യാപിപ്പിക്കും; മന്ത്രി വീണ ജോർജ്ജ്

മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലേക്കാണ് നിയമിക്കുന്നത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിബന്ധനയനുസരിച്ച്…

///

മണത്തണയിൽ ഭക്ഷ്യ വിഷബാധ; നൂറോളം കുട്ടികൾ ചികിത്സ തേടി

ക്ഷേത്രത്തിലെ തിറയുത്സവത്തിനെത്തിയ നൂറോളം കുട്ടികൾ ഭക്ഷ്യവിഷബാധയേറ്റ് താലൂക്കാസ്പത്രിയിൽ ചികിത്സ തേടി. മണത്തണ അത്തിക്കണ്ടം ഭഗവതിക്ഷേത്ര പരിസരത്തുനിന്ന് ഐസ്ക്രീമും മറ്റും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ല.മണത്തണ, അയോത്തുംചാൽ, തൊണ്ടിയിൽ, ചാണപ്പാറ, മടപ്പുരച്ചാൽ തുടങ്ങിയ പ്രദേശത്തുകാരാണ് പേരാവൂർ താലൂക്കാസ്പത്രിയിലും വിവിധ സ്വകാര്യ ആസ്പത്രികളിലും ചികിത്സ തേടിയത്.…

///

ആരോഗ്യ വകുപ്പ് ഡയറക്ടറായി ഡോ.കെ.ജെ റീന

ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.ജെ റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി,…

////

കാലുമാറി ശസ്ത്രക്രിയ ചെയ്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണ ജോർജ്ജ്

കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കക്കോടി സ്വദേശി സജ്‌നയുടെ ഇടതുകാലിന് പകരം ശസ്ത്രക്രിയ നടത്തിയത് വലതുകാലിലാണ്.ആരോഗ്യ മന്ത്രിക്കും ഡി.എം.ഒ യ്ക്കും…

////

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കും; മന്ത്രി വീണ ജോർജ്ജ്

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളില്‍ നടപ്പിലാക്കുന്ന സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ഓരോ ആശുപത്രിയുടേയും അന്തരീക്ഷം വളരെ പ്രധാനമാണ്. ആശുപത്രിയുടെ അകത്തും പുറത്തുമുള്ള ശുചിത്വം,…

///

ഫുഡ് സേഫ്റ്റി എന്ന വിഷയത്തില്‍ വെബ്ബിനാര്‍ 25ന്

ഭക്ഷ്യ മേഖലയില്‍ സംരംഭം നടത്തുന്നവരും തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളേയും നിയമവശങ്ങളേയും ആസ്പദമാക്കി ഫുഡ് സേഫ്റ്റി എന്ന വിഷയത്തില്‍ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റെ നേതൃത്വത്തിലാണ്…

//

ഭക്ഷ്യ സുരക്ഷ: ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം വീണ്ടും നീട്ടി

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ്…

///

വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി; മന്ത്രി വീണാ ജോർജ്

ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന്…

///

സ്തനാര്‍ബുദം ഇനി വേഗത്തിൽ തിരിച്ചറിയാം, മനസ്സിലെ ആശങ്ക അകറ്റാം : കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രത്യേക സ്‌ക്രീനിംഗ് ക്യാമ്പ്

സ്ത്രീകളെ ഏറ്റവും കൂടുതല്‍ ആശങ്കയിലാഴ്ത്തുന്ന വിഷയങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടുള്ള ആശയ കുഴപ്പങ്ങള്‍. സ്തനങ്ങളില്‍ കാണപ്പെടുന്ന ചെറിയ തടിപ്പുകളും വ്യതിയാനങ്ങളുമൊക്കെ സ്തനാര്‍ബുദത്തിന്റേതാണോ എന്ന ആശങ്ക ഉണ്ടാവുകയും , മാനസികമായ സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നത് വ്യാപകമായി കാണപ്പെടുന്ന കാര്യമാണ്. സ്തനാര്‍ബുദ നിര്‍ണ്ണയം എങ്ങിനെ ശാസ്ത്രീയമായി സ്വയം…

///