എസ്എസ്എല്‍സി ഫലം ജൂണ്‍ 10 ന്, 20 ന് ഹയർസെക്കന്‍ററി ഫലപ്രഖ്യാപനം

ജൂണ്‍ 10 ന് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി . പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 20 ന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ജൂണ്‍ 12 ന് പ്രഖ്യാപിക്കുമെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്.നാളെയാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കുന്നത്. 12986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുന്നത്.…

//

സിവില്‍ സര്‍വ്വീസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു; 21ാം റാങ്ക് മലയാളിക്ക്

സിവില്‍ സര്‍വ്വീസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്ക് വനിതകള്‍ക്കാണ്. ഒന്നാം റാങ്ക് ശ്രുതി ശര്‍മ്മ, രണ്ടാം റാങ്ക് അങ്കിത അഗര്‍വാള്‍, മൂന്നാം റാങ്ക് ഗമിനി ശിംഗ്ല, നാലാം റാങ്ക് ഐശ്വര്യ വര്‍മ്മ എന്നിവര്‍ക്കാണ്. 21ാം റാങ്ക് മലയാളിക്കാണ്. ദിലീപ് കൈനിക്കരക്കാണ് നേട്ടം. ആദ്യ…

//

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സമരം; സമരം അനാവശ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നീട്ടണമെന്ന് ആവശ്യം. ജൂൺ 13 മുതലാണ് പരീക്ഷകൾ തുടങ്ങുന്നത്. പത്ത് മാസം കൊണ്ട് തീർക്കേണ്ട സിലബസ് മൂന്ന് മാസം കൊണ്ട് തീർത്താണ് അതിവേ​ഗം പരീക്ഷ നടത്തുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. മാത്രവുമല്ല പഠിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നും വിദ്യാർഥികൾ പറയുന്നു.…

//

‘സംസ്ഥാനത്ത് സ്കൂളുകൾ സജീവ അദ്ധ്യയന വർഷത്തിലേക്ക്, ജൂൺ ഒന്നിന് തുറക്കും’; വി ശിവൻകുട്ടി

സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസം ജില്ല ഉപജില്ലാ തലങ്ങളിൽ യോഗങ്ങൾ വിളിച്ച് മുന്നൊരുക്കം വിലയിരുത്തും. സജീവ അധ്യായന വർഷത്തിലേക്കാണ് കടക്കുന്നത്, മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും…

//

മാനേജ്‌മെന്റ് ചർച്ചയ്ക്ക് തയ്യാറായി;മാടായി ക്രസന്റ് ബിഎഡ് കോളജിൽ വിദ്യാർഥികൾ നടത്തി വന്ന സമരം അവസാനിപ്പിച്ചു

പഴയങ്ങാടി ∙ കോളജ് അധികൃതർ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവച്ചതിനെ തുടർന്ന് മാടായി ക്രസന്റ് ബിഎഡ് കോളജിൽ വിദ്യാർഥികൾ നടത്തി വരുന്ന കുത്തിയിരിപ്പു സമരം അവസാനിച്ചത് രാത്രി വൈകി. സർട്ടിഫിക്കറ്റുകൾ ലഭിച്ചാൽ മാത്രമെ കോളജിൽ നിന്ന് പോകു എന്ന നിലപാടിലായിരുന്നു വിദ്യാർഥിനികൾ. സമരം രാത്രിയിൽ തുടർന്നത് കൊണ്ട്…

//

കര്‍ണാടക ‘പുറത്താക്കിയ’ ഭഗത് സിംഗിനെ ചേര്‍ത്തുപിടിച്ച് കേരളം; മലയാള പാഠപുസ്തകങ്ങളില്‍ ഭഗത് സിംഗ് ഉണ്ടാകുമെന്ന് മന്ത്രി ശിവന്‍കുട്ടി

കേരളസര്‍ക്കാര്‍ ഭഗത് സിംഗിന്റെ ചരിത്രം പാഠപുസ്തകങ്ങളിലൂടെ വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കര്‍ണാടക സര്‍ക്കാര്‍ പത്താം ക്ലാസിലെ കന്നഡ പാഠപുസ്തകത്തില്‍നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കി ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെയാണ് മന്ത്രി ശിവന്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയുടെ…

///

പ്രീ-പ്രൈമറി കുട്ടികളുടെ പരിശീലന പുസ്തക വിതരണം:വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപേ പൂർത്തിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

വിദ്യാലയങ്ങൾ തുറക്കുന്നതിന് ആഴ്ചകൾക്കു മുൻപേ പ്രീ-പ്രൈമറി കുട്ടികളുടെ പരിശീലന പുസ്തക വിതരണം പൂർത്തിയാകും.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളോട് ചേർന്നുള്ള പ്രീ-സ്‌കൂൾ കുട്ടികളുടെ മാനസിക- ശാരീരിക വളർച്ച ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിന് കൂടുതൽ കർമ്മ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മണക്കാട് ഗവ.…

//

ചോദ്യപ്പേപ്പർ ആവർത്തന വിവാദം; കണ്ണൂർ സർവ്വകലാശാലാ പരീക്ഷാ കൺട്രോളർ സ്ഥാനമൊഴിയുന്നു

കണ്ണൂർ സർവ്വകലാശാലാ പരീക്ഷാ കൺട്രോളർ പി ജെ വിൻസന്റ് സ്ഥാനമൊഴിയുന്നു. ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിജെ വിൻസന്റ് വിസിക്ക് കത്ത് നൽകിയിരിക്കുകയാണ്. ചോദ്യപ്പേപ്പർ ആവർത്തന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് സ്ഥാനമൊഴിയുന്നതെന്നാണ് വിവരം. പഴയ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ച്…

//

‘ചോദ്യം മാത്രമല്ല ഉത്തരവുമുണ്ട്’;കാലിക്കറ്റ് സർവകലാശാല ബി.കോം പരീക്ഷാ ചോദ്യപേപ്പറിൽ ഉത്തരവും

ബി.കോം മൂന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യ പേപ്പറിൽ ഉത്തരവും. കാലിക്കറ്റ് സർവ്വകലാശാലയുടെ ബി.കോം മൂന്നാം സെമസ്റ്റർ കോർപ്പറേറ്റ് അക്കൗണ്ടിങ് പരീക്ഷയുടെ ചോദ്യ പേപ്പറിലാണ് ചോദ്യത്തിനൊപ്പം ഉത്തരവും അച്ചടിച്ച് വന്നത്.ചോദ്യക്കടലാസിന്റെ രണ്ടാം ഭാഗത്തിലെ 23-ാമത്തെ ചോദ്യത്തിനൊപ്പമാണ് ഉത്തരവും അച്ചടിച്ച് വന്നത്. ‘വാട്ട് ഈസ് വാല്യൂവേഷൻ ബാലൻസ്…

//

വിദ്വേഷ പ്രസംഗം;50 ലക്ഷം നഷ്ട പരിഹാരം നൽകണം’; പി സി ജോർജിന് ജമാഅത്തെ ഇസ്ലാമിയുടെ നോട്ടീസ്

വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിലൂടെ സംഘടനയെ അപകീർത്തിപെടുത്തിയെന്നാരോപിച്ചാണ് മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകം വക്കീൽ നോട്ടീസ് അയച്ചത്. 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് സംഘടന…

//