അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
മട്ടന്നൂർ | റോഡിൽ നിയമം ലംഘിച്ച് അതിവേഗത്തിൽ പായുന്ന വാഹനങ്ങളെ കുടുക്കാൻ മൊബൈൽ സ്പീഡ് ഡിറ്റക്‌ഷൻ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. എ ഐ ക്യാമറകൾ ഘടിപ്പിച്ച് പരിശോധനക്ക് സജ്ജമാക്കിയ വാഹനം മട്ടന്നൂർ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ ഓഫീസിലെത്തി. വേഗപരിധി…
കണ്ണൂർ | സപ്ലൈകോ ഓണം ഫെയര്‍-23 ആഗസ്റ്റ് 19 ശനിയാഴ്ച രാവിലെ 11 മണിക്ക് ടൗണ്‍ സ്‌ക്വയറില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. കെ സുധാകരന്‍ എം പി മുഖ്യാതിഥിയാകും.…
കണ്ണൂർ | സംസ്ഥാനത്ത് പലയിടത്തും ചെങ്കണ്ണ് വ്യാപിക്കുന്നു. കുട്ടികൾ അടക്കം ഒട്ടേറെ പേരാണ് ആസ്പത്രികളിൽ നിത്യേന ചികിത്സ തേടുന്നത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി രോഗത്തിന് തീവ്രത കൂടുതലാണ്. ഭേദമാകാൻ കൂടുതൽ ദിവസവും വേണ്ടി വരുന്നു. പെട്ടെന്ന് പടരുന്ന നേത്ര രോഗമാണിത്. ഒരാൾക്ക് വന്നാൽ വീട്ടിലെ…
കോഴിക്കോട്> കക്കോടിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്.എതിര്‍ ദിശയില്‍ വന്ന ടിപ്പര്‍ ബസിലിടിയ്ക്കുകയായിരുന്നു. ബസ് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു നിന്നു. ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവറെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട് ബാലുശേരി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസാണ്…
ഗുരുവായൂര്‍> ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിങ്ങിലാണ് സംഭവം. ആക്രമണം കണ്ട് അച്ഛന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടു. കുട്ടിയെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കണ്ണൂര്‍ സ്വദേശിയായ…
കണ്ണൂര്‍ | നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഓണക്കാലത്തോട് അനുബന്ധിച്ച് കോര്‍പ്പേറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. പഴകിയ ചിക്കന്‍, ബീഫ്, മത്സ്യം തുടങ്ങിയവയും ഉപയോഗശൂന്യമായ ഭക്ഷ്യ എണ്ണയും പിടിച്ചെടുത്തു. അഞ്ച് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍…
തൃശൂർ > തൃശൂർ കണിമംഗലത്ത് സ്വകാര്യബസ് മറിഞ്ഞ് അപകടം. 54 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. തൃശൂർ- കൊടുങ്ങല്ലൂർ പാതയിൽ കണിമംഗലത്ത് വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. അമ്മാടം–- തൃശൂർ റോഡിലോടുന്ന ക്രൈസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. പ്രധാന റോഡിൽനിന്ന് ചെറുറോഡിലേക്ക് കയറുന്ന ഭാഗത്താണ്…
കണ്ണൂർ | ജില്ലാ പഞ്ചായത്ത് സയൻസ് പാർക്കിൽ നിർമിക്കുന്ന ത്രീഡി ഷോ തീയറ്റർ ഈ മാസം അവസാനം പ്രവർത്തന സജ്ജമാവും. ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം. തീയറ്ററിന്റെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ത്രീഡി കണ്ണടകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. സയൻസ് പാർക്കിലെ ഒന്നാം നിലയിലാണ്…
ലൈസൻസ്ഡ് എഞ്ചിനീയേർസ് & സൂപ്പർവൈസേർസ് ഫെഡറേഷൻ (ലെൻസ്ഫെഡ് ) ചെറുകുന്ന് യൂണിറ്റിന്റെ പതിമൂന്നാമത് സമ്മേളനം ചെറുകുന്ന് തറയിലുള്ള യൂണിറ്റ് ഓഫീസിൽ വെച്ച് നടന്നു… യൂണിറ്റ് പ്രസിഡന്റ് മഹേഷ് കെ യുടെ അധ്യക്ഷതയിൽ ലെൻസ്ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റ് മധുസൂദനൻ ഏ സി സമ്മേളനം ഉദ്ഘാടനം…
ഇരിട്ടി | മരത്തിൽ കയറി കൊമ്പ് വെട്ടുന്നതിനിടെ കൈ വിരലിന് പരിക്കേറ്റ് താഴെയിറങ്ങാൻ കഴിയാതെ വിഷമിച്ചയാളെ ഇരിട്ടി അഗ്നിശമനസേന രക്ഷിച്ചു. കോളിക്കടവിലെ ചന്ദ്രശേഖരൻ ആണ് വികാസ് നഗറിലെ വിനോദ് കുമാറിന്റെ വീട്ടുപറമ്പിലെ പ്ലാവിൽ കയറി കൊമ്പ് വെട്ടുന്നതിനിടെ കൈവിരൽ മുറിഞ്ഞതിനെ തുടർന്ന് ഇറങ്ങാൻ കഴിയാതെ…