പത്ത് മാസവും മൂന്നാഴ്ചകളും നീണ്ടുനിന്ന റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കേണ്ട സമയമായെന്ന് യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി. ഹെലികോപ്റ്റര്‍ അപകടത്തില്‍ യുക്രൈന് ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സെലന്‍സ്കിയുടെ പ്രതികരണം. ഈ യുദ്ധം തുടങ്ങിയത് തങ്ങള്‍ ആയിരുന്നില്ലെങ്കിലും ഇപ്പോള്‍ ഇത് അവസാനിപ്പിക്കാന്‍ സമയമായെന്ന് സെലൻസ്കി പറഞ്ഞു. നമ്മള് ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്. നമ്മള് വളരെ ശക്തരാണെന്ന് വ്യക്തമായിക്കഴിഞ്ഞു. കിഴക്ക് മാത്രമല്ല…
ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി20 ഇന്ന് അഹമ്മദാബാദിൽ നടക്കും. ഇന്ന് നയിക്കുന്നവർക്ക് പരമ്പര. ഓരോ മത്സരവും ജയിച്ച് ഇരു ടീമുകളും 1-1 എന്ന സമനിലയിൽ ആയതിനാൽ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. വൈകീട്ട് ഏഴിനാണ് മത്സരം.ഇന്ത്യൻ നിരയിൽ പൃത്വി ഷാ ഇന്ന് ഇടം പിടിച്ചേക്കും.…
വിമാനത്തിന്‍റെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ചയാൾ അറസ്റ്റിൽ. മാള സ്വദേശി സുകുമാരനെയാണ് (62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ദുബൈയിൽ നിന്ന് നെടുമ്പാശേരിയിലേക്കുളള സ്‌പൈസ് ജെറ്റ് വിമാനത്തിലിരുന്നാണ് ഇയാൾ സിഗരറ്റ് വലിച്ചത്. സുകുമാരൻ വിമാനത്തിന്‍റെ ശുചിമുറിക്കുള്ളില്‍ സിഗരറ്റ് വലിച്ചതോടെ അലാറം…
ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11ലേക്കാണ് അദാനി വീണത്. മൂന്ന് ദിവസത്തിനിടെ 3,400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് അദാനിക്കുണ്ടായത്. ഇതോടെ ഏഷ്യയിലെ സമ്പന്നരില്‍…
നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന വാതകമായ കാര്‍ബണ്‍ മോണോക്‌സൈഡിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ദുബായി പൊലീസ്. നിറമില്ലാത്തതും മണമില്ലാത്തതുമായ കാര്‍ബണ്‍ മോണോക്‌സൈഡ് അബദ്ധവശാല്‍ പോലും ശ്വസിക്കരുതെന്നും ശ്വസിച്ചാല്‍ മരണകാരണമാകുമെന്നും ദുബായി പൊലീസ് പുറത്തിറക്കിയ വിഡിയോയില്‍ മുന്നറിയിപ്പ് നല്‍കി. കാറുകള്‍, ട്രക്കുകള്‍, ചെറിയ എഞ്ചിനുകള്‍, സ്റ്റൗ,…
റെസിഡന്‍സി വിസ നിയമത്തില്‍ യുഎഇയില്‍ പുതിയമാറ്റം. ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും റീ-എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാനുളള അവസരമൊരുക്കും. റീ-എന്‍ട്രി അനുമതിക്കായി ഫെഡറല്‍ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ആറ് മാസക്കാലയളവില്‍ രാജ്യത്തിന് പുറത്ത് താമസിച്ചതിന്റെ തെളിവ് റീ-എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍…
പാകിസ്താനില്‍ മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 120ലേറെ പേര്‍ക്ക് പരുക്കേറ്റു. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ഉച്ചതിരിഞ്ഞ് പ്രാര്‍ത്ഥനയ്ക്കിടെയാണ് ചാവേര്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മസ്ജിദ് ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ ഐഎസ് ചാവേര്‍…
കുവൈത്തിൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ രൂപപ്പെട്ട ഉപരിതല ന്യൂനമർദവും ഈർപ്പമുള്ള അന്തരീക്ഷവുമാണ് മഴ പെയ്യാൻ കാരണം. ചൊവ്വാഴ്ച മുതൽ ശക്തി പ്രാപിക്കുന്ന മഴ ബുധനാഴ്ച രാവിലെ വരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷ താപനില…
സൗദിയിലേക്ക് ജോലിതേടി വരുന്നവർ ട്രാവൽ ഏജൻറുകളുടെ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വരാൻ ജാഗ്രത പുലർത്തണമെന്ന് സ്ഥാനമേറ്റെടുത്ത അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. അങ്ങനെ വരുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഇ-മൈഗ്രേറ്റ്’, ‘മദാദ്’ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണം. ഭാവിയിൽ തൊഴിൽദാതാക്കളുമായി കേസോ…
റഫറിയെ തല്ലിയ യുവ ഫ്രഞ്ച് ഫുട്ബോൾ താരത്തിന് 30 വർഷത്തെ വിലക്ക്. 25 കാരനായ താരത്തിൻ്റെ പേര് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. ജനുവരി 8 ന് നടന്ന ഒരു മത്സരത്തിനിടെയാണ് താരം റഫറിയെ മർദ്ദിച്ചത്. ടീമിനെ രണ്ടു വർഷത്തേക്ക് ടൂർണമെന്റിൽ നിന്നും പുറത്താക്കി. ഒരു പ്രാദേശിക…
ചെലവ് ചുരുക്കലിന്‍റെ ഭാഗമായി പിരിച്ചുവിടൽ നടത്തിയതിനു പിന്നാലെ ആമസോൺ ചില ഓഫീസുകൾ വിൽക്കാൻ പോകുന്നതായി സൂചന. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് 16 മാസം മുൻപ് കലിഫോർണിയയിൽ ഏറ്റെടുത്ത ഓഫിസാണ് ആമസോൺ വിൽക്കുന്നത്. 2021 ഒക്‌ടോബറിൽ 123 ദശലക്ഷം യുഎസ് ഡോളറിനാണ് ഈ ഓഫീസുൾപ്പെടുന്ന വസ്തു…