കനത്ത മഴ; വയനാടും കാസർകോടും നാളെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി; കണ്ണൂരിൽ അവധി ഇല്ല

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാടും കാസർകോടും നാളെ (11/7/22) അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.ജില്ലയിലെ പ്രോഫഷനല്‍ കോളജുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവ…

//

കണ്ണൂർ സർവകലാശാല പഠനബോർഡുകൾക്ക് അംഗീകാരമില്ല; 72 പേരുടെ പട്ടിക തള്ളി ഗവർണർ

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പുനഃസംഘടിപ്പിച്ച പഠന ബോർഡുകൾക്ക് അംഗീകാരം നൽകണമെന്ന വിസിയുടെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തളളി. 72 ബോർഡുകളിലേക്കുള്ള അംഗങ്ങളുടെ പട്ടികയാണ് ഗവർണർ തിരിച്ചയച്ചത്.ഗവർണറാണ് പഠനബോർഡുകൾക്ക് നാമനിർദേശം ചെയ്യേണ്ടതെന്നിരിക്കെ, നോമിനേഷൻ നടത്താൻ സർവകലാശാലക്ക് അധികാരമില്ലെന്നും ചട്ട ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർ…

//

പ്ലസ് വണ്‍ പ്രവേശനത്തിന് ജൂലൈ 11 മുതൽ അപേക്ഷിക്കാം; കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ സീറ്റ് വർധന

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 11 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ 18 ആണ് അപേക്ഷകൾ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 21-ന് ട്രെയൽ അലോട്ട്മെൻ്റ് നടക്കും. ആദ്യ അലോട്ട്മെൻ്റ് ജൂലൈ 27-ന്. ആദ്യഘട്ടത്തിലെ അവസാന അലോട്ട്മെൻ്റ്…

//

കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെയും അവധി

കാലവർഷം അതി തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ സ്കൂ ളുകൾക്ക് ജൂലൈ ഏഴ് വ്യാഴാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകൾ അംഗൻവാടികൾ , മദ്രസ്സകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.കോളേജുകൾക്കു അവധി ബാധകമല്ല.…

//

‘അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പോലും എ പ്ലസ് കൊടുത്തുവെന്ന് പറഞ്ഞു’; വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി

കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം തമാശയായിരുന്നുവെന്ന പരാമര്‍ശം തിരുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് മാധ്യമങ്ങളില്‍ വന്നിട്ടുള്ളത്. ചില കേന്ദ്ര സര്‍വകലാശാലകള്‍ കേരളത്തിലെ ഫലത്തെ വിമര്‍ശിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അതാണ് താന്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി ശിവന്‍കുട്ടിയുടെ…

//

കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പരിഹസിച്ച് പ്രസ്താവന; വിദ്യാഭ്യാസമന്ത്രി മാപ്പ് പറയണമെന്ന് കെഎസ്‌യു

ലോക സമൂഹത്തിന് മുന്നില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അപമാനിച്ചുവെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലത്തെ പരിഹസിച്ച് പ്രസ്താവന നടത്തിയ വിദ്യാഭ്യാസമന്ത്രി  മാപ്പ് പറയണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു .പരിമിതമായ ക്ലാസുകള്‍ മാത്രം ലഭിച്ചിട്ടും…

///

“കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി എ പ്ലസ് വലിയ തമാശ”; പരാമർശവുമായി വി ശിവൻകുട്ടി

കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം ദേശീയതലത്തിൽ വളരെ തമാശയായിരുന്നുവെന്ന് വിദ്യാഭാസമന്ത്രി വി ശിവൻകുട്ടി .1,25,509 പേർക്ക് എ പ്ലസ് കിട്ടിയതിനെ കുറിച്ചായിരുന്നു പരാമർശം.ഇത്തവണ എ പ്ലസിന്‍റെ  കാര്യത്തിൽ ഫലം നിലവാരം ഉള്ളതാക്കി  .ദേശീയ തലത്തിൽ അംഗീകാരമുള്ള ഫലമാക്കി മാറ്റാൻ ജാഗ്രത കാണിച്ചു എന്നും മന്ത്രി…

///

മൂല്യനിർണയപ്പിഴവിലെ മാർക്ക്‌ നഷ്ടം; കണ്ണൂർ സെന്റ്‌ തെരേസാസ്‌ സ്‌കൂൾ പ്ലസ്‌ടു വിദ്യാർഥികളുടെ ഫലം പുനഃപ്രസിദ്ധീകരിച്ചു

കണ്ണൂർ: മൂല്യനിർണയപ്പിഴവിൽ മാർക്ക്‌ നഷ്ടമായ കണ്ണൂർ സെന്റ്‌ തെരേസാസ്‌ സ്‌കൂൾ പ്ലസ്‌ടു വിദ്യാർഥികളുടെ ഫലം പുനഃപ്രസിദ്ധീകരിച്ചു.  സയൻസ്‌ വിഭാഗത്തിലെ  കണക്ക്‌ പ്രായോഗിക പരീക്ഷയുടെ മാർക്ക്‌ നാൽപ്പതിനുപകരം ഇരുപതിൽ  ഇട്ടതാണ്‌ പിഴവിന്‌ കാരണമായത്‌. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും കെഎസ്‌ടിഎ ജില്ലാ കമ്മിറ്റിയും സംഭവം അറിഞ്ഞയുടൻ സ്‌കൂൾ മാനേജ്‌മെന്റിനൊപ്പംനിന്ന്‌…

///

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് നിയമനം

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് നിയമനം. മലയാള വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസ്സർ റാങ്ക് ലിസ്റ്റ് സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. വിവാദത്തെ തുടർന്ന് മാസങ്ങളായി മാറ്റിവെച്ചിരുന്ന ലിസ്റ്റിനാണ് സിൻഡിക്കേറ്റ് അംഗീകാരം നൽകിയത്.ഇന്ന് ചേർന്ന കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്…

///

പ്ലസ് വണ്‍ പ്രവേശനം:പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും വേണ്ടെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ്

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റിയും…

//