തുർക്കി ഭൂചലനം; മരണ നിരക്ക് 4300 കടന്നു, മരണ സംഖ്യ ഉയരാൻ സാധ്യത

തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ആദ്യമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു.14,000ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരണസംഖ്യ എട്ടുമടങ്ങ് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.  ഇപ്പോഴും നിരവധി പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത്.  രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. …

//

ഭൂകമ്പത്തില്‍ വിറച്ച് തുര്‍ക്കി, മരണം 100 കവിഞ്ഞു

തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധന. തുർക്കിയിലും സിറിയയിലുമായി അനുഭവപ്പെട്ട ഭൂചലനത്തില്‍ 110ഓളം പേരാണ് കൊല്ലപ്പെട്ടത്. സിറിയ, തുര്‍ക്കി അതിര്‍ത്തി മേഖലയാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് വിലയിരുത്തുന്നത്. അലെപ്പോ, ലറ്റാക്കിയ, ഹമാ, ടാര്‍ടസ് പ്രവിശ്യകളിലായി 111 പേരാണ് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്. 516ഓളം…

///

ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടെന്റ്, വിക്കീ പീഡിയക്ക് നിരോധനവുമായി പാകിസ്ഥാൻ

ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടെന്റ്, വിക്കീ പീഡിയക്ക് നിരോധനവുമായി പാകിസ്ഥാൻ.വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ. മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല എന്നാരോപിച്ച് വിക്കിപീഡിയയ്ക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തി പാക്കിസ്ഥാൻ ഗവണ്മെന്റ്. ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ്  പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണനിരോധനത്തിലേക്ക് പാകിസ്ഥാൻ…

//

വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞും തുടരുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി യുഎഇ

വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തങ്ങുന്നവര്‍ക്കെതിരെ ഇനി മുതല്‍ കടുത്ത നടപടിയുണ്ടാകും. ഇത്തരക്കാര്‍ക്കെതിരെ യുഎഇ ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും കേസ് ഫയല്‍ ചെയ്യാമെന്നാണ് പുതിയ നിര്‍ദേശം. വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയാല്‍ ബ്ലാക് ലിസ്റ്റ് ചെയ്യപ്പെടാനും മുഴുവന്‍ ജിസിസി…

///

വിമാന യാത്രക്കാരുക്കാരുടെ എണ്ണത്തിൽ വമ്പൻ കുതിപ്പുമായി ഖത്തർ

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് ഖത്തര്‍. 2022ല്‍ 35 ദശലക്ഷത്തിലധികം വിമാന യാത്രക്കാരാണ് ഖത്തര്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2021 നെ അപേക്ഷിച്ച് ഇത് 101.9% വര്‍ധിച്ചു. ഖത്തറിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.…

///

അവസാന ടി20 ക്കൊരുങ്ങി ഇന്ത്യ-ന്യുസിലാൻഡ്, ഇന്ന് ജയിക്കുന്നവർക്ക് പരമ്പര

ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി20 ഇന്ന് അഹമ്മദാബാദിൽ നടക്കും. ഇന്ന് നയിക്കുന്നവർക്ക് പരമ്പര. ഓരോ മത്സരവും ജയിച്ച് ഇരു ടീമുകളും 1-1 എന്ന സമനിലയിൽ ആയതിനാൽ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. വൈകീട്ട് ഏഴിനാണ് മത്സരം.ഇന്ത്യൻ നിരയിൽ പൃത്വി ഷാ ഇന്ന് ഇടം പിടിച്ചേക്കും.…

////

ദുബൈ – കൊച്ചി വിമാനത്തില്‍ സിഗരറ്റ് വലിച്ച് മാള സ്വദേശി; അലാറം മുഴങ്ങിയതോടെ കയ്യോടെ പിടിക്കപ്പെട്ടു, അറസ്റ്റ്

വിമാനത്തിന്‍റെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ചയാൾ അറസ്റ്റിൽ. മാള സ്വദേശി സുകുമാരനെയാണ് (62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ദുബൈയിൽ നിന്ന് നെടുമ്പാശേരിയിലേക്കുളള സ്‌പൈസ് ജെറ്റ് വിമാനത്തിലിരുന്നാണ് ഇയാൾ സിഗരറ്റ് വലിച്ചത്. സുകുമാരൻ വിമാനത്തിന്‍റെ ശുചിമുറിക്കുള്ളില്‍ സിഗരറ്റ് വലിച്ചതോടെ അലാറം…

////

ലോക സമ്പന്നരില്‍ ആദ്യ പത്തില്‍ നിന്ന് അദാനി പുറത്ത്‌

ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11ലേക്കാണ് അദാനി വീണത്. മൂന്ന് ദിവസത്തിനിടെ 3,400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് അദാനിക്കുണ്ടായത്. ഇതോടെ ഏഷ്യയിലെ സമ്പന്നരില്‍…

///

‘നിശബ്ദ കൊലയാളി’യെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി ദുബായി പൊലീസ്

നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന വാതകമായ കാര്‍ബണ്‍ മോണോക്‌സൈഡിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ദുബായി പൊലീസ്. നിറമില്ലാത്തതും മണമില്ലാത്തതുമായ കാര്‍ബണ്‍ മോണോക്‌സൈഡ് അബദ്ധവശാല്‍ പോലും ശ്വസിക്കരുതെന്നും ശ്വസിച്ചാല്‍ മരണകാരണമാകുമെന്നും ദുബായി പൊലീസ് പുറത്തിറക്കിയ വിഡിയോയില്‍ മുന്നറിയിപ്പ് നല്‍കി. കാറുകള്‍, ട്രക്കുകള്‍, ചെറിയ എഞ്ചിനുകള്‍, സ്റ്റൗ,…

///

റെസിഡന്‍സി വിസ നിയമത്തില്‍ മാറ്റവുമായി യുഎഇ

റെസിഡന്‍സി വിസ നിയമത്തില്‍ യുഎഇയില്‍ പുതിയമാറ്റം. ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും റീ-എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാനുളള അവസരമൊരുക്കും. റീ-എന്‍ട്രി അനുമതിക്കായി ഫെഡറല്‍ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ആറ് മാസക്കാലയളവില്‍ രാജ്യത്തിന് പുറത്ത് താമസിച്ചതിന്റെ തെളിവ് റീ-എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍…

////