കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; പാലക്കാട് യുവാവിനെ തല്ലിക്കൊന്നു

പാലക്കാട് ഒലവക്കോട് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് ആണ് മരിച്ചത്.ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശന…

//

“ഓർത്തുവയ്ക്കാം” ;പ്രധാന നിരത്തുകളില്‍ വാഹനങ്ങള്‍ക്ക് അനുവദിച്ച വേഗപരിധി ഓര്‍മ്മിപ്പിച്ച് കേരള പൊലീസ്

പ്രധാന നിരത്തുകളില്‍ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വേഗപരിധി ഓര്‍മ്മിപ്പിച്ച് കേരള പൊലീസ്. കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, പൊതുഗതാഗതത്തിന് ഉപയോഗിക്കാത്തതും ഉപയോഗിക്കുന്നതുമായ ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍, പാസഞ്ചര്‍, ഗുഡ്‌സ് വാഹനങ്ങള്‍ എന്നിവയുടെ വിവിധ പാതകളിലെ വേഗപരിധിയാണ് പട്ടികപ്പെടുത്തിയത്.സംസ്ഥാനത്താകമാനം മോട്ടോര്‍ വാഹനവകുപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ച പശ്ചാത്തലത്തിലാണ്…

//

തിരുവനന്തപുരത്ത് യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവം; നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സനും സംഘവുമാണ് പിടിയിലായത്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ തുമ്പ സ്വദേശി പുതുരാജന്‍ ക്ലീറ്റസിന്റെ വലതു കാല്‍ തകര്‍ന്നിരുന്നു.ക്ലീറ്റസ് നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ഒപ്പമുള്ളവര്‍ക്കും സാരമായ പരിക്കുകളുണ്ട്.…

/

‘ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്..’;ശ്രീനിവാസൻ മരിച്ചെന്ന വ്യാജവാർത്തകളോട് ശ്രീനിവാസന്റെ പ്രതികരണം

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസനെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് ശ്രീനിവാസന്‍ തന്നെ ചിരിച്ചുകൊണ്ട് പ്രതികരിച്ചെന്ന് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിങ്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്ന് ശ്രീനിവാസനോട് പറഞ്ഞപ്പോഴായിരുന്നു അദ്ദേഹം പ്രതികരിച്ചതെന്നും മനോജ് പറഞ്ഞു. ‘ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ…

//

ഗൗരി ലക്ഷ്മിയുടെ ജീവൻ കാക്കാൻ അവരോടി; ബസുടമകളും ജീവനക്കാരും ഒരു ദിവസം സമാഹരിച്ചത് 7,84,030 രൂപ

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്കായുള്ള തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാടും വീടും. മെയ് മാസത്തിന് മുന്‍പ് സമാഹരിക്കേണ്ടത് 16 കോടി രൂപയാണ്. ഗൗരിയുടെ ചികിത്സാ സഹായത്തിനായി കേരളം മുഴുവന്‍ കൂടെയുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് പാലക്കാട് – കോഴിക്കോട് റൂട്ടിലെ സ്വകാര്യ…

//

“പരീക്ഷയിൽ തോറ്റാൽ അച്ഛൻ ശകാരിക്കും”;പത്താം ക്ലാസ് വിദ്യാർത്ഥി പിതാവിനെ കൊന്നു

പരീക്ഷയിൽ തോറ്റാൽ ശകാരിക്കുമെന്ന് ഭയന്ന് പത്താം ക്ലാസ് വിദ്യാർത്ഥി പിതാവിനെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ബുധനാഴ്ച്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.പിതാവിനെ കൊലപ്പെടുത്തിയതിനു ശേഷം കൊലപാതകം അയൽവാസിയുടെ മേൽ കെട്ടിവെക്കാനും വിദ്യാർത്ഥി ശ്രമിച്ചതായി പൊലീസ് പറയുന്നു. വിദ്യാർത്ഥിയുടെ…

///

നടൻ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ പുരോഗതി ;വെന്റിലേറ്ററിൽ നിന്ന് മാറ്റി

ബൈപ്പാസ് ശസ്ത്രക്രിയയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെട്ടു.വെന്റിലേറ്റർ സംവിധാനം മാറ്റിയാണ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലുള്ളതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.കഴിഞ്ഞ 30ന് പതിവു പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ഹൃദയധമനികളിൽ തടസം ശ്രദ്ധയിൽ പെട്ടതോടെയാണ് ചികിത്സയ്ക്കു നിർദേശമുണ്ടായത്. ആൻജിയോ…

//

ദേശീയപാതയിലെ നിരീക്ഷണ കാമറകൾ വാഹനമിടിച്ച് തകർന്നു

പാപ്പിനിശ്ശേരി: ദേശീയപാതയിൽ മാലിന്യം തള്ളുന്നവരെ അടക്കം പിടികൂടുന്നതിന് ലക്ഷങ്ങൾ ചെലവിട്ട് പാപ്പിനിശ്ശേരി പഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണകാമറകൾ വാഹനമിടിച്ച് തകർന്നു. ബുധനാഴ്ച പുലർച്ചയാണ് സംഭവം. പാതക്കരികിൽ സ്ഥാപിച്ച അഞ്ചു കാമറകളും തകർന്നിട്ടുണ്ട്.2019 ഒക്ടോബറിലാണ് 3.5 ലക്ഷം ചെലവിട്ട് കാമറകൾ സ്ഥാപിച്ചത്. ഇതിൽ രണ്ടെണ്ണം വാഹനങ്ങളുടെ നമ്പർ…

//

“അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴി പോലും ലഭിക്കില്ല”; കെ വി തോമസിനെതിരെ രൂക്ഷ വിമർശനം

ഹൈക്കമാൻഡ് നിർദേശം തള്ളി സി പി എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് തീരുമാനിച്ചതിന് പിന്നാലെ കെ വി തോമസിനെതിരെ രൂക്ഷ വിമർശനം. സിപിഐഎം പാർട്ടി കോൺ​ഗ്രസിന്‍റെ ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യ ആണെന്ന് ചെറിയാന്‍ ഫിലിപ്പ്.…

//

ഹൈക്കമാന്‍ഡുമായി ചർച്ച നടത്തിയ ശേഷം തീരുമാനം; കെ വി തോമസിനെ പുറത്താക്കുന്നതിൽ തീരുമാനം ഇന്നുണ്ടാകുമെന്ന് കെ സുധാകരൻ

കെ വി തോമസിനെ പുറത്താക്കുന്നതിൽ തീരുമാനം ഇന്നുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തോമസ് എഐസിസി അംഗമാണെന്നും ഹൈക്കമാന്‍ഡുമായി ചർച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കാമെന്നും സുധാകരൻ പറഞ്ഞു.താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. സ്വാഭാവിക പ്രതികരണമാണ് നടത്തിയതെന്നും സുധാകരൻ വ്യക്തമാക്കി.സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താണെന്ന കെ…

//