“ഞങ്ങളൊക്കെ പാർട്ടിയാണ്,പണ്ടു മുതലെ സിപിഎമ്മാണ്!…” “ജീവിതത്തിൽ ഇന്നേ വരെ ബിജെപി ആയിട്ടില്ലെന്ന്” രേഷ്മയുടെ അച്ഛൻ

പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയ്ക്ക് സംരക്ഷണം ഒരുക്കിയത് കൊലയാളിയാണെന്ന് അറിയാതെയെന്ന് പ്രതിയ്ക്ക് താമസ സൗകര്യമൊരുക്കിയതിന് അറസ്റ്റിലായ രേഷ്മയുടെ കുടുംബം. രേഷ്മയും ഭർത്താവ് പ്രശാന്തും സിപിഐഎം അനുഭാവികളാണ്. മറിച്ചുള്ള വാദങ്ങൾ തെറ്റാണ്. പ്രതി നിജിൽ ദാസിന്റെ ഭാര്യയാണ് രേഷ്മയോട് വീട് ആവശ്യപ്പെട്ടത്. സ്ഥിരമായി വാടയ്ക്ക് നൽകുന്ന…

//

കർണാടക ഗുണ്ടൽപേട്ടിൽ വാഹനാപകടം; രണ്ട് വയനാട് സ്വദേശികൾക്ക് ദാരുണാന്ത്യം

കർണാടക: ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ രണ്ടു വയനാട് സ്വദേശികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ കമ്പളക്കാട് സ്വദേശി എൻ കെ അജ്മൽ (20) എന്ന ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അജ്മൽ ഓടിച്ച പിക്കപ്പ് വാൻ എതിരെ വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് അപകടമുണ്ടായത്.…

//

മിൽമയുടെ പാൽ പേഡയിൽ നിന്നും കുപ്പിച്ചില്ല് കിട്ടിയതായി പരാതി

മിൽമയുടെ പാൽപേഡയിൽ നിന്ന് കുപ്പിച്ചില്ല് കിട്ടിയതായി പരാതി. വടകര സ്വദേശിനി  അപർണയാണ് പരാതിക്കാരി. എടോടിയിലെ ഡിവൈൻ ആന്റ് ഫ്രഷ് കടയിൽ നിന്നും വാങ്ങിയ മിൽമ പേഡയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. വാങ്ങിയ പേഡ പേക്കറ്റുകൾ കുട്ടികൾക്കും അമ്മ നൽകിയിരുന്നു. അമ്മ രാധ പേഡ കഴിച്ചപ്പോൾ നാവ്…

//

കയ്യേറ്റ ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി വഞ്ചിച്ച കേസ്; നടൻ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

മൂന്നാറിലെ കയ്യേറ്റ ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി വഞ്ചിച്ച കേസിൽ നടൻ ബാബുരാജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.ബാബുരാജ് നൽകിയ മുൻകൂർ ജാമ്യപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോതമംഗലം സ്വദേശിയും വ്യവസായിയുമായ അരുൺ കുമാറിന്റെ പരാതിയിൽ അടിമാലി പൊലീസ് ആണ് കേസെടുത്തിരുന്നത്. മൂന്നാർ കമ്പിലൈനിൽ ബാബുരാജിന്റെ…

//

അഡ്വ. എം വി ഹരീന്ദ്രൻ അന്തരിച്ചു

കണ്ണൂർ ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹ്യ സംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ചാലാട് എരിഞ്ഞാറ്റുവയലിലെ ഹരിതയിൽ അഡ്വ. എം വി ഹരീന്ദ്രൻ (59) അന്തരിച്ചു. കരൾ രോഗ ബാധിതനായി കണ്ണൂർ എ കെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു മരിച്ചത്.സംസ്ക്കാരം ഞായറാഴ്ച വൈകിട്ട് നാലിന്…

///

ശ്രീകണ്ഠപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഇനി സൗരോർജത്തിൽ പ്രവർത്തിക്കും

ശ്രീകണ്ഠപുരം : ഗവ. ഹയർ  സെക്കൻഡറി സ്കൂൾ ഇനി സൗരോർജത്തിൽ പ്രവർത്തിക്കും. കെ.എസ്.ഇ.ബി. നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ശ്രീകണ്ഠപുരം സ്കൂളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചത്. സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ടെറസിലാണ് പാനലുകൾ ക്രമീകരിച്ചത്. 40 ലക്ഷം രൂപ ചെലവിൽ 180 പാനലുകളാണ് ഒരുക്കിയത്. ഇവിടെനിന്ന്…

/

തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോണ്‍ പോള്‍ (72) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമായി മാസങ്ങളായി ചികിത്സയിലായിരുന്നു.ഐവി ശശിയുടെ ‘ഞാന്‍, ഞാന്‍ മാത്രം’ എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടാണ് മലയാള സിനിമയില്‍ തുടക്കമിടുന്നത്. ഭരതന്റെ ‘ചാമര’ത്തിനു വേണ്ടി തിരക്കഥയെഴുതിക്കൊണ്ട് തിരക്കഥാ…

/

“രേഷ്മ ചെയ്തത് പുണ്യപ്രവൃത്തിയല്ല, ഭർത്താവ് ആർഎസ്എസ് നിലപാട് എടുത്തയാൾ”: എം വി ജയരാജൻ

കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാൻ സിപിഎം പ്രവർത്തകർ കൂട്ടുനിൽക്കില്ലെന്ന്  സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. പ്രവാസിയുടെ ഭാര്യയാണ് പ്രതിയായ നിജിൽ ദാസിനെ ഒളിവിൽ പാർപ്പിച്ചതെന്നും ഇവരുടെ ഫോൺ പരിശോധിച്ചതിൽ പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതായും…

//

വീട്ടുകാർ നോമ്പുതുറക്കാൻ പോയ സമയം മോഷണം ;കണ്ണൂർ ഇരിക്കൂർ സ്വദേശി അറസ്റ്റിൽ

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ ബൈക്കും 20 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്ന യുവാവ് പിടിയില്‍.കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം ദാറുല്‍ ഫലാഹില്‍ ഇസ്മായിലാണ് (25) അറസ്റ്റിലായത്.പൂവാട്ടുപറമ്ബിലെ വീട്ടില്‍ 19 ന് വൈകിട്ട് അഞ്ചരയ്ക്കും രാത്രി പതിനൊന്നിനുമിടയിലായിരുന്നു മോഷണം. വീട്ടുകാര്‍ നോമ്ബ് തുറക്കാന്‍ പോയ…

/

ഒടുവില്‍ കേരളവും പരിഗണനയില്‍; എയിംസിന് പച്ചക്കൊടി

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതില്‍ പച്ചകൊടി കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്നത് നയപരമായ തീരുമാനമായി സര്‍ക്കാര്‍ കണക്കാക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെടുന്നത്. ഇതിനായി തത്വത്തിലുള്ള അംഗീകാരം ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് കൈമാറി. എന്നാല്‍ ഇത് എപ്പോള്‍ യാഥാര്‍ത്ഥ്യമാവും എന്നതില്‍…

//