അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
ക്രിസ്തുമസ് അവധി ഡിസംബർ 24 മുതൽ കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും പഠനവകുപ്പുകളിലും സെന്‍ററുകളിലും ക്രിസ്തുമസ് അവധി ഡിസംബർ 24 മുതൽ ജനുവരി 2 വരെ ആയിരിക്കും. ഹാൾടിക്കറ്റ് കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.എ / എം.എസ്.സി മോളിക്യുലാർ…
ഗവേഷണവും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ചിന്‍റെ (ഐ.സി.എ.ആർ) കീഴിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയും (സി.ഐ.എഫ്.ടി) കണ്ണൂർ സർവകലാശാലയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കണ്ണൂർ സർവകലാശാല രജിസ്ട്രാർ പ്രൊഫ. ജോബി കെ. ജോസും ഐ.സി.എ.ആർ…
കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് പൂർത്തീകരിച്ച പ്രധാന പ്രവേശനകവാടത്തിന്‍റെ ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവഹിച്ചു. സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പരീക്ഷാ കൺട്രോളർ ജയരാജൻ ബി.സി, സെനറ്റംഗം സാജു പി.ജെ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.ടി.പി. അഷ്‌റഫ്, പ്രമോദ് വെള്ളച്ചാൽ, എൻ. സുകന്യ,…
തീയതി നീട്ടി അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ (നവംബർ 2022 ) ഇന്‍റേണൽ അസസ്മെന്‍റ് മാർക്ക് സമർപ്പിക്കുന്നതിനുള്ള തീയതി ഡിസംബർ 20 വരെ നീട്ടി. പരീക്ഷാഡ്യൂട്ടിക്ക് ഹാജരാകണം ഡിസംബർ 19 മുതൽ ആരംഭിക്കുന്ന പരീക്ഷാ മൂല്യ നിർണയ ക്യാമ്പിൽ ഹാജരാകുന്നതിന് സർവകലാശാലയിൽ…
27ാമത് കണ്ണൂർ സർവകലാശാലാ അത്‌ലറ്റിക് മീറ്റ് ബ്രണ്ണനിൽ ഡിസംബർ 16,17 തീയതികളിലായി നടക്കുന്ന 27ാമത് കണ്ണൂർ സർവകലാശാല അത്‌ലറ്റിക് മീറ്റിന് തലശ്ശേരി, ഗവ: ബ്രണ്ണൻ കോളേജ് ആതിഥേയത്വം വഹിക്കും. 61 കോളേജുകളിൽ നിന്നായി 21 കായിക ഇനങ്ങളിൽ 710 കായിക താരങ്ങൾപങ്കെടുക്കുന്ന കായികമേളയുടെ ഉദ്ഘാടനം…
ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളുടെയും പുസ്തകം പ്രസിദ്ധീകരിക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കലാലയങ്ങളെയും ഉൾപ്പെടുത്തിയാണ് പദ്ധതിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ വിദ്യാലയങ്ങളുടേതായി ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങൾ പ്രസിദ്ധീകൃതമാവും. ഇതിലൂടെ അമ്പതിനായിരത്തിലധികം വിദ്യാർഥികൾ എഴുത്തുകാരാവും. ആയിരത്തി…
ചാൻസലറായ ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ച് ഉച്ചയ്ക്ക് 1.45 നാണ് വിധി പറയുക. പുറത്താക്കിയത് നിയമ വിരുദ്ധമാണെന്നും ഗവർണറുടെ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജികൾ .എന്നാൽ താൻ നാമനിർദേശം ചെയ്ത…
ജോലിക്ക് വേണ്ടിയുള്ള പരീക്ഷക്ക് ഹിന്ദി നിർബന്ധമാക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ സ്ഥിതി വിശേഷം സൃഷ്ടിക്കുന്നതിനാൽ അത്തരം നീക്കങ്ങളിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജനാധിപത്യ ഇന്ത്യയിലെ സ്വതന്ത്ര ചിന്തയേയും യുക്തി ബോധത്തേയും വർഗീയ വത്കരിക്കുന്നതിനിടയാക്കും വിധം ചരിത്ര…
പരീക്ഷാഫലം അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) നവംബർ 2021 പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ് . പുന: പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ ഡിസംബർ 24 ന് വൈകുന്നേരം 5 മണി വരെ…
കോമൺ വെൽത്ത് ഗെയിംസിൽ ഇരട്ട മെഡൽ നേടുന്ന ആദ്യത്തെ മലയാളി ബാഡ്മിന്‍റൺ താരവും കണ്ണൂർ സർവകലാശാലയിലെ വിദ്യാർത്ഥിനിയുമായ ട്രീസ ജോളിക്ക് കണ്ണൂർ സർവകലാശാല ഒരുലക്ഷം രൂപ നൽകി അനുമോദിച്ചു. സർവകലാശാലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രൊ വൈസ് ചാൻസിലർ പ്രൊഫ.സാബു. എ യിൽ നിന്നും…