കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയും, ഓൺലൈൻ ബുക്കിങ്ങ് സർവ്വീസും തുടങ്ങുന്നതിൻ്റെ ഭാഗമായി 26.08.2024 മുതൽ ഗൈനക്കോളജി, പീഡിയാട്രിക്ക്സ് വിഭാഗത്തിൻ്റെ ഒ.പി ടിക്കറ്റുകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അമ്മയും കുഞ്ഞും ബ്ലോക്കിലുള്ള റിസെപ്ഷനിൽ നിന്നും മാത്രമേ നൽകുകയുള്ളു. ഒ.പി പ്രവർത്തന സമയത്തിൽ മാറ്റമില്ല.…

പത്രപ്രവർത്തക പെൻഷൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കണം: കെ.യു.ഡബ്ല്യു.ജെ

കണ്ണൂർ: പത്രപ്രവർത്തക പെൻഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കാര്യക്ഷമമാക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെൻഷൻ കമ്മിറ്റികൾ യഥാസമയം ചേർന്ന് അപേക്ഷകളിൽ തീരുമാനങ്ങളെടുക്കണം. അംശദായ വർദ്ധനവിന് ആനുപാതികമായി പെൻഷൻ തുക വർധിപ്പിക്കണമെന്നും നിശ്ചിത തീയതികളിൽ പെൻഷൻ വിതരണം ചെയ്യാൻ…

ഭാരതത്തില്‍ വികസന മുന്നേറ്റമുണ്ടായത് മോദി ഭരണത്തില്‍: കെ. രഞ്ജിത്ത്

കണ്ണൂര്‍: വികസന മേഖലയില്‍ ഭാരതത്തില്‍ കുതിച്ചു ചാട്ടമുണ്ടായത് മോദി സര്‍ക്കാരിന്റെ കാലഘട്ടത്തിലാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്. ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി മാരാര്‍ജി ഭവനില്‍ ജില്ലാതല ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാർ അധികാരത്തിലേറുമ്പോള്‍ സമസ്ത മേഖലയിലും വികസന…

ചിത്രരചന മത്സരം ആഗസ്റ്റ് 25 ന്

3-മത് വേൾഡ് മാർച്ച്‌ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അതിതീവ്ര മഴ കാരണം മാറ്റിവെച്ച ചിത്രരചനാ / ഡിജിറ്റൽ ആർട്ട്‌ മത്സരം ആഗസ്റ്റ് 25 ന് രാവിലെ 9.30 ന് കണ്ണൂർ താവക്കര യു.പി സ്കൂളിൽ വെച്ച് നടക്കും. നേരത്തെ പേര് രജിസ്റ്റർ ചെയ്‌ത മുഴുവൻ…

കേരള പൊലീസ് ദുരന്തങ്ങളില്‍ ജനങ്ങളോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന സേന; കേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയൻ സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു

കേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയനുകളുടെ റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ്  മാങ്ങാട്ടുപറമ്പ്  പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍  സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. 2018 ലെ പ്രളയ കാലം മുതല്‍ ആവര്‍ത്തിച്ചു വരുന്ന ദുരന്തങ്ങളില്‍ ജനങ്ങളോടൊപ്പം…

പഞ്ചായത്ത് ജലബജറ്റ് പ്രകാശനം ചെയ്തു

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ജലബജറ്റ് പ്രകാശനവും മാലിന്യമുക്തം നവകേരളം 2.0 പഞ്ചായത്ത് തല ശില്പശാല ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിർവ്വഹിച്ചു. നവകേരളം കർമ്മപദ്ധതി 2 ൻ്റെ ഭാഗമായി ഹരിത കേരളം മിഷൻ്റെ അഭിമുഖ്യത്തിൽ സി ഡബ്ല്യു ആർ എം കോഴിക്കോടിൻ്റെ സാങ്കേതിക…

പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ സംരംഭകത്വ പരിശീലനം; രജിസ്റ്റര്‍ ചെയ്യാം.

പ്രവാസികള്‍ക്കായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെൻ്ററിൻ്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ സൗജന്യ സംരംഭകത്വ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 31ന് മുൻപായി എന്‍.ബി.എഫ്.സി യിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമാകും പ്രവേശനം.…

രാജീവ് ഗാന്ധി രാജ്യത്തിൻ്റെ കുതിപ്പിന് ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച ഭരണാധികാരി: കെ.സുധാകരന്‍

കണ്ണൂര്‍: രാജ്യത്തിൻ്റെ കുതിപ്പിന് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ നേതാവായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം സദ്ഭാവനദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കണ്ണൂർ ഡിസിസിയില്‍ നടന്ന അനുസ്മരണത്തിലും പുഷ്പാര്‍ച്ചനയിലും പങ്കെടുത്ത്…

ഇടിമിന്നൽ ജാഗ്രതാ നിർദേശം

ആഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ…

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് ഉജ്ജ്വല വിജയം

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ കെ.എസ്.യുവിന് ഉജ്ജ്വല വിജയമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡണ്ട് എം സി അതുൽ. രാഷ്ട്രീയ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 52 സ്കൂളുകളിൽ 31 സ്കൂളുകളിൽ കെ.എസ്.യു മുന്നണി സ്കൂൾ യൂണിയൻ ഭരിക്കും. പല സ്കൂളുകളിലും എസ്.എഫ്.ഐ പ്രവർത്തകരും പുറത്ത്…