അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുളള ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ പി എസ് സി യോഗത്തിൽ തീരുമാനം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസിലായതിനെ തുടർന്ന് മാറ്റിവെച്ച 545 ഒഴിവുകളിലേക്ക് അതാത് റാങ്ക് പട്ടികളിൽ നിന്ന് നിയമന ശുപാർശ നൽകാനാണ് തീരുമാനം.കാലാവധി കഴിഞ്ഞ റാങ്ക്…
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 7077 സ്കൂളിലെ 9,58,067 വിദ്യാർത്ഥികൾക്കുള്ള സ്കൂൾ യൂണിഫോം വിതരണം നാളെ നടക്കും. 120 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. ജൂൺ ഒന്നിന് സ്കൂൾ തുറക്കും മുൻപ് തന്നെ എല്ലാ വിദ്യാർത്ഥികൾക്കും…
വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തി ചെറിയ പെരുന്നാൾ ദിവസം പ്ലസ്ടു സിബിഎസ്ഇ പരീക്ഷ. പത്ത്, പ്ലസ്ടു സിബിഎസ്ഇ പരീക്ഷകളാണ് ചെറിയ പെരുന്നാൾ ദിവസം നടത്തുന്നത്. പത്താംക്ലാസ് ഹോം സയൻസ് പരീക്ഷയും പ്ലസ്ടു ഹിന്ദി മെയിൻ, ഹിന്ദി ഇലക്ടീവ് കോഴ്സിന്റേയും പരീക്ഷകളാണ് മെയ് രണ്ടിന് നിശ്ചയിച്ചിരിക്കുന്നത്. അറബിക് കലണ്ടർ…
ഹയർ സെക്കന്ററി മൂല്യനിർണയ ക്യാമ്പിൽ പ്രതിഷേധവുമായി അധ്യാപകർ. പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തര സൂചികയിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇതേ തുടർന്ന് കെമിസ്ട്രി പരീക്ഷയുടെ മൂല്യ നിർണ്ണയം അധ്യാപകർ ബഹിഷ്കരിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ 500 ഓളം അധ്യാപകരാണ് മൂല്യനിർണയ…
പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കി കേരള സര്‍വകലാശാല. ഫെബ്രുവരിയില്‍ നടന്ന നാലാം സെമസ്റ്റര്‍ ബിഎസ്‌സി ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികള്‍ക്കാണ് ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക ലഭിച്ചത്.’സിഗ്നല്‍സ് ആന്‍ഡ് സിസ്റ്റംസ്’ പരീക്ഷ എഴുതിയാവര്‍ക്കാണ് ഉത്തര സൂചിക ലഭിച്ചത്.പരീക്ഷയില്‍ ഉത്തരങ്ങള്‍ ലഭിച്ചതോടെ പകര്‍ത്തി…
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ പിജെ വിന്‍സെന്റ് അവധിയില്‍ പോകും. പഴയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് സര്‍വകലാശാലയില്‍ പരീക്ഷ നടത്തിയത് വിവാദമായിരുന്നു. പിന്നാലെ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച മുതലാണ് അവധിക്ക് അപേക്ഷ നല്‍കിയത്. ചോദ്യ പേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം…
കണ്ണൂര്‍: മുന്‍വര്‍ഷത്തെ ചോദ്യ പേപ്പര്‍ അതേപടി ആവര്‍ത്തിച്ച കണ്ണൂര്‍ സര്‍വകലാശാലയുടെ പരീക്ഷ വിവാദത്തില്‍. മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയുടെ ആള്‍ഗേ ആന്‍ഡ് ബ്രയോഫൈറ്റ്‌സ് ചോദ്യ പേപ്പറാണ് വിവാദത്തിന് അടിസ്ഥാനം. 2020ല്‍ നടത്തിയ ഇതേ പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും ആവര്‍ത്തിച്ചെന്നാണ് ആക്ഷേപം. ഏപ്രില്‍ 21ന്…
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം. പ്ലസ് വൺ മാതൃകാ പരീക്ഷ ജൂൺ 2ന് തുടങ്ങും. പ്ലസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ…
എറണാകുളം മഹാരാജാസ് കോളജിൽ മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ പരീക്ഷ എഴുതി വിദ്യാർത്ഥികൾ. ഇന്ന് നടന്ന ഒന്നാം വർഷ ബിരുദ പരീക്ഷക്കിടെയാണ് സംഭവം നടന്നത്.കോളേജിലെ ഇംഗ്ലീഷ് മെയിൻ ഹാളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫ്ലാഷ് തെളിയിച്ചു പരീക്ഷ എഴുതുന്ന ചിത്രങ്ങൾ പുറത്ത്. അതേസമയം കോളേജിൽ രാവിലെ…