പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

കോഴിക്കോട് > പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല (63) അന്തരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ വിളയിലിൽ ഉള്ളാട്ടുതൊടി കേളൻ – ചെറുപെണ്ണ് ദമ്പതികളുടെ മകളായാണു ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്‍ലാം മതം…

/

കോട്ടയം നഗരത്തിൽ കടത്തിണ്ണയിൽ ഉറങ്ങിയ സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം; രണ്ടുപേർ കസ്റ്റഡിയിൽ

കോട്ടയം > കോട്ടയം നഗരത്തിൽ അർധരാത്രിയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കഴുത്തിന് വെട്ടേറ്റ സ്ത്രീയെ വെസ്റ്റ് പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബസേലിയോസ് കോളേജ് ജംഗ്ഷനിലാണ് സംഭവം. കട്ടപ്പന സ്വദേശി ബാബു (ചുണ്ടെലി ബാബു) പൊലീസിന്റെ പിടിയിലായി. രാത്രി 12.30ന് ആണു സംഭവം.…

/

ഓണം ഫെയറും ടൈറ്റാനിക് എക്സിബിഷനും

കണ്ണൂർ: കണ്ണൂർ പോലീസ് മൈതാനിയിൽ ഓണത്തോടനുബന്ധിച്ച് ഡിജെ അമ്യൂസ്മെന്റ് പാലക്കാട് ആരംഭിച്ച ഓണം ഫെയറും ടൈറ്റാനിക് എക്സിബിഷനും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, കോപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു…

//

ആലപ്പുഴ ഒരുങ്ങി; നെഹ്‌റു ട്രോഫി ജലപ്പോരിന്‌ ഇനി മണിക്കൂറുകൾ

ആലപ്പുഴ > അണിഞ്ഞൊരുങ്ങി നഗരവീഥികൾ… രാത്രികളെ ആഘോഷമാക്കി കലാസന്ധ്യ… പുന്നമടയുടെ ഓളപ്പരപ്പിൽ ആവേശംകോരിയെറിഞ്ഞ്‌ ചുണ്ടൻമാരുടെ പരിശീലനം… കാതോർത്താൽ കേൾക്കാം ആലപ്പുഴയുടെ ഹൃദയമിടിപ്പിനിപ്പോൾ വഞ്ചിപ്പാട്ടിന്റെ താളമാണ്‌. 2017നുശേഷം ടൂറിസം കലണ്ടർ പ്രകാരം വീണ്ടുമെത്തുന്ന നെഹ്‌റുട്രോഫി ജലോത്സവത്തെ വരവേൽക്കാൻ ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു. അടുത്ത പ്രഭാതം മിഴിതുറക്കുക ജലയാനങ്ങളുടെ…

/

എൽഡിഎഫ്‌ ‐7, യുഡിഎഫ്‌ ‐9: കക്ഷിനിലയിൽ മാറ്റമില്ലാതെ ഉപതെരഞ്ഞെടുപ്പ്‌ ഫലം

തിരുവനന്തപുരം> സംസ്ഥാനത്ത് 17 തദ്ദേശ വാർഡിലേക്ക്‌ വ്യാഴാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പിൽ ഏഴിടത്ത് എൽഡിഎഫും ഒമ്പതിടത്ത്‌ യുഡിഎഫും വിജയിച്ചു. ഒരിടത്ത്‌ ബിജെപിക്കാണ്‌ വിജയം. എൽഡിഎഫ്‌ യുഡിഎഫിൽ നിന്ന്‌ മൂന്ന്‌ സീറ്റ്‌ പിടിച്ചു. കഴിഞ്ഞതവണ എൽഡിഎഫ്‌ വിജയിച്ച എറണാകുളം ജില്ലയിലെ രണ്ടുവാർഡിൽ ഇത്തവണ യുഡിഎഫ്‌ വിജയിച്ചു. എറണാകുളം…

/

കലാമണ്ഡലം രമേശ് അന്തരിച്ചു

പുതിയതെരു | ചിറക്കൽ ചിറക്ക് സമീപം മൂപ്പൻപാറ റോഡിൽ നികുഞ്ചത്തിലെ കലാമണ്ഡലം രമേശ് (68) അന്തരിച്ചു. മൃദംഗ വിദ്വാനായ അദ്ദേഹം നൃത്തരൂപമായ അമൃതനാട്യ കലയുടെ ആചാര്യനാണ്. തെയ്യം ഐതിഹ്യത്തിന്റെ അന്തസത്ത ചോർന്ന് പോകാതെ നൃത്ത രൂപത്തിൽ ചിട്ടപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഒന്നര ദശക കാലത്തെ പ്രയത്നം…

/

ഓണാവധി ഗോവയിൽ ആഘോഷിക്കാം കുടുംബശ്രീ ‘ട്രാവലർ’ 30ന് പുറപ്പെടും

കണ്ണൂർ | ഓണാവധി ഗോവയിൽ ആഘോഷിക്കാൻ കുടുംബശ്രീ ട്രാവലർ. ജില്ലയിലെ സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ദി ട്രാവലർ’ വനിത ടൂർ എന്റർപ്രൈസസ് നടത്തുന്ന പന്ത്രണ്ടാമത്തെ യാത്രയാണിത്. സംസ്ഥാനത്തിന് പുറത്തേക്കുള്ള ആദ്യത്തെ യാത്രയും. യാത്രകൾ ഇഷ്ട്ടപ്പെടുന്ന സ്ത്രീകളെ…

/

ഓണം സ്‌പെഷല്‍ അരിയുടെ വിതരണം ഇന്ന് മുതല്‍

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ അരിയുടെ വിതരണം ഇന്നു മുതല്‍. വെള്ള, നീല കാര്‍ഡുകള്‍ക്ക് ആണ് അധികമായി അരി അനുവദിച്ചിട്ടുള്ളത്. വെള്ള, നീല കാര്‍ഡുകള്‍ക്ക് സ്‌പെഷ്യല്‍ അരി 5 കിലോ വീതം കിലോയ്ക്ക് 10.90 രൂപാ നിരക്കില്‍ വിതരണം ചെയ്യുന്നതാണ് എന്ന് സംസ്ഥാന…

/

ഈ നാല് ജില്ലകളിൽ ഇന്ന് രാത്രി ‘ഇടിയോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും’ സാധ്യത

സംസ്ഥാനത്തെ നാല് ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത ശക്തം. ഈ നാല് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ…

/

കർഷക ഭാരതി പുരസ്‌കാരം പി. സുരേശന്‌

കൃഷി വകുപ്പിൻ്റെ കർഷക ഭാരതി അവാർഡ് പി.സുരേശന് . കണ്ണൂർ: ദേശാഭിമാനിയിൽ തുടർച്ചയായി 43 ആഴ്ചകളിലായി പ്രസിദ്ധീകരിച്ച ‘കൃഷി പാടം, പംക്തിക്കാണ് അവാർഡ്. 50,000 രൂപയും ഫലകവും അടങ്ങിയതാണ് അവാർഡ്.ദേശാഭിമാനി കണ്ണൂർ ബ്യൂറോയിൽ സ്പെഷ്യൽ കറസ്പോണ്ടന്റാണ്. ഫാം ജേണലിസം അവാർഡ്, ക്ഷീര വികസന വകുപ്പ്…

/