അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
തിരുവനന്തപുരം:- ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും.ആദ്യഘട്ടത്തിൽ ഭിന്നശേഷിക്കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്.സുരക്ഷയുറപ്പാക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെ ‘കുരുന്നുകൾ അങ്കണവാടികളിലേക്ക്’ എന്നപേരിൽ പ്രത്യേകം മാർഗനിർദേശങ്ങൾ സംസ്ഥാന വനിത-ശിശു വികസന വകുപ്പ് പുറത്തിറക്കി.ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണം. 9.30മുതൽ 12.30വരെ വേണം പ്രവർത്തനം…
ആൺകുട്ടികളും പെൺകുട്ടികളും മാത്രം പഠിക്കുന്ന സ്കൂളുകൾ പി.ടി.എ തീരുമാനപ്രകാരം മിക്സഡ് സ്കൂളാക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് ജെൻഡര്‍ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ സർക്കാരിന് നീക്കമുണ്ടെന്ന്…
എസ്എസ്എൽസി , ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ്. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ്.രാവിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി…
പ്ലസ്‌വൺ പ്രവേശനത്തിൽ സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനുശേഷമുള്ള വേക്കൻസി മൂന്നാം സപ്ലിമെന്ററി അലോട്ട്മെൻറിനായി വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. വിവിധ അലോട്ട്മെൻറുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷകൾ പുതുക്കാനും അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് പുതിയ അപേക്ഷ സമർപ്പിക്കാനും വെള്ളിയാഴ്ച രാവിലെ…
കൊച്ചി: വിദ്യാര്‍ത്ഥിനിയോട് അശ്ലീല ചുവയോടെ സംസാരിച്ച കാലടി സര്‍വ്വകലാശാലയിലെ സംസ്‍കൃത വിഭാഗം അധ്യാപകന്‍ ഡോ. എം അഷ്റഫിനെ സസ്പെന്‍റ് ചെയ്തു. അധ്യാപകനില്‍ നിന്ന് ക്ഷമാപണം എഴുതി വാങ്ങാനും ക്യാമ്പസിലെ പ്രധാന ചുമതലകളിൽ നിന്ന് മാറ്റി നിർത്താനും സർവ്വകലാശാല ഉത്തരവിട്ടു. അധ്യാപകനെതിരെ നടപടി എടുക്കാത്തതില്‍ വിദ്യാര്‍ത്ഥിനി…
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവർത്തിക്കുന്ന സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ.നന്ദകുമാർ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. കൊവിഡ് മഹാമാരിയെ തുടർന്ന് ഒന്നരവർഷത്തോളം അടച്ചിട്ട…