ചിത്തിര ഉത്സവ ആഘോഷം :മധുര മീനാക്ഷി സുന്ദരേശ്വർ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 2 മരണം

തമിഴ്‌നാട് മധുരയിലെ മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തിൽ, ചിത്തിര ഉത്സവ ആഘോഷത്തിനിനിടെ, തിക്കിലും തിരക്കിലും പെട്ട് രണ്ടുപേർ മരിച്ചു.പത്തുപേർക്ക് പരുക്കേറ്റു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ആറാട്ട് ചടങ്ങിന് ശേഷം വൈഗ നദിക്കരയിൽ നിന്ന് ആളുകൾ മടങ്ങുമ്പോഴായിരുന്നു സംഭവം.…

/

കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലേക്ക് കെ വി തോമസിന് ക്ഷണമില്ല

കെ വി തോമസ് വിഷയത്തിൽ അച്ചടക്ക സമിതി തീരുമാനം എടുക്കുംമുൻപ് അപ്രഖ്യാപിത വിലക്കേർപ്പെടുത്തി കെ പി സി സി നേതൃത്വം. തിങ്കളാഴ്ച നടക്കുന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയിലേക്ക് കെ വി തോമസിനെ ക്ഷണിച്ചില്ല.തിങ്കളാഴ്ച ഇന്ദിരാഭവനിലാണ് രാഷ്ട്രീയ കാര്യ സമിതി…

//

കണ്ടൽക്കാടുകൾക്കിടയിലൂടെ കയാക്കിംഗ് മത്സരം; ഒന്നാം സമ്മാനം 50,000 രൂപ

കണ്ണൂര്‍:വിനോദസഞ്ചാര വകുപ്പും കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് കയാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നു.ഏപ്രില്‍ 24ന് പറശ്ശിനിക്കടവ് മുതല്‍ അഴീക്കല്‍ പോര്‍ട്ട് വരെയാണ് കയാക്കത്തോണ്‍ നടക്കുക.വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആണ്‍, പെണ്‍, മിക്സഡ് വിഭാഗങ്ങളിലായി സിംഗ്ള്‍, ഡബിള്‍സ് മത്സരങ്ങളാണ് ഉണ്ടാവുക. സിംഗിളില്‍…

//

‘ഞാൻ സിപിഐ പ്രതിനിധി ആയത് കൊണ്ടാണോ ഒഴിവാക്കിയത്’; ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ

സിപിഐഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ. പത്രത്തിലെ വാർത്തയിൽ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കിയതിനെതിരെയാണ് വിമർശനം. അംബേദ്കർ ദിനത്തിൽ നിയമസഭയിൽ നടന്ന പുഷ്പാർച്ചനയുടെ വാർത്തയിൽ നിന്നാണ് ​ഗോപകുമാറിന്റെ പേരും ചിത്രവും ഒഴിവാക്കിയത്. സിപിഐ പ്രതിനിധിയായതിനാലാണോ ഒഴിവാക്കിയതെന്ന് ​ഗോപകുമാർ ചോദിച്ചു.’ഇത്…

//

സുബൈർ വധം: കാർ സഞ്ജിത്തിന്റേത് തന്നെയെന്ന് ഭാര്യ, രണ്ടാമത്തെ കാറും കണ്ടെത്തി

പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോ​ഗിച്ചത് മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാർ തന്നെയെന്ന് ഭാര്യ അർഷിക. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാർ വർക്ക്ഷോപ്പിലായിരുന്നു. എന്നാൽ ആരാണ് കാർ ഉപയോ​ഗിക്കുന്നതെന്ന് അറിയില്ലെന്നും അർഷിക  പറഞ്ഞു.സഞ്ജിത്ത് മരിക്കും…

//

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനടുത്ത് ചെരുപ്പ് കടയിൽ തീപിടുത്തം

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനടുത്ത് ചെരുപ്പ് കടക്ക് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. പരിസരത്ത് ഉള്ളവരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് തീപടരുന്നത് തടയാനായി. കണ്ണൂർ പ്രസ്‌ക്ലബ് റോഡിലെ ചെരുപ്പ് കടയ്ക്കാണ് ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചത്.ജനറേറ്റർ കത്തിയതിനെത്തുടർന്നാണ് അപകടം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ്…

//

ഇടിച്ചിട്ടത് പിക്കപ്പ് വാന്‍, തൊട്ടുപിന്നിലെത്തിയ സ്വിഫ്റ്റ് കാലുകളില്‍ കയറിയിറങ്ങി; കുന്നംകുളം അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കുന്നംകുളത്ത് സ്വിഫ്റ്റ് ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മരിച്ച തമിഴ്‌നാട് സ്വദേശി പരസ്വാമിയെ ആദ്യം ഇടിച്ചിട്ടത് പിക്കപ്പ് വാനാണെന്നും പിന്നാലെ വന്ന സ്വിഫ്റ്റ് ബസ് ഇയാളുടെ കാലില്‍ കയറി ഇറങ്ങുകയാണെന്നും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് കാലിലും ബസുകള്‍ കയറി ഇറങ്ങിയിട്ടുണ്ട്.…

/

ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികിൽ മാലിന്യം തള്ളി;തള്ളിയവരെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ച് നഗരസഭാ അധികൃതർ

തലശ്ശേരി∙ പുതിയ ബസ് സ്റ്റാൻഡിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികിൽ തള്ളിയ മാലിന്യം, തള്ളിയവരെക്കൊണ്ടു തന്നെ നഗരസഭാ അധികൃതർ തിരിച്ചെടുപ്പിച്ചു. പിഴയും ഈടാക്കി. കഴിഞ്ഞ ദിവസമാണ് നൂറുകണക്കിനാളുകൾ എത്തുന്ന ബസ് സ്റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രത്തിനരികിൽ മാലിന്യം തള്ളിയത്.അന്വേഷണത്തിൽ സമീപത്തെ കട നവീകരിച്ചതിനെ തുടർന്നുണ്ടായ മാലിന്യമാണ് പൊതുസ്ഥലത്ത്…

//

നവകേരള കര്‍മ്മ പദ്ധതി കോ – ഓര്‍ഡിനേറ്റര്‍ ടി.എന്‍. സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി

നവകേരള കര്‍മ്മ പദ്ധതി കോ – ഓര്‍ഡിനേറ്റര്‍ ടി.എന്‍. സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി നല്‍കി സര്‍ക്കാര്‍. സിപിഐ എം നേതാവായ സീമക്ക് ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും അനുവദിക്കാന്‍മാര്‍ച്ച് 30ന് കൂടിയ മന്ത്രിസഭാ യോഗം അനുമതി നല്‍കി.ഈ മാസം നാലിന് അഡീഷണല്‍ ചീഫ്…

//

ഇരിട്ടിയിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന;1 മണിക്കൂറിനിടെ കുടുങ്ങിയത് 45 വാഹനങ്ങൾ

ഇരിട്ടി: മോട്ടോര്‍ വാഹനവകുപ്പിന്റെ ഓപറേഷന്‍ ഫോക്കസ് എന്ന പേരില്‍ ഇരിട്ടിയില്‍ മിന്നല്‍ പരിശോധന നടത്തി.രാത്രികാലങ്ങളിലുള്ള വാഹനപരിശോധനയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.ഒരു മണിക്കൂറിനകം നിയമം ലംഘിച്ച 45 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു.ഇരിട്ടി ടൗണ്‍, ജബ്ബാര്‍കടവ്, കീഴൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ വാഹനപരിശോധനയില്‍ നിയമംലംഘിച്ച വാഹന ഡ്രൈവര്‍മാര്‍ക്കെതിരെ പിഴഈടാക്കിയത്. പെര്‍മിറ്റില്ലാതെയും…

/