കണ്ണൂർ എഡിഎം നവീൻ ബാബു വീട്ടിൽ മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.എഡിഎമ്മിൻ്റെ യാത്രയയപ്പ് ചടങ്ങിൽ വെച്ചായിരുന്നു ആരോപണം.…

കണ്ണൂർ ദസറക്ക് ആവേശോജ്ജ്വല പരിസമാപ്തി; കണ്ണൂരിൻ്റെ സാംസ്കാരിക ചൈതന്യമാണ് കണ്ണൂർ ദസറയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ : കണ്ണിനും മനസ്സിനും കുളിർമ്മയേകി കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി കലക്ട്രേറ്റ് മൈതാനിയിൽ കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിച്ച കണ്ണുർ ദസറക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി. സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അനുഭൂതിയുടേയും,ആത്മീയതയുടെയും അനിർവചനിയമായ മൂല്യങ്ങൾ ഉയർത്തി ജാതി, മത, സാഹോദര്യവും ഹൃദയബന്ധങ്ങളും…

നാം ജീവിക്കുന്നത് മനുഷ്യബന്ധങ്ങൾ ശിഥിലമാക്കുന്ന കാലത്ത്; ഇ. ടി. മുഹമ്മദ് ബഷീർ എം.പി

മനുഷ്യബന്ധങ്ങൾ ശിഥിലമാക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. വയനാട് ദുരന്തം ഉണ്ടായപ്പോൾ നമ്മുടെ യുവാക്കൾ കാണിച്ച സേവന സന്നദ്ധത ഇവിടെ എടുത്തു പറയേണ്ട കാര്യമാണ്. യോജിപ്പിന്റെ ചിഹ്നങ്ങൾ നമ്മുടെ നാട്ടിൽ ബാക്കി നിൽക്കുകയാണ്. സ്നേഹവും ഒത്തുചേരലും സാമൂഹ്യ സേവന പ്രവർത്തനങ്ങളും…

കണ്ണൂർ ആസ്റ്റർ മിംസിന് ദേശീയ അംഗീകാരം

കണ്ണൂര്‍ : ആതുരസേവന മേഖലയില്‍ പുലര്‍ത്തുന്ന ഉന്നത നിലവാരത്തിന് ദേശീയ തലത്തില്‍ ലഭിക്കുന്ന അംഗീകാരമായ എന്‍ എ ബി എച്ച് അക്രഡിറ്റേഷന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി വിഭാഗത്തിന് ലഭിച്ചു. ഇന്ത്യയില്‍ തന്നെ വളരെ കുറച്ച് ആശുപത്രികള്‍ക്ക് മാത്രം ലഭിച്ച എന്‍ എ ബി…

കണ്ണൂർ ദസറ സ്നേഹത്തിന്റെ ആഴമുള്ള കടലായി മാറട്ടെ; എം കെ മുനീർ

പുഴ കടലിലേക്ക് ചേർന്ന് ഒഴുകുന്നത് പോലെ സ്നേഹത്തിന്റെ ആഴമുള്ള കടലാകാൻ കണ്ണൂർ ദസറക്ക് സാധിക്കട്ടെയെന്ന് ഡോ എം കെ മുനീർ എം എൽ എ പറഞ്ഞു. കൂടിയിരിക്കുന്നത് തന്നെ ദുഷ്കരമായിരിക്കുന്ന കാലത്ത് കണ്ണൂർ ദസറയിലൂടെ മഹത്തായ സന്ദേശമാണ് കോർപ്പറേഷൻ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ…

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു

കണ്ണൂർ:മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഗീയ ധ്രുവീകരണത്തിന്റെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കണ്ണൂർ ചേംബർ ഹാളിൽ നടന്ന സെമിനാർ മുസ്ലിം ലീഗ് നിയമസഭാ പാർട്ടി ഉപലീഡർ ഡോക്ടർ എം.കെ .മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട്…

പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണത്തില്‍ സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം ; സി.കെ. പത്മനാഭന്‍

കണ്ണൂര്‍: ഇടത് എംഎല്‍എ പി.വി. അന്‍വര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബിജെപി ദേശീയ സമിതി അംഗം സി.കെ. പത്മനാഭന്‍ ആവശ്യപ്പെട്ടു. അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാര്‍ രാജിവച്ച് ജനവിധി തേടണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍…

തേയ്മാനത്തെ തുടര്‍ന്ന് എല്ല് പൊട്ടുന്നവര്‍ക്ക് ആശ്വാസമായി ബലൂണ്‍ കൈഫോപ്ലാസ്റ്റി കണ്ണൂര്‍ ആസ്റ്റര്‍ മിംസിൽ

കണ്ണൂര്‍ : തേയ്മാനത്തെ തുടര്‍ന്ന് നട്ടെല്ലിന് ക്ഷതം സംഭവിക്കുന്ന അവസ്ഥ (വെര്‍ട്ടിബ്രല്‍ കംപ്രഷന്‍ ഫാക്ച്വര്‍) പ്രായമായവരില്‍ വ്യാപകമായി കാണപ്പെടാറുണ്ട്. ശരീരം തുറന്നുള്ള ശസ്ത്രക്രിയയിലൂടെ പൊട്ടിപ്പോയ എല്ലിനെ ചേര്‍ത്ത് വെക്കുന്ന രീതിയാണ് ഈ സാഹചര്യത്തില്‍ പൊതുവെ അവലംബിക്കാറുള്ളത്. എന്നാല്‍ ഈ അവസ്ഥയ്ക്ക് വലിയതോതിലുള്ള മാറ്റം വരുത്തിക്കൊണ്ട്…

സിപിഎമ്മും ഇടതുമുന്നണിയും ശിഥിലമായി കൊണ്ടിരിക്കുന്നു: വി ഡി സതീശൻ

കണ്ണൂർ: സിപി എമ്മും കേരളത്തിലെ എൽഡിഎഫും ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മിഷൻ 2025 തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ രണ്ടാംഘട്ട അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിനെതിരായ ജനവികാരം ഓരോ ദിവസം കഴിയുന്തോറും…

കണ്ണൂർ നഗരറോഡ് വികസന പദ്ധതി യാഥാർഥ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ നഗരറോഡ് വികസന പദ്ധതി യാഥാർഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ മേലെചൊവ്വ ഫ്ളൈ ഓവർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ നഗരറോഡ് വികസനത്തിൻ്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനുള്ള…