അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
പരിയാരം : കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പാളായി ഡോ സൈറു ഫിലിപ്പ് ചുമതലയേറ്റു. കോട്ടയം ഗവ.മെഡിക്കൽ കോളേജിലെ പ്രൊഫസറും കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയുമായിരുന്നു. പ്രൊമോഷനായാണ് പരിയാരത്ത് പ്രിൻസിപ്പാളായി നിയമിതയായിരിക്കുന്നത്. സ്ഥാപനം സർക്കാർ ഏറ്റെടുത്ത ശേഷമുള്ള ആറാമത്തെ പ്രിൻസിപ്പാളും രണ്ടാമത്തെ വനിതാ…
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുസ്ലിം ലീഗ് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കണ്ണൂര്‍ കളക്ടര്‍ നുണ പരിശോധനയ്ക്ക് വിധേയമാകണം എന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വാളുകൾ കൊണ്ടും ബോംബുകൾ കൊണ്ടും…
കണ്ണൂര്‍ : ഉത്തരമലബാറിൻ്റെ ചരിത്രത്തിലെ ആദ്യ റിസം അക്വാബ്ലേഷന്‍ തെറാപ്പി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ യൂറോളജി വിഭാഗത്തിൽ വിജയകരമായി പൂര്‍ത്തീകരിച്ചു. പ്രോസ്‌റ്റേറ്റ് വീക്കത്തിന് നിലവില്‍ ലഭ്യമായ ഏറ്റവും നൂതന ചികിത്സാ രീതിയാണ് റിസം അക്വാബ്ലേഷന്‍ തെറാപ്പി. പ്രോസറ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ അവസ്ഥകള്‍ക്ക് പോലും…
കുട്ടികളെ പഠിപ്പിക്കുന്നതിന് കോഴ വാങ്ങുന്ന പ്രവണത കേരളത്തിൽ അവസാനിപ്പിച്ചേ മതിയാകൂ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പുറച്ചേരി ഗവ. യു പി സ്‌കൂളിൽ സംസ്ഥാന സർക്കാർ 71 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…
കണ്ണൂർ: മുൻസിപ്പൽ സ്കൂൾ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുപ്പതോളം കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് കുട്ടികൾ പറയുന്നു. അതേസമയം, കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. …
കണ്ണൂര്‍ എ.ഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയില്‍ പി.പി.ദിവ്യയ്ക്കെതിരെ സി.പി.എം നടപടി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പി പി ദിവ്യയെ നീക്കി. കെ. കെ. രത്നകുമാരിയെ പുതിയ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.…
കണ്ണൂര്‍ : ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ഉത്തര മലബാറിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. കണ്ണൂര്‍ സ്വദേശിനിയായ 42 വയസ്സുകാരിയുടെ ഉദര ശസ്ത്രക്രിയയാണ് റോബോട്ടിക് ശസ്ത്രക്രിയയിലൂടെ പൂർത്തീകരിച്ചത്. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍ മെഡിക്കല്‍ അഡവൈസറി…
കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ദുരൂഹ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ ( 16-10-2024 ) രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ബിജെപി ഹർത്താൽ ആചരിക്കും.അവശ്യ…
കണ്ണൂർ: കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.എഡിഎമ്മിൻ്റെ യാത്രയയപ്പ് ചടങ്ങിൽ വെച്ചായിരുന്നു ആരോപണം.…
കണ്ണൂർ : കണ്ണിനും മനസ്സിനും കുളിർമ്മയേകി കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി കലക്ട്രേറ്റ് മൈതാനിയിൽ കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിച്ച കണ്ണുർ ദസറക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി. സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അനുഭൂതിയുടേയും,ആത്മീയതയുടെയും അനിർവചനിയമായ മൂല്യങ്ങൾ ഉയർത്തി ജാതി, മത, സാഹോദര്യവും ഹൃദയബന്ധങ്ങളും…