അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
ബെംഗ്ലൂരു: കര്‍ണാടകയിലെ സ്കൂളുകളില്‍ ഹിജാബ് നിരോധിച്ചതിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടികാട്ടി ഉഡുപ്പി വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.ഹിജാബ് നിരോധിച്ചത് മതസ്വാതന്ത്രത്തിനുള്ള അവകാശം നിഷേധിച്ചതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടി.കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടയുന്ന സംഭവം പതിവായതോടെ…
എം ജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി പിടിയിൽ. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്റ്റൻറ് സി ജെ എൽസിയാണ് വിജിലൻസ് പിടിയിലായത്. മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ നൽകാൻ ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപയാണ് .സർവകലാശാല ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ്…
കണ്ണൂർ: കണ്ണൂർ സർവകലാശാല ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളിൽ നടത്താനിരുന്ന പി.ജി മൂന്നാം സെമസ്റ്റർ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ലാബ്‌ടെക്‌നീഷ്യന്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 29 ന് കോവിഡ്…
തിരുവനന്തപുരം: കേരളാ പൊലീസിന്‍റെ കീഴിലുള്ള സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ മതപരമായ വേഷം അനുവദിക്കില്ലെന്ന് സംസ്ഥാനസർക്കാർ. ജൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ വേഷമെന്നും, മതപരമായ ഒരു ചിഹ്നങ്ങളും ഈ യൂണിഫോമിൽ അനുവദിക്കില്ലെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കി. ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന് കാട്ടി ഒരു വിദ്യാർത്ഥിനി…
കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകളും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്ന്‌ലക്ഷത്തി ഇരുപതിനായിരത്തോളം വിദ്യാർത്ഥികളാണ് ഈ മാസം 31 ന് ആരംഭിക്കുന്ന പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തെ നിരവധി സ്‌കൂളുകൾ കോവിഡ് ക്ലസ്റ്ററുകൾ ആയിക്കഴിഞ്ഞു.…
കൊവിഡ് സാഹചര്യത്തിലെ അധ്യയനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം.ഒന്നു മുതൽ ഒൻപത് വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകർ സ്കൂളിൽ ഹാജരാകുന്നത് സംബന്ധിച്ച കാര്യങ്ങൾ,10,11,12 ക്ലാസുകളുടെ നടത്തിപ്പ്, കുട്ടികളുടെ…
സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ.ബി.സി വർഗീകരണം…
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ സർക്കാരിനെതിരെ എൻഎസ്എസ്. സർക്കാരിന്റെ അനാസ്ഥയാണ് രോഗ വ്യാപനതിന് കാരണമെന്ന് പറഞ്ഞാൽ തെറ്റാകില്ലെന്ന് എൻഎസ്എസ് കുറ്റപ്പെടുത്തി. കോളേജുകളിൽ വ്യാപനം ഉണ്ടായിട്ടും പരീക്ഷ മാറ്റുകയോ കോളേജ് അടക്കുകയോ ചെയ്തിട്ടില്ല.കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിന് അനുമതി നൽകിയത് അത്യന്തം പ്രതിഷേധാർഹമാണെന്ന് വിമര്‍ശിച്ച എന്‍എസ്എസ്, രോഗ…
കോഴിക്കോട്: കണ്ണൂർ സർവ്വകലാശാലയിൽ പാർട്ടി നേതാവിന്റെ ഭാര്യക്ക് നിയമനം നൽകാനായി രണ്ടാം സ്ഥാനത്തേക്ക് തഴയപ്പെട്ട ഉദ്യോഗാർത്ഥിക്ക് കാലിക്കറ്റ് സർവ്വകലാശാലയുടെ രണ്ട് റാങ്ക് പട്ടികകളിൽ ഒന്നാം സ്ഥാനം. കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് അസോ. പ്രൊഫസറായി നിയമനം നൽകാനായി പിന്തള്ളപ്പെട്ട ഡോ.…
തിരുവനന്തപുരം: വ്യാപകമായ എതിർപ്പ് ഉയരുമ്പോഴും പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് നിശ്ചയിച്ച ചോദ്യഘടനയിൽ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. ഫോക്കസ് ഏരിയയിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയാൽ പരീക്ഷാ നടത്തിപ്പിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യാപ്പെടാമെന്നാണ് വിദ്യാഭ്യാസവകുപ്പിന്‍റെ വിശദീകരണം. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകുമെന്ന്…