സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം: സമയക്രമം പുതുക്കി, ക്ലാസുകൾ ഓഗസ്റ്റ് 22 മുതൽ

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ പുതുക്കിയ സമയക്രമം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ജൂലെെ 28 നും ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിനും പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 22ന് ക്ലാസുകൾ ആരംഭിക്കും. പ്ലസ് വൺ അപേക്ഷ തിയതി നീട്ടണമെന്ന്…

//

‘സമുദായം വ്യക്തമാക്കിയില്ലെങ്കിൽ കമ്മ്യൂണിറ്റി ക്വാട്ടയില്ല’; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സമുദായം വ്യക്തമാക്കാത്ത എയ്ഡഡ് സ്കൂളുകൾക്ക് ഇനി മുതൽ കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം അനുവദിക്കില്ല.ഇതുവരെ അനുവദിച്ചിരുന്ന 10 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ ജനറൽ മെറിറ്റിലേക്ക് മാറ്റി. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. ന്യൂനപക്ഷ – പിന്നാക്ക സമുദായ എയ്ഡഡ് സ്കൂളുകളിൽ…

//

സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ ഹര്‍ജി; സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ നല്‍കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് തീരുമാനം. ഇന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.…

//

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, 94.40 ശതമാനം വിജയം

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 94.40 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 95.21 ശതമാനം…

//

പ്ലസ് വണ്‍ പ്രവേശനം; സമയപരിധി ഒരു ദിവസത്തേക്ക് നീട്ടി, ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും

പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി തൽക്കാലം തുടരും. സമയം ഒരു ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി നാളെ മൂന്നു മണിക്ക് വീണ്ടും പരിഗണിക്കും, അതുവരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്. പ്ലസ് വൺ പ്രവേശനത്തിനുളള…

//

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം വരാത്തതിനാല്‍ അപേക്ഷകള്‍ക്കുള്ള തിയതി വീണ്ടും നീട്ടണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണിച്ചേക്കും. നേരത്തെ ഹര്‍ജി…

//

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഓണ പരീക്ഷകൾ ഓഗസ്റ്റ് 24 മുതൽ

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഓണ പരീക്ഷകൾക്ക് ഓഗസ്റ്റ് 24 ന് തുടക്കമാകും. ഓഗസ്റ്റ് 24 ന് ആരംഭിച്ച് സെപ്റ്റംബർ 2 നാണ് സ്കൂൾ പരീക്ഷകൾ പൂർത്തിയാക്കുക.സെപ്റ്റംബർ 2 ന് വെള്ളിയാഴ്ച്ച ഓണ അവധിക്കായി സ്കൂളുകൾ അടയ്ക്കും. ഈ വർഷം 9 ദിവസമാണ് ഓണാഘോഷത്തിനായി സ്കൂളുകൾക്ക് അവധി…

//

പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള തീയതി നീട്ടി

പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 21  വരെ നീട്ടാൻ വിധി. കേരള ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. സി ബി എസ് ഇ സ്‌കീമിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.…

//

സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ ജനറൽ നഴ്‌സിം​ഗ്; പ്ലസ് ടു യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ 2022 ഒക്‌ടോബർ, നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിങ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായവരിൽ നിന്നും അപേക്ഷ…

//

പ്ലസ് വൺ പ്രവേശനം ഇന്നു മുതൽ അപേക്ഷിക്കാം; വിശദാംശങ്ങൾ അറിയാം

പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നുമുതൽ അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുമുള്ള അവസാന തീയതി ജൂലൈ 18. ട്രയല്‍അലോട്ട്മെന്റ് 21നും ആദ്യ അലോട്ട്മെന്റ് ജൂലൈ 27നും നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി ഓഗസ്റ്റ് 11. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം…

//