അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി. ജസ്‌ററിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ഇതോടെ ക്രൈംബ്രാഞ്ചിന് ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാം.ഏപ്രില്‍ 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്ന്…
സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിന് പിന്നാലെ നടത്തിയ നിയമപോരാട്ടം സമ്മാനിച്ചത് നിരാശ മാത്രമാണെന്ന് മീഡിയ വണ്‍ സീനിയര്‍ കോഡിനേറ്റിങ്ങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്. അധിക്ഷേപങ്ങളില്‍ വര്‍ഗീയതയും അശ്ലീലവും അസഹ്യമായി പരാതി നല്‍കിയപ്പോഴാണ് സൈബര്‍ നിയമങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് തിരിച്ചറിഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു. എന്റെ ചിത്രത്തിനൊപ്പം…
എറണാകുളം കളമശേരിയില്‍ നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. നടന്‍ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്നാണ് പരാതി.നടന്റെ മര്‍ദനത്തില്‍ പരുക്കേറ്റ ഷമീര്‍ എന്നയാള്‍ ആശുപത്രിയില്‍. തല്ലുമാല എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഘര്‍ഷമുണ്ടായത്. നാട്ടുകാരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. നിലവില്‍ സംഭവത്തെ കുറിച്ച്…
വർക്കല: തീ പടർന്ന വീട്ടിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചത് പൊള്ളലേറ്റല്ല, മറിച്ച് പുക ശ്വസിച്ചാണെന്ന് ഫയർ ആന്റ് റെസ്ക്യു ഓഫിസർ നൗഷാദ്. പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല.ബൈക്കിൽ നിന്ന് തീ പടർന്നല്ല അപകടം ഉണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്. മറിച്ച് ഷോർട്ട് സർക്യൂട്ടാകാമെന്നാണ്…
തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തില അഞ്ച് പേര്‍ മരിച്ചു. ചെറുവന്നിയൂര്‍ രാഹുല്‍ നിവാസില്‍ പ്രതാപന്‍ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. മരിച്ചവരില്‍ എട്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്. ഗുരുതരമായി പരുക്കേറ്റ നിഹാല്‍ ചികിത്സയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.എന്നാല്‍…
ഇന്ന് അന്താരാഷ്ട്ര വനിതാദിനം. ‘സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം’ എന്നതാണ് ഇക്കൊല്ലത്തെ സന്ദേശം. യുദ്ധഭൂമിയിൽ പിഞ്ചോമനകളെ ചേർത്ത് പിടിച്ച് നിസ്സഹായരായി നിൽക്കുന്ന യുക്രൈൻ അമ്മമാരുടെ മുഖം കൂടി അടയാളപ്പെടുത്തിയാണ് ഈ വനിതാ ദിനം കടന്നുപോകുന്നത്. യുദ്ധഭൂമിയിൽ ആയിരക്കണക്കിന് അമ്മമാരുണ്ട്, നാടിനായി പോരാടാൻ പോയ ഭർത്താവും…
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും ‘ഇടം’ ബോധവല്‍ക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാര്‍ച്ച് എട്ടിന് രാവിലെ 11.30ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.…
കണ്ണൂർ: റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്ന് ചെക്ക് ലീഫുകൾ തട്ടിയെടുത്ത് പയ്യന്നൂർ ട്രഷറിയിൽ നിന്ന് പെൻഷൻ തുക തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. ചിറ്റാരിക്കാൽ വെസ്റ്റ്എളേരിയിലെ പൊൻമാലകുന്നേൽ ഷൈജു ജോസഫിനെ (30)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു…
തനിക്ക് നേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് ഭാവനയുടെ തുറന്നു പറച്ചിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. പല കോണുകളിൽ നിന്നും നടിയ്ക്ക് അഭിനന്ദനങ്ങൾ എത്തുന്നുണ്ട്. ഇപ്പോഴിതാ ഭാവനയുടെ വാക്കുകൾ റഷ്യൻ ഭരണകൂട മാധ്യമമായ സ്പുട്നിക്ക് പങ്കുവെച്ചിരിക്കുകയാണ്.’ചിതറിത്തെറിച്ചത് എന്റെ അഭിമാനമാണ്, തിരിച്ചു പിടിക്കും’ എന്ന ഭാവനയുടെ വാക്കുകൾ തലകെട്ടാക്കിയാണ് സ്പുട്നിക്…
ദില്ലി: രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടിന് കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.ആ മാസം 31 ന് ആണ് തെരഞ്ഞെടുപ്പ്. ഈ മാസം 14 ന് വിജ്‍ഞാപനം പുറത്തിറങ്ങും. ആറ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് . കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ…