അപകടത്തിൽപ്പെട്ട കാറിൽ വടിവാൾ; കാറിലുണ്ടായിരുന്നവർ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു

തൃശൂർ വെങ്ങിണിശേരിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് വടിവാൾ കണ്ടെത്തി. കാറിലുണ്ടായിരുന്ന നാല് പേർ മറ്റൊരു വാഹനത്തിൽ കടന്നതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് പൊലീസും ഫൊറൻസിക് വിദഗ്‌ധരും പരിശോധന നടത്തുകയാണ്.KL 51B 976 നമ്പറിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.…

//

പുറത്തുവന്നതൊക്കെ ടീസർ മാത്രം; പ്രതീക്ഷിച്ചിരുന്ന വിധിയെന്ന് ബാലചന്ദ്രകുമാർ

ഇത് പ്രതീക്ഷിച്ചിരുന്ന വിധിയാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. നൽകിയ തെളിവുകൾ കോടതി സ്വീകരിച്ചു, അംഗീകരിച്ചു. തന്റെ വിശ്വാസ്യത തകർക്കാൻ എതിർകക്ഷികൾ ശ്രമിച്ചുവെന്നും വിധിയിലൂടെ തന്റെ വിശ്വാസ്യത തിരിച്ചു കിട്ടിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.ദിലീപിന്റെ ഹർജി തള്ളിയ വിധിയിൽ അതിയായ സന്തോഷമുണ്ടെന്നും ബാലചന്ദ്രകുമാർ അറിയിച്ചു. 27 ഓഡിയോ ക്ലിപ്പുകൾ…

/

പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി

മുഖ്യമന്ത്രിയുടെ പൊൡറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേൽക്കും. ദേശാഭിമാനി ചീഫ് എഡിറ്ററായി പുത്തലത്ത് ദിനേശനെയും നിയമിച്ചു. പുതിയ ചുമതലകൾ സംസ്ഥാന സമിതി അംഗീകരിച്ചു. ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു പി ശശി. 11 വർഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശശിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ്…

//

സെക്രട്ടേറിയറ്റിൽ പഞ്ച് ചെയ്ത് ജോലി ചെയ്യാത്ത ജീവനക്കാരെ കണ്ടെത്താൻ പുതിയ സംവിധാനം

സെക്രട്ടറിയേറ്റിൽ ജീവനക്കാർക്കായി പുതിയ പഞ്ചിംഗ് സംവിധാനം ഒരുങ്ങുന്നു. പഞ്ച് ചെയ്ത് മുങ്ങുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനായാണ് ആധുനിക സംവിധാനം. നിശ്ചിത സമയത്തിനപ്പുറം സീറ്റിൽ നിന്ന് മാറിയാൽ അവധിയായി കണക്കാക്കും വിധമാണ് പുതിയ അക്‌സസ് കൺട്രോൾ സിസ്റ്റത്തിന്റെ പ്രവർത്തനം.സെക്രട്ടറിയേറ്റിലെത്തി പഞ്ച് ചെയ്ത ശേഷം സ്ഥലം കാലിയാക്കുന്ന ജീവനക്കാരെ…

//

കൊവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണം; കേന്ദ്ര നിലപാട് പ്രതിഷേധാർഹം : മന്ത്രി വീണാ ജോർജ്

കൊവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് മന്ത്രി വീണാ ജോർജ്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് കുറഞപ്പോൾ കണക്ക് പ്രസിദ്ധീകരിക്കേണ്ടെന്ന് സർക്കാർ എടുത്ത തീരുമാനമാണ്. കൃത്യമായി ജില്ലാ സംസ്ഥാന തല അവലോകനമുൾപ്പടെ നടക്കുന്നുണ്ട്. കേന്ദ്രത്തിന് കണക്കുകൾ ഇമെയിലായി അയക്കുന്നുണ്ട്.…

//

ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം

പലസ്തീനിലെ ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രത്യാക്രമണം. അൽ അക്‌സാ പള്ളിയിലുണ്ടായ ആക്രമണമാണ് പുതിയ സംഘർഷങ്ങൾക്ക് പിന്നിൽ.ഗാസ സ്ട്രിപ്പിൽ നിന്ന് ഇസ്രായേലി ടെറിടറിയിലേക്ക് ഒരു റോക്കറ്റ് പതിച്ചിരുന്നു. എന്നാൽ അയേൺ ഡോം എയർ ഡിഫൻസ് സിസ്റ്റം ശ്രമം…

//

താനൊരു എളിയ പ്രവർത്തക, പാർട്ടി ഏൽപ്പിച്ച ജോലി ചെയ്യും; ഷാനിമോൾക്ക് മറുപടിയുമായി ജെബി മേത്തർ

ഷാനിമോൾ ഉസ്മാന്റെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ വിമർശനങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ജെബി മേത്തർ എം പി. കെ പി സി സി രാഷ്ട്രീയകാര്യ സമിതിയോട് ബഹുമാനം മാത്രം. മുതിർന്ന പാർട്ടി നേതാക്കൾ ചേർന്നാണ് രാജ്യസഭാ സ്ഥാനാർത്തിയെ തീരുമാനിച്ചത്. പാർട്ടി തന്നെ ഏൽപ്പിച്ച ജോലി ചെയ്യുമെന്നും…

///

യുപിയിൽ ദളിത് ബാലനോട് ക്രൂരത; കൂലി ചോദിച്ചതിന് കാൽ നക്കിച്ചു

ഉത്തർപ്രദേശിൽ ദളിത് ബാലനോട് കൊടും ക്രൂരത. റായ്ബറേലിയിൽ ദളിത് വിദ്യാർത്ഥിയെകൊണ്ട് കാൽ നക്കിച്ചു. ഠാക്കൂർ ജാതിയിൽപെട്ട യുവാക്കളാണ് വിദ്യാർത്ഥിയെകൊണ്ട് കാലുകൾ നക്കിച്ചത്. ബാലനെ മർദിച്ച് കാൽ നക്കിക്കുന്ന ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.ഈ മാസം പത്തിനാണ് സംഭവം. കുട്ടി നിലത്ത് ചെവിയിൽ കൈവെച്ച് ഇരിക്കുന്നത്…

///

എം.വി ഗോവിന്ദന്റെ പ്രസ്താവന കലക്ക വെള്ളത്തിൽ മീൻ പിടിക്കൽ; വി.ഡി സതീശൻ

മന്ത്രി എം. വി ഗോവിന്ദന്റെ പ്രസ്താവന കലക്കവെള്ളത്തിൽ മീൻ പിടിക്കലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയത ഒരുപോലെ ആപത്താണെന്ന് അദേഹം പറഞ്ഞു. ന്യൂനപക്ഷ വർഗീയതയ്ക്ക് കാരണം ഭൂരിപക്ഷ വർഗീയതയെന്ന മന്ത്രിയുടെ വാദം വി ഡി സതീശൻ തള്ളി.ഭൂരിപക്ഷ വര്‍ഗീയത…

//

സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്; അലോക് കുമാർ വർമ

സിൽവർ ലൈൻ പദ്ധതിക്കെതിരെ സാധ്യതാ പഠനം നടത്തിയ വിദഗ്‌ധൻ അലോക് കുമാർ വർമ. സിൽവർ ലൈൻ കടന്നുപോകുന്നത് പരിസ്ഥിതി ദുർബല പ്രദേശങ്ങളിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. ബഫർ സോൺ നിശ്ചയിക്കുന്നത് കൃത്യമായ മാനദണ്ഡം പാലിക്കാതെയാണ്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും…

//