താനൊരു എളിയ പ്രവർത്തക, പാർട്ടി ഏൽപ്പിച്ച ജോലി ചെയ്യും; ഷാനിമോൾക്ക് മറുപടിയുമായി ജെബി മേത്തർ

ഷാനിമോൾ ഉസ്മാന്റെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ വിമർശനങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ജെബി മേത്തർ എം പി. കെ പി സി സി രാഷ്ട്രീയകാര്യ സമിതിയോട് ബഹുമാനം മാത്രം. മുതിർന്ന പാർട്ടി നേതാക്കൾ ചേർന്നാണ് രാജ്യസഭാ സ്ഥാനാർത്തിയെ തീരുമാനിച്ചത്. പാർട്ടി തന്നെ ഏൽപ്പിച്ച ജോലി ചെയ്യുമെന്നും…

///

യുപിയിൽ ദളിത് ബാലനോട് ക്രൂരത; കൂലി ചോദിച്ചതിന് കാൽ നക്കിച്ചു

ഉത്തർപ്രദേശിൽ ദളിത് ബാലനോട് കൊടും ക്രൂരത. റായ്ബറേലിയിൽ ദളിത് വിദ്യാർത്ഥിയെകൊണ്ട് കാൽ നക്കിച്ചു. ഠാക്കൂർ ജാതിയിൽപെട്ട യുവാക്കളാണ് വിദ്യാർത്ഥിയെകൊണ്ട് കാലുകൾ നക്കിച്ചത്. ബാലനെ മർദിച്ച് കാൽ നക്കിക്കുന്ന ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.ഈ മാസം പത്തിനാണ് സംഭവം. കുട്ടി നിലത്ത് ചെവിയിൽ കൈവെച്ച് ഇരിക്കുന്നത്…

///

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ കൈമാറി : മുഖ്യമന്ത്രി

യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.3500ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും നോർക്കയിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.തിരിച്ചെത്തുന്നവരെ…

//

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര സൗജന്യം

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് എംബസി പുതിയ മാര്‍ഗനിര്‍ദേശങ്ങളും നല്‍കി.യുക്രൈന്‍ അതിര്‍ത്തികളിലെ ഹംഗറിയുടെയും…

//

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 26 മുതല്‍; വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് 500 രൂപ

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26-ാമത് ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 26ന് ആരംഭിക്കും. മാര്‍ച്ച് 18 മുതല്‍ 25 വരെയാണ് മേള നടക്കുക. മേളയിലെ തെരഞ്ഞെടുത്ത സിനിമകള്‍ ഉള്‍പ്പെടുത്തി ഏപ്രിലില്‍ കൊച്ചിയില്‍ പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി…

///

യുക്രൈനിലെ മലയാളികള്‍ക്കായി സാധ്യമായ എല്ലാം ചെയ്യും; നോര്‍ക്ക

യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. അമിത ആശങ്കയ്ക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തില്‍…

//

ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി

ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കി. 48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാം. വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് ടെസ്റ്റ് ഇല്ലാതെ തന്നെ ഇനി മുതല്‍ ദുബായിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.അംഗീകൃത…

///

സെന്‍സൊഡൈന്‍ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്; നാപ്‌ടോളിനും പിഴ

സെന്‍സൊഡൈന്‍ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ ഉത്തരവ് പ്രകാരമാണ് വിലക്ക്. GLAXOSMITHKLINE (GSK)കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്. ജിഎസ്‌കെ ഹെല്‍ത്ത്‌കെയറിന്റെ ബ്രാന്‍ഡായ സെന്‍സൊഡൈനെതിരെ ജനുവരി 27നാണ് സിസിപിഎ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം, ഇന്ത്യയ്ക്ക്…

///

ഐപിഎൽ പതിനഞ്ചാം സീസൺ മെഗാ താരലേലേം ഇന്ന്; ലിസ്റ്റിൽ ശ്രീശാന്ത് ഉൾപ്പെടെ 7 മലയാളികൾ

ഐപിഎൽ പതിനഞ്ചാം സീസൺ മെഗാ താരലേലേം ഇന്ന്. രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിലാണ് ലേലം. രണ്ട് ദിനങ്ങളിലായി 10 ഫ്രാഞ്ചൈസികളുടെ ലേലംവിളിയാണ് ബെംഗളൂരുവില്‍ നടക്കുക. ഇന്ന് ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 12 മണിക്ക് ലേലം ആരംഭിക്കും.11 മണിമുതല്‍ ഔദ്യോഗിക ബ്രോഡ്‌കാസ്‌റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ താരലേലേം ആരാധകര്‍ക്ക് നേരില്‍…

///

ഇന്‍റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ കാരണം ‘സാങ്കേതിക പ്രശ്നമെന്ന്’ എയര്‍ടെല്‍

എയര്‍ടെല്‍ ഇന്‍റര്‍നെറ്റ് സര്‍വീസ് രാജ്യവ്യാപകമായി നേരിട്ട തടസ്സം, സാങ്കേതിക തകരാറാല്‍ പറ്റിയതാണെന്ന് പ്രതികരിച്ച് എയര്‍ടെല്‍.ഫെബ്രുവരി 11 വെള്ളിയാഴ്ച ഉച്ചയോട് അടുത്താണ് എയര്‍ടെല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടത്.രാജ്യവ്യാപകമായി പ്രശ്നം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.വിവിധ സര്‍വീസുകളിലെ സാങ്കേതിക പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്ന സൈറ്റായ ഡൗണ്‍…

//