മീഡിയ വൺ ചാനലിനെ വിലക്കിയ കേന്ദ്രസർക്കാർ നടപടി: അപ്പീലിൽ വിധി ഇന്ന്

കൊച്ചി: മീഡിയ വൺ ചാനലിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തുളള അപ്പീൽ ഹർജിയിൽ ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും. രാവിലെ പത്തരയോടെ ചീഫ് ജസ്റ്റീസ് അടങ്ങിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. മീഡിയ വൺ ചാനൽ നൽകിയ ഹർജി നേരത്തെ…

/

ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്: വി.ഡി.സതീശന്‍

ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണെന്ന്  വി.ഡി. സതീശന്‍.അതുകൂടി പരിശോധിച്ച് വേണ്ട രീതിയില്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ വിശ്വാസത്തിലെടുത്ത് എല്ലാവര്‍ക്കും തൃപ്തിവരുന്ന രീതിയില്‍ പുനഃസംഘടന പൂര്‍ത്തിയാക്കും. നിയമസഭാ കക്ഷി നേതാവെന്ന നിലയില്‍ ഇതിന് എല്ലാ…

//

സിപിഎം ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭന്റെ ചിത്രമില്ല, വിമർശനവുമായി എൻഎസ്എസ്

കൊച്ചി: സിപിഎം ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭന്റെ ചിത്രം ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി എൻഎസ്എസ് .രാഷ്ട്രീയപ്പാർട്ടികൾ മന്നത്ത് പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയർത്തിപ്പിടിക്കുന്നു. മറ്റ് ചിലപ്പോൾ മാറ്റിവയ്ക്കുകയും ചെയ്യുന്നുവെന്ന് ജി.സുകുമാരൻ നായർ പ്രസ്താവനയിൽ വിമർശിച്ചു.  താല്ക്കാലിക രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണിത് ചെയ്യുന്നത്.സമുദായവും സമൂഹവും അത് തിരിച്ചറിയുന്നുണ്ടെന്ന്…

/

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2022 ജനുവരിയില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷയുടെ ഫലം www.dhsekerala.gov.in/, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനര്‍നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകര്‍പ്പ് ലഭിക്കുന്നതിനും നിശ്ചിത ഫോമിലുള്ള അപേക്ഷകള്‍, നിര്‍ദ്ദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത…

//

കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാനുള്ള പ്രായപരിധിയില്‍ മാറ്റം

കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാനുള്ള പ്രായപരിധിയില്‍ മാറ്റം. ഇനിമുതല്‍ കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ 6 വയസ് തികയണം. സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ നിലവില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ട്.എങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. 2020ലെ ദേശീയ വിദ്യാഭ്യാസ…

//

നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

മട്ടന്നൂർ: മൂന്ന് മാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ . ശിവപുരം വെമ്പടി തട്ട് ചിറക്കാട് സുജിത്ത് നിവാസിൽ സുധീഷിന്റെ ഭാര്യ സയനോര (19) ആണ് ഭർതൃ ഗൃഹത്തിൽ ആത്മഹത്യ ചെയ്തത് . ഇന്നലെ രാത്രി പത്ത് മണിയോടെ ഭർതൃവീട്ടിലെ…

//

കുട്ടികളോട് അപമര്യാദയായി പെരുമാറിയാൽ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദ് ചെയ്യണം: ബാലാവകാശ കമ്മീഷൻ

കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാർ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാൽ ജീവനക്കാരുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ട്രാൻസ്‌പോർട്ട് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും…

/

കെഎസ്ഇബി ബിൽ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്, അധ്യാപികയുടെ ഒരു ലക്ഷം കവർന്നു, വീട്ടിലെത്തിയും തട്ടിപ്പ് ശ്രമം

തിരുവനന്തപുരം: കെഎസ്ഇബി ബില്ലിന്‍റെ പേരിലുള്ള ഓൺലൈൻ തട്ടിപ്പ്  കാരണം ബാങ്ക് അക്കൗണ്ടും മൊബൈൽ ഫോണും വരെ ഉപേക്ഷിച്ചിരിക്കുകയാണ് കോട്ടയത്തെ ഒരു അധ്യാപിക. തട്ടിപ്പ് സംഘമൊരുക്കിയ കെണിയിൽ ഇവർക്ക് നഷ്ടമായത് ഒരുലക്ഷത്തി പതിനൊന്നായിരം രൂപയാണ്. എന്നിട്ടും പിന്തുടർന്ന സംഘം അക്കൗണ്ടിലെ വലിയ തുക ലക്ഷ്യമിട്ട് നേരിട്ട് വീട്ടിലുമെത്തി.…

/

ഹരിദാസ് വധക്കേസ്; കൊലപാതകത്തിൽ നേരിട്ട് പങ്കുളള മൂന്നു പേർ കൂടി അറസ്റ്റിൽ

തലശ്ശേരിയിൽ സിപിഐഎം പ്രവർത്തകൻ ഹരിദാസിനെ  വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നേരിട്ടു പങ്കുളള മൂന്ന് പേർ കൂടി അറസ്റ്റിൽ. പ്രജിത്ത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിനു പിന്നിൽ ആറംഗ സംഘമാണെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ബിജെപി നേതാവും കൗൺസിലറുമായ ലിജേഷ്,  കെ വി വിമിൻ, അമൽ…

//

സിപിഐഎം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണം; കോടിയേരി ബാലകൃഷ്ണന് കത്ത് നൽകി ജി സുധാകരൻ

സിപി ഐ എം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ജി സുധാകരൻ. ആവശ്യം ഉന്നയിച്ച് കോടിയേരി ബാലകൃഷ്ണന് ജി സുധാകരൻ കത്ത് നൽകി. സംസ്ഥാന സമിതിയിൽ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. കത്ത് നൽകിയതായി താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജി…

//