അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്‌തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്‌കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
കൊവിഡ് നഷ്ടപരിഹാരത്തിനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നുവെന്ന വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രശ്‌നം മറികടക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്തിനോട് കഴിഞ്ഞതവണ കോടതി ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ് ഏറെ അസ്വസ്ഥപ്പെടുത്തുന്നതെന്ന്…
ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധ ഭൂമിയില്‍ കുടുങ്ങിയ മകന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ സന്തോഷത്തില്‍ വികാരഭരിതനായി ഒരു പിതാവ്. കശ്മീരില്‍ നിന്നുള്ള സജ്ഞയ് പണ്ഡിത എന്നയാളാണ് സുമിയില്‍ കുടങ്ങിയ മകനെ തിരിച്ചു കിട്ടിയതില്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറഞ്ഞത്. തിരിച്ചുവന്നത് എന്റെ മകനല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…
പാലക്കാട്: സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകന്‍ അടിച്ചതിന്റെ പക തീര്‍ത്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍. അലനല്ലൂര്‍ ഗവ വെക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ അബ്ദുള്‍ മനാഫിനെ ആക്രമിച്ച കേസില്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി നിസമാനുദീനാണ് (20) അറസ്റ്റിലായത്. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം നടന്നത്. അലനല്ലൂര്‍…
ഗാന്ധി കുടുംബത്തെ വ്യക്തിഹത്യ നടത്തുന്നു, കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇത് കെപിസിസി നിരീക്ഷിച്ച് വരികയാണെന്ന് സുധാകരൻ പറഞ്ഞു.സോണിയാ…
തിരുവനന്തപുരം: കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശി തിരുവനന്തപുരത്ത് അറസ്റ്റിലായി. പൂന്തുറ പൊലീസാണ് കുട്ടിയുടെ മുത്തശ്ശി സിപ്സിയെ അറസ്റ്റ് ചെയ്തത്. ബീമാപ്പള്ളി ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയും മുത്തശ്ശി സിപ്സിക്ക് എതിരെയും പൊലീസ്…
പിഎഫ് പലിശനിരക്ക് കുത്തനെ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. എട്ടര ശതമാനമായിരുന്ന പലിശ 8.1 ശതമാനമായാണ് കുറച്ചത്. ആറ് കോടി മാസ ശമ്പളക്കാരെ ബാധിക്കുന്നതാണ് തീരുമാനം.ഈ സാമ്പത്തിക വർഷത്തെ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് പലിശനിരക്ക് പ്രഖ്യാപിക്കാൻ ഗുവാഹത്തിയിൽ ചേർന്ന ഉന്നതാധികാരസമിതി യോഗമാണ് നിർണായക തീരുമാനം എടുത്തത്. കഴിഞ്ഞ…
സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രുപീകരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കരിക്കുലം കോർ കമ്മിറ്റി രൂപീകരിച്ചു. മലയാള അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും. സമൂഹത്തിന്റെ അഭിപ്രായം കൂടി തേടിയാകും പാഠപുസ്‌തകം തയാറാക്കുക. ലിംഗ സമത്വം ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങൾ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.…
കണ്ണൂർ: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, അഡ്രിനോ ടൂറിസം ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ മുഴപ്പിലങ്ങാട് ബീച്ചിൽ സാഹസിക ടൂറിസം പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.മാർച്ച് 12 മുതൽ 20 വരെയാണ് പരിപാടി. പാരാസൈലിങ്, സീ ഷോർ ട്രക്കിങ്, ഐലൻഡ് വിസിറ്റിങ് തുടങ്ങിയ സാഹസിക…
കണ്ണൂർ: പ്രളയത്തിലും മറ്റും കിടപ്പാടം ഇല്ലാതായ 11 കുടുംബങ്ങൾക്കുള്ള ഭവനങ്ങൾ ഉൾപ്പെട്ട ശ്രീകണ്ഠപുരം പീപ്ൾസ് വില്ലേജ് ശനിയാഴ്ച വൈകീട്ട് നാലിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നാടിന് സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിൽ നെടിയേങ്ങ വില്ലേജിലെ കംബ്ലാരിയിൽ ദാനമായി ലഭിച്ച ഒരേക്കർ ഭൂമിയിലാണ്…
തളിപ്പറമ്പ്: നാലുവർഷം മുമ്പ് കാണാതായ ബൈക്ക് തളിപ്പറമ്പ് മാർക്കറ്റിലെ മാലിന്യക്കുഴിയിൽ കണ്ടെത്തി.തളിപ്പറമ്പ് കാക്കത്തോടിലെ കെ. റിജാസിന്റെ ബൈക്കാണ് മാലിന്യം വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയത്. 2018 ജനുവരി 12ന് തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഫുട്ബാൾ മത്സരം കാണാനെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയത്.റിജാസിന്റെ…