മലയാള മാസം ഒന്നിന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം;കരുണാകരൻ ശൈലി പിന്തുടരാന്‍ രമേശ് ചെന്നിത്തല

ഇനി മുതല്‍ എ‍ല്ലാ  മലയാള മാസം ഒന്നാം തീയതിയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനൊരുങ്ങി മുൻ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല . ലീഡര്‍ കെ കരുണാകരൻറെ  പാത പിന്തുടര്‍ന്നാണ്  ഗുരൂവായൂര്‍ ക്ഷേത്രദര്‍ശനം പതിവാക്കുന്നതെന്ന്   രമേശ് ചെന്നിത്തല  പറയുന്നത്.കെ കരുണാകരന്‍ എത്ര തിരക്കുണ്ടെങ്കിലും…

///

ദിലീപിന്റെ അഭിഭാഷകർക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്:ദിലീപ് ഫോൺ രേഖകൾ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസിൽ വെച്ച്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ  ദിലീപിന്റെ അഭിഭാഷകർക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ദിലീപിന്റെ ഫോൺ രേഖകൾ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസിൽ വച്ചാണെന്ന് ഫോറൻസിക് പരിശോധയിൽ കണ്ടെത്തി. ദിലീപിന്റെ അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്ന് കാട്ടി അതീജിവിത ബാർകൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്. ദിലീപിന്റെ ഫോൺ…

//

സംസ്ഥാനത്ത് ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന; നടപടി വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നെന്ന സൂചനയിൽ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന നടത്തുന്നു. ടാറ്റു ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നെന്ന വിവരത്തെത്തുടർന്നാണ് നടപടി.  മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാനത്തിൽ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു.ഇന്നലെ കോഴിക്കോട്  ജില്ലയിലെമ്പാടുമുള്ള ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ്…

/

എ എ റഹീം സിപിഎം രാജ്യസഭ സ്ഥാനാർത്ഥി

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റുമായ എ.എ റഹീം രാജ്യസഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയാകും. സി.പി.എം സംസ്ഥാന കമ്മിറ്റിയാണ് റഹീമിനെ സ്ഥാനാർഥിയായി നിശ്ചയിച്ചത്.ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണയായതിന് പിന്നാലെയാണ് സി.പി.എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.സി.പി.ഐയും സി.പി.എമ്മും ഓരോ രാജ്യസഭ സീറ്റുകളിൽ…

//

മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ കയ്യബദ്ധം; കാന്‍സര്‍ രോഗിയായ അമ്മയ്ക്ക് ദാരുണാന്ത്യം

മാനസിക വെല്ലുവിളി നേരിടുന്ന മകന് പറ്റിയ കയ്യബദ്ധം,പൊള്ളലേറ്റ് കാന്‍സര്‍ രോഗിയായ അമ്മ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനെന്ന 47 കാരിയാണ് കഴിഞ്ഞ ദിവസം പൊള്ളലേറ്റ് മരിച്ചത്.ഞായറാഴ്ച രാത്രിയാണ് ലൂസിയുടെ വസ്ത്രത്തില്‍ തീപിടിച്ചത്. ലൂസിയോടൊപ്പം കിടന്നിരുന്ന മാനസിക വെല്ലുവിളികള്‍ നേരിടടുന്ന…

//

“കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു”; ദിലീപിന്റെ അഭിഭാഷകനെതിരെ പരാതിയുമായി അതിജീവിത:പരാതി ‘ഔദ്യോഗിക’മല്ലെന്ന് ബാര്‍ കൗണ്‍സില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത.ദിലീപിന്റെ അഭിഭാഷകന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. കേസ് അട്ടിമറിക്കാന്‍ പ്രതിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവുകള്‍ നേരത്തെ പുറത്ത്…

//

12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇന്ന് മുതൽ വാക്സീൻ; 60 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ്; സംസ്ഥാനം പൂർണ്ണ സജ്ജം

ന്യൂഡൽഹി: രാജ്യത്ത് പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ ഇന്ന് മുതൽ നൽകി തുടങ്ങും. അറുപതുവയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർഡോസ് വാക്സിനും ഇതോടൊപ്പം നൽകും. ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് നിർമ്മിക്കുന്ന കോർബിവാക്‌സ് വാക്‌സിനാണ് പന്ത്രണ്ടിനും പതിനാലിനും ഇടയിലുള്ള കുട്ടികൾക്ക് നൽകി തുടങ്ങുക.…

///

രാജ്യസഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫിലെ സീറ്റുകൾ സിപിഎമ്മിനും സിപിഐയ്ക്കും

തിരുവനന്തപുരം: ഉടനെ നടക്കാനുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയസാധ്യതയുള്ള രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐക്ക് നൽകും. ഇന്ന് എകെജി സെൻ്ററിൽ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് രാജ്യസഭാ സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായത്. ഒഴിവ് വരുന്ന രണ്ട് സീറ്റുകളിൽ ഒന്നിന് ജെഡിഎസും, എൻസിപിയും, എൽജെഡിയും യോഗത്തിൽ അവകാശവാദം…

//

ശ്രീകണ്ഠാപുരം എസ്.ഇ.എസ്.കോളേജിൽ വിദ്യാർഥികൾ തമ്മിൽ കയ്യാങ്കളി :6 പേർക്കെതിരെ കേസ്

ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം എസ്.ഇ.എസ്.കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. പരാതിയിൽ 6 പേർക്കെതിരെ കേസ്. ഇന്നലെയായിരുന്നു സംഘട്ടനം. പവർലിഫ്റ്റിംഗ് വിദ്യാർത്ഥിയെ മർദിച്ചതിനെ ചൊല്ലി പടിയൂർ സ്വദേശിയായ ഫൈനൽ ഇയർ ഡിഗ്രി വിദ്യാർത്ഥി ജ്യോതി ലാലിനെ (21) ഒരു സംഘം ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി…

//

കോഴിക്കോട് സർവേക്കല്ല് സ്ഥാപിക്കുന്നതിൽ പ്രതിഷേധം; ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റി

കോഴിക്കോട് മാത്തോട്ടത്ത് സിൽവർ ലൈൻ സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. മുൻകൂട്ടി അറിയിക്കാതെ വീട്ടുമുറ്റത്ത് സർവേക്കല്ല് സ്ഥാപിക്കാനെത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കെ-റെയിൽ, റവന്യു, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ പിൻവാങ്ങിയില്ല. തുടർന്ന് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു. പൊലീസ് സംരക്ഷണയിൽ സർവേക്കല്ല് സ്ഥാപിക്കുന്നത്…

//