യുഎഇ പ്രസിഡന്റ് അന്തരിച്ചു

യുഎഇ പ്രസിഡൻ്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റാണ്. അല്പസമയം മുൻപായിരുന്നു അന്ത്യം. ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.2004 നവംബർ 3 മുതൽ യുഎഇ…

/

മലയാളി വിദ്യാര്‍ഥിനി മംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

മംഗളൂരു: സ്വകാര്യ കോളേജിലെ ഹോസ്റ്റലില്‍ മലയാളി വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സൗത്ത് നന്ദനത്തില്‍ പദ്മനാഭന്റെ മകള്‍ സാന്ദ്ര (20)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാംവര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിയാണ്.ബുധനാഴ്ച ക്ലാസില്‍നിന്ന് സുഖമില്ലെന്ന് പറഞ്ഞ് ഹോസ്റ്റലിലേക്ക് പോയ സാന്ദ്രയെ ഉച്ചയോടെ…

///

ചൈനയില്‍ വിമാനത്തിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

ചൈനയില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു. നിസാര പരുക്കുകളോടെ 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിബറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിനാണ് തീപിടിച്ചത്. ടേക്ക് ഓഫിന്റെ സമയത്ത് റണ്‍വേയില്‍ നിന്ന് തെന്നിമാറിയതോടെയാണ് വിമാനത്തിന് തീപിടിച്ചത്.113 യാത്രക്കാരും 9 ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ചോങ്…

///

ജോലിയില്‍ താത്പര്യമില്ല’; ഉത്തര്‍പ്രദേശ് ഡിജിപിയെ സ്ഥാനത്ത് നിന്ന് നീക്കി

ഉത്തര്‍ പ്രദേശ് ഡിജിപി മുകുള്‍ ഗോയലിനെ പദവിയില്‍ നിന്നും നീക്കി. ജോലിയില്‍ താല്‍പര്യമില്ലെന്നും, ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും കാണിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. പ്രാധാന്യം കുറഞ്ഞ സിവില്‍ ഡിഫന്‍സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കാണ് മുകുള്‍ ഗോയലിനെ മാറ്റിയത്. എഡിജിപി പ്രശാന്ത് കുമാറിനാണ് ഡിജിപിയുടെ ചുമതല…

///

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത വിധി സ്വാഗതാര്‍ഹം; സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കുടുംബം

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് സിദ്ദിഖ് കാപ്പന്റെ ഭാര്യ. 124എ വകുപ്പ് പുനഃപരിശോധിക്കണമെന്ന വിധി സ്വാഗതാര്‍ഹമാണെന്ന് റെയ്ഹാനത്ത് ട്വന്റിഫോറിനോട് പറഞ്ഞു. നിയമം മരവിപ്പിച്ച പശ്ചാത്തലത്തില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎപിഎ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും റെയ്ഹാനത്ത്…

///

കേരളത്തിൽ നിന്ന് മദ്യവുമായി പോയ വാഹനം മറിഞ്ഞു, കുപ്പി പെറുക്കാൻ തിരക്കുകൂട്ടി ജനങ്ങൾ, ഗതാഗതക്കുരുക്ക്, സംഘർഷം

ചെന്നൈ: മദ്യവുമായി പോകുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മധുരയിലെ വിരാഗനൂരിലാണ് 10 ലക്ഷം രൂപ വിലമതിക്കുന്ന മദ്യക്കുപ്പികളുമായി പോകുകയായിരുന്ന വാഹനം മറിഞ്ഞത്. ഡൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് ഇടയാക്കിയത്. കേരളത്തിലെ മണലൂരിൽനിന്ന് മദ്യവുമായി പോകുകയായിരുന്നു വാഹനം.മദ്യക്കുപ്പികൾ നിറച്ച് പെട്ടികൾ റോഡിൽ…

///

നാവികത്താവളത്തില്‍ അഭയം തേടി മഹിന്ദ രജപക്‌സെ

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം. ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ കത്തിച്ച് പ്രതിഷേധക്കാര്‍. മഹിന്ദ രജപക്‌സെ ട്രിങ്കോമാലിയിലെ നാവിക താളവത്തില്‍ അഭയം തേടി. ഹെലികോപ്റ്ററില്‍ മഹിന്ദയേയും കുടുംബത്തേയും നാവിക താവളത്തിലെത്തിക്കുകയായിരുന്നു. മഹിന്ദ രാജ്യം വിടാതിരിക്കാന്‍ പ്രതിഷേധക്കാര്‍ വിമാനത്താവളങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.അതേസമയം ഇന്നലെ രാത്രി മുഴുവന്‍…

//

ഷഹീന്‍ബാഗ്: ഹര്‍ജിയുമായി വന്നതില്‍ സിപിഐഎമ്മിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

ഷഹീന്‍ ബാഗ് കയ്യേറ്റമൊഴിപ്പിക്കലില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ സിപിഐഎം അഭിഭാഷകനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഹര്‍ജിയുമായി വന്നതില്‍ സിപിഐഎമ്മിനെ കോടതി രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്. റിട്ട് സമര്‍പ്പിക്കാനായി എന്ത് ഭരണഘടനാവകാശം നിഷേധിക്കപ്പെട്ടെന്ന് കോടതി ചോദിച്ചു. കോടതിയെ രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയാക്കരുതെന്നും ഹര്‍ജിയുമായെത്തിയ സിപിഐഎമ്മിനെ…

///

മനുഷ്യനിൽ ആദ്യമായി എച്ച് 3 എൻ 8 പക്ഷിപ്പനി;സ്ഥിരീകരിച്ചത് 4 വയസുകാരനിൽ

മനുഷ്യനിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ചൈനയിലാണ് എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യം മനുഷ്യനിൽ കണ്ടെത്തിയത്. ഹെനാൻ പ്രവിശ്യയിലെ നാല് വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്.പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ഏപ്രിൽ 5നാണ് നാല് വയസുകാരൻ ആശുപത്രിയിൽ ചികിത്സ തേടുന്നത്. കുട്ടിയുടെ വീട്ടിൽ വളർത്തുന്ന കോഴിയിൽ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് നിഗമനം.…

///

ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം

പലസ്തീനിലെ ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രത്യാക്രമണം. അൽ അക്‌സാ പള്ളിയിലുണ്ടായ ആക്രമണമാണ് പുതിയ സംഘർഷങ്ങൾക്ക് പിന്നിൽ.ഗാസ സ്ട്രിപ്പിൽ നിന്ന് ഇസ്രായേലി ടെറിടറിയിലേക്ക് ഒരു റോക്കറ്റ് പതിച്ചിരുന്നു. എന്നാൽ അയേൺ ഡോം എയർ ഡിഫൻസ് സിസ്റ്റം ശ്രമം…

//