കണ്ണൂർ സെൻട്രൽ ജയിലിൽ ചുണ്ടൊപ്പിന് വിട, ഇനി കൈയൊപ്പിലേക്ക്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരക്ഷരരെ കണ്ടെത്തി പേരെഴുതി ഒപ്പിടാനുള്ള പരിശീലനം നല്‍കിയ കൈയൊപ്പ് പദ്ധതിയുടെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വഹിച്ചു. ഇതോടെ ചുണ്ടൊപ്പിന് വിട നൽകി എല്ലാവരും പേരെഴുതി ഒപ്പിടുന്ന ജയിലായി കണ്ണൂർ സെൻട്രൽ ജയിൽ മാറി. കണ്ണൂര്‍…

കണ്ണപുരം സിഐ പ്രവര്‍ത്തിക്കുന്നത് സിപിഎം ഏജന്റായി; എന്‍. ഹരിദാസ്

കണ്ണൂര്‍: കണ്ണപുരം സി ഐ സിപിഎം ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും പോലീസ് സ്റ്റേഷന്‍ സിപിഎം ഓഫീസ് ആക്കി മാറ്റുകയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് പോലീസ് സ്റ്റേഷന് വിളിപ്പാടകലെ താമസിക്കുന്ന ബാബുമോനെ കണ്ണപുരം സിഐ ആയി…

വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ജില്ലാ ഓണം ഫെയർ; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

വിലക്കുറവും ഓഫറുകളുമായി കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ സപ്ലൈകോ ഒരുക്കിയ ജില്ലാ ഓണം ഫെയർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന എ.എ.വൈ കാർഡുടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും എൻ.പി.ഐ കാർഡുടമകൾക്കും സപ്ലൈകോ മുഖേന സൗജന്യ ഓണക്കിറ്റ്…

ദേശീയ-സംസ്ഥാന അധ്യാപക അവാർഡ് നേടിയവരെ കണ്ണൂർ കോർപ്പറേഷൻ ആദരിച്ചു

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കണ്ണൂർ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ദേശീയ/ സംസ്ഥാന അധ്യാപക അവാർഡ് നേടിയവരെ ആദരിച്ചു. ആദരിക്കൽ ചടങ്ങ് കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. അധ്യാപകർക്ക് സമൂഹത്തിലുള്ള സ്ഥാനം വളരെ വലുതാണെന്നും വിദ്യാർത്ഥികളെ നാളെയിലേക്ക് നയിക്കാൻ കരുത്തുള്ള പൗരന്മാരാക്കി മാറ്റാൻ വഴിയൊരുക്കുകയും…

ഉത്തര മലബാറിലെ ആദ്യ അഡല്‍ട്ട് വാക്‌സിനേഷന്‍ ക്ലിനിക്ക് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍ : പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആവശ്യമായ വാക്‌സിനേഷന്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായി സജ്ജീകരിച്ച ഉത്തര മലബാറിലെ ആദ്യ അഡള്‍ട്ട് വാക്‌സിനേഷന്‍ ക്ലിനിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൊതുസമൂഹത്തിന് മാതൃകയും അനുകരണീയമായ സന്ദേശവും നല്‍കിക്കൊണ്ട് ആസ്റ്റർ ഹോസ്പിറ്റല്‍സ് – മെഡിക്കൽ ഡയറക്ടർ…

ആറളത്തെ ആനമതിൽ മാർച്ച് മാസത്തോടെ പൂർത്തിയാക്കണം; മന്ത്രി ഒ ആർ കേളു

ആറളത്തെ ആനമതിൽ നിർമാണം മാർച്ച് മാസത്തോടെ പൂർത്തിയാക്കണമെന്ന് മന്ത്രി ഒ ആർ കേളു. കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പട്ടിക ജാതി, പട്ടിക വർഗ, പിന്നോക്ക വിഭാഗ വികസന വകുപ്പിൻ്റെ ജില്ലാ തല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യ, വന്യജീവി സംഘർഷം…

ജില്ലാ പഞ്ചായത്തിൻ്റെ ചെണ്ടുമല്ലി വിളവെടുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു ; ഓണത്തിന് ഒരു കൊട്ടപ്പൂവല്ല, നൽകിയത് ഒരു പൂക്കാലമെന്ന് മന്ത്രി

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ടപ്പൂവിന് പകരം ഒരു പൂക്കാലം തന്നെയാണ് നൽകിയതെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ജില്ലാ പഞ്ചായത്ത് പദ്ധതിയായ ‘ഓണത്തിന് ഒരു കൊട്ട പൂവ്’ ചെണ്ടുമല്ലി കൃഷിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം അഴീക്കോട്…

സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ക്ഷേത്രകലാശ്രീ പുരസ്‌കാരം കെഎസ് ചിത്രയ്ക്ക്

കണ്ണൂർ : 2022ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് കെഎസ് ചിത്രയും ക്ഷേത്രകലാ ഫെലോഷിപ്പുകൾക്ക് ഡോ. രാജശ്രീ വാര്യരും, ഡോ. ആർഎൽവി രാമകൃഷ്ണനും അർഹരായി. കണ്ണൂർ പിആർഡി ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ അക്കാദമി ഭരണസമിതി അംഗം കൂടിയായ എം…

സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ 1 മുതൽ

കണ്ണൂർ: സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കണ്ണൂർ ജില്ലയിൽ ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ 1 മുതൽ ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4394 ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ 30-നകം പൂർത്തീകരിക്കും. 23-ാം പാർട്ടി കോൺഗ്രസ്സ്…

കാരുണ്യ ഫാര്‍മസികളില്‍ കുറഞ്ഞ വിലയ്ക്ക് കാന്‍സര്‍ മരുന്ന്

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കാരുണ്യ ഫാര്‍മസികളിലൂടെ വില കൂടിയ കാന്‍സര്‍ മരുന്നുകള്‍ കമ്പനി വിലക്ക് നാളെ മുതല്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ 14 ജില്ലകളിലെയും ഓരോ ഫാര്‍മസികളിലാണ് മരുന്ന് വിതരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏഴ് ശതമാനം വരെയുള്ള ലാഭം ഒഴിവാക്കിയാണ് മരുന്ന് വില്‍ക്കുക.…