ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം: ഇന്ത്യ- സ്‌പെയിന്‍ മത്സരം രാത്രി 7 ന്

ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് ഒഡിഷയിൽ തുടക്കം. ആദ്യ ദിനം ഇന്ത്യ സ്പെയിനിനെ നേരിടും. അ‍ർജന്‍റീന-സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ-ഫ്രാൻസ്, ഇംഗ്ലണ്ട്-വെയിൽസ് പോരാട്ടങ്ങളും ഇന്നുണ്ട്. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം. ഗോൾവല കാക്കാൻ ഈ ലോകകപ്പിലും പി ആർ ശ്രീജേഷുണ്ട്. സ്പെയി‌നിനെതിരെ നേർക്കുനേർ കണക്കിൽ…

//

അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഓസ്‌ട്രേലിയ പിന്മാറി.

സ്‌ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും മേലുള്ള താലിബാൻ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്മാറി. ഐസിസി സൂപ്പർ ലീഗിന്റെ ഭാഗമായി മാർച്ച് അവസാനത്തോടെ യുണൈറ്റഡ് അറബ് എമിറേറ്റിൽ നടത്താനിരുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിന്നുമാണ് പിന്മാറിയത്. ഇതോടെ ഐസിസി ഏകദിന…

/

മുൻ ഭാര്യയുടെ പല്ല് അടിച്ച് തെറിപ്പിച്ച ഭർത്താവിന് 50,000 ദിർഹം പിഴ ശിക്ഷ

മുൻ ഭാര്യയെ മർദ്ദിച്ച കേസിൽ അബുദാബി സ്വദേശിക്ക് 50,000 ദിർഹം പിഴ ശിക്ഷ. മർദ്ദനത്തിൽ പരുക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ പ്രതി ബാധ്യസ്ഥനാണെന്ന ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ മുൻ വിധി അബുദാബി സിവിൽ അപ്പീൽ കോടതി ശരിവച്ചു. സ്ക്രൂഡ്രൈവർ കൊണ്ടുള്ള മർദ്ദനത്തിൽ യുവതിക്ക് പല്ലുകൾ…

‘മെയ്ഡ് ഇന്‍ മക്ക, മെയ്ഡ് ഇന്‍ മദീന’ സംരംഭവുമായി സൗദി

‘മെയ്ഡ് ഇന്‍ മക്ക, മെയ്ഡ് ഇന്‍ മദീന’ ഉത്പന്നങ്ങളുമായി സൗദി അറേബ്യ. സൗദിയിലെ പുണ്യ സ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കായി പുറത്തിറക്കുന്ന ഉത്പ്പന്നങ്ങളാണ് മെയ്ഡ് ഇന്‍ മക്ക മെയ്ഡ് ഇന്‍ മദീന എന്ന ബ്രാന്‍ഡില്‍ ഇറങ്ങുന്നതെന്ന് വ്യവസായ, ധാതു വിഭവ മന്ത്രാലയം വ്യക്തമാക്കി. മക്കയിലും മദീനയിലും നിര്‍മിക്കുന്ന…

//

യുഎഇയില്‍ മഴ തുടരുന്നു; വടക്കുകിഴക്കന്‍ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം

യുഎഇയിലെ വടക്കുകിഴക്കന്‍ മേഖലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താപനില 16 ഡിഗ്രി വരെ താഴ്‌ന്നേക്കും. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം കനത്ത മഴയ്ക്കിടെ അപകടകരമായ രീതിയില്‍…

///

ഗ്യാസ് സ്റ്റൗ നിരോധിക്കാൻ ആലോചിക്കുന്നതായി അമേരിക്ക.

അമേരിക്ക ഗ്യാസ് സ്റ്റൗ നിരോധിക്കാൻ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. വീടിനകത്തെ അന്തരീക്ഷ മലിനീകരണം കുട്ടികളിൽ ആസ്മയ്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാസ് സ്റ്റൗ നിരോധിക്കാനുള്ള നീക്കങ്ങളെ കുറിച്ചുള്ള ആലോചനയിലാണ് യു.എസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി വിഭാഗം. വിഷയത്തിൽ പൊതുജനാഭിപ്രായം തേടാൻ ഏജൻസി ഒക്ടോബറിൽ…

///

യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് മൂന്നാം ദിവസവും നേട്ടം

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹത്തിനെതിരെ 22.23 രൂപയിലെത്തി. യുഎസ് ഡോളറിനെതിരെ 13 പൈസ ഉയര്‍ന്ന് 81.61ലെത്തി. സൗദി റിയാലിനെതിരെ 21.57ലാണ് ഇന്ത്യന്‍ രൂപ ഇന്ന് വിനിമയം നടത്തുന്നത്. ഇന്ത്യന്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ഡോളറിനെതിരെ 81.73…

///

‘അവിശ്വസനീയം’!; ആര്‍ആര്‍ആര്‍ ടീമിന് അഭിനന്ദനങ്ങളുമായി എ.ആര്‍ റഹ്‌മാന്‍

മികച്ച ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ എസ് എസ് രാജമൗലി ചിത്രത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എ ആര്‍ റഹ്‌മാന്‍. അവിശ്വസനീയം എന്നാണ് ആര്‍ ആര്‍ ആറിന്റെ അവാര്‍ഡ് പ്രഖ്യാപന വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. നാട്ടു നാട്ടു എന്ന ഗാനത്തിനാണ് ആര്‍ആര്‍ആര്‍…

//

പെലെയുടെ സംസ്കാരം ചൊവ്വാഴ്ച

അന്തരിച്ച ബ്രസീൽ ഇതിഹാസം പെലെയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കും. സ്വന്തം നാടായ സാൻറോസിലാണ് താരത്തിന്‍റെ സംസ്കാരം നടക്കുക. 82 വയസുകാരനായ പെലെ ഏറെക്കാലം അർബുദത്തോട് പൊരുതി വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. ലോകമെമ്പാടുമുള്ള നിരവധി താരങ്ങൾ പെലെയ്ക്ക് ആദരാഞ്ജലികൾ അറിയിച്ചു. പെലെയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ മുതൽ…

സെല്ലുലോയ്​ഡിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിന്‍റെ ഫ്രെയിമുകളിൽ കരഞ്ഞ ചാർളി ചാപ്ലിന്‍റെ ഓർമ്മദിനം ഇന്ന്

‘ഒരിക്കൽ ചാർളി ചാപ്ലിൻ ഒരു സദസ്സിൽ തമാശ പൊട്ടിച്ചു. ആളുകൾ കൂട്ടച്ചിരി. ചാപ്ലിൻ വീണ്ടും അതേ തമാശ കാച്ചി. ചിരിയുടെ തോത് കുറഞ്ഞു. പിന്നെയും ചാപ്ലിൻ അതേ തമാശ തന്നെ പറഞ്ഞതോടെ ആരും ചിരിക്കാതെയായി. അപ്പോൾ ചാപ്ലിൻ ഇങ്ങനെ പറഞ്ഞത്രേ: ‘ഒരേതമാശ ആവർത്തിക്കുമ്പോൾ ചിരിക്കാൻ…

/