‘ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പോരായ്മയുടെ ഇരയാണ് നവീൻ’; മൃതദേഹം ഉടൻ നാട്ടിലെത്തിക്കണമെന്നും പിതാവ്

ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പോരായ്മയുടെ ഇരയാണ് യുക്രൈനിൽ കൊല്ലപ്പെട്ട നവീൻ എന്ന് പിതാവ് ശേഖർ ഗൗഡ. ഇന്ത്യയിലെ ഉയർന്ന ഫീസ് താങ്ങാനാകാത്തത് കാരണമാണ് യുക്രെയിനിലേക്ക് മെഡിക്കൽ പഠനത്തിനായി പോയത്. 97 ശതമാനം മാർക്ക് ലഭിച്ചിട്ടും ഇന്ത്യയിൽ ഒരിടത്തും മെഡിക്കൽ പ്രവേശനം കിട്ടിയില്ല. രാജ്യത്തെ മെഡിക്കൽ…

//

പശ്ചിമ വ്യോമസേന ആസ്ഥാന മേധാവിയായി കണ്ണൂർ സ്വദേശി ശ്രീകുമാർ പ്രഭാകരൻ ചുമതലയേറ്റു

കണ്ണൂർ സ്വദേശിയായ എയർമാർഷൽ ശ്രീകുമാർ പ്രഭാകരൻ പശ്ചിമ വ്യോമസേന ആസ്ഥാനത്തിന്റെ മേധാവിയായി ചൊവ്വാഴ്ച ചുമതലയേറ്റു. 1983 ഡിസംബർ 22-ന് ഭാരതീയ വ്യോമസേനയിൽ യുദ്ധവൈമാനികനായി കമീഷൻ ചെയ്ത എയർമാർഷൽ ശ്രീകുമാർ, നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന്‌ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽനിന്ന്‌ ബിരുദം…

//

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ കൈമാറി : മുഖ്യമന്ത്രി

യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.3500ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും നോർക്കയിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.തിരിച്ചെത്തുന്നവരെ…

//

‘ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ തിരുത്തൽ വേണം’; സിഐടിയുവിനെ വിമർശിച്ച് മുഖ്യമന്ത്രി

കൊച്ചി: സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ സിഐടിയുവിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ തിരുത്തൽ വേണം. ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ അത് ആവർത്തിക്കുന്നു. തെറ്റുകൾ സിഐടിയു തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ വികസനരേഖ അവ‍തരിപ്പിക്കവെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.സിഐടിയു തിരുത്താൻ…

//

മീഡിയവൺ സംപ്രേഷണ വിലക്ക്; അപ്പീൽ തള്ളി

മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവർത്തക യൂണിയനുമടക്കമുള്ളവര്‍ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്. കേന്ദ്രസർക്കാർ…

/

പരസ്ത്രീ ബന്ധം ആരോപിച്ച് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു

തിരുവനന്തപുരം: പരസ്ത്രീ ബന്ധം ആരോപിച്ച് പാലോട് കുറുപുഴയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. കൊലപാതക ശേഷം യുവതി മക്കളുമായി സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയി. വെമ്പ് ക്ഷേത്രത്തിനു സമീപം കുറപുഴ ആദിത്യ ഭവനിൽ ഷിജു (37) ആണ് മരിച്ചത്. ഷിജുവിന്റെ ഭാര്യ സൗമ്യയെ(34) പാലോട് പൊലീസ്…

/

കൊച്ചിയില്‍ യൂട്യൂബ് വ്‌ളോഗറായ യുവതി തൂങ്ങിമരിച്ച നിലയില്‍

കൊച്ചി/കണ്ണൂര്‍:കൊച്ചിയില്‍ യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതിയെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി നേഹ(27)യെ ആണ് എറണാകുളം പോണേക്കര ജവാന്‍ ക്രോസ് റോഡിന് സമീപമുളള അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചതായി കണ്ടെത്തിയത്.തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ഇവരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം യുവതിയുടെ…

//

മീഡിയ വൺ ചാനലിനെ വിലക്കിയ കേന്ദ്രസർക്കാർ നടപടി: അപ്പീലിൽ വിധി ഇന്ന്

കൊച്ചി: മീഡിയ വൺ ചാനലിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തുളള അപ്പീൽ ഹർജിയിൽ ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും. രാവിലെ പത്തരയോടെ ചീഫ് ജസ്റ്റീസ് അടങ്ങിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. മീഡിയ വൺ ചാനൽ നൽകിയ ഹർജി നേരത്തെ…

/

ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്: വി.ഡി.സതീശന്‍

ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണെന്ന്  വി.ഡി. സതീശന്‍.അതുകൂടി പരിശോധിച്ച് വേണ്ട രീതിയില്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ വിശ്വാസത്തിലെടുത്ത് എല്ലാവര്‍ക്കും തൃപ്തിവരുന്ന രീതിയില്‍ പുനഃസംഘടന പൂര്‍ത്തിയാക്കും. നിയമസഭാ കക്ഷി നേതാവെന്ന നിലയില്‍ ഇതിന് എല്ലാ…

//

സിപിഎം ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭന്റെ ചിത്രമില്ല, വിമർശനവുമായി എൻഎസ്എസ്

കൊച്ചി: സിപിഎം ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭന്റെ ചിത്രം ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി എൻഎസ്എസ് .രാഷ്ട്രീയപ്പാർട്ടികൾ മന്നത്ത് പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയർത്തിപ്പിടിക്കുന്നു. മറ്റ് ചിലപ്പോൾ മാറ്റിവയ്ക്കുകയും ചെയ്യുന്നുവെന്ന് ജി.സുകുമാരൻ നായർ പ്രസ്താവനയിൽ വിമർശിച്ചു.  താല്ക്കാലിക രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണിത് ചെയ്യുന്നത്.സമുദായവും സമൂഹവും അത് തിരിച്ചറിയുന്നുണ്ടെന്ന്…

/