കോഴിക്കോട് കലക്ടറേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കണ്ണൂർ സ്വദേശിനി പിടിയില്‍

കോഴിക്കോട് കലക്ടറേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. സംഭവത്തിൽ കണ്ണൂർ സ്വദേശിനി പിടിയിലായി. നടക്കാവ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെയാണ് ബാലുശ്ശേരി സ്വദേശിയായ അമ്മയും മകനുമായി അറസ്റ്റിലായ സ്ത്രീ കലക്ടറേറ്റിലെത്തിയത്. ജോലി ലഭിക്കുന്നതിന് സർട്ടിഫിക്കറ്റ് നൽകാനെന്നു പറഞ്ഞാണ് ഇവരെ ഓഫിസിലേക്ക് കൊണ്ടുവന്നത്. സംശയം…

/

യുക്രൈനിലെ മലയാളികള്‍ക്കായി സാധ്യമായ എല്ലാം ചെയ്യും; നോര്‍ക്ക

യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. അമിത ആശങ്കയ്ക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തില്‍…

//

അശ്ലീല പ്രസംഗം; ഡിസിസി പ്രസിഡണ്ട് സിപി മാത്യൂവിനെതിരെ കേസ്

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഡിസിസി പ്രസിഡന്റ്  സി പി മാത്യുവിനെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  രാജി ചന്ദ്രന്റെ പരാതിയിലാണ് ഇടുക്കി പൊലീസ് കേസെടുത്തത്. രാജി ചന്ദ്രന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീത്വത്തെ…

//

സിപിഐ(എം) പാര്‍ട്ടി കോണ്‍ഗ്രസ് :ഫണ്ട് ശേഖരണം

സിപിഐ(എം) 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെ ഭാഗമായി ഫെബ്രുവരി 27, 28 തീയതികളില്‍ വീടുകളിലും മാര്‍ച്ച് 11, 12 തീയതികളില്‍ വ്യാപാരസ്ഥാപനങ്ങളിലും സ്ക്വാഡുകള്‍ കയറി ഫണ്ട് ശേഖരിക്കുമെന്ന് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ അറിയിച്ചു .പാര്‍ട്ടികോണ്‍ഗ്രസ്സിനോടനുബന്ധിച്ച് വിവിധ പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിച്ചിട്ടുള്ളത്. മാര്‍ച്ച്…

//

ബെവ്കോകളിൽ ഉദ്യോ​ഗസ്ഥരെ കുറയ്ക്കണമെന്ന് സർക്കാർ ഉത്തരവ്; എതിർത്ത് എക്സൈസ് കമ്മീഷണറുടെ കത്ത്

സംസ്ഥാനത്ത് പുതിയതായി തുടങ്ങുന്ന ബെവ്കോ വെയർ ഹൗസുകളിലും ഡിസ്റ്ററികളിലും എക്സൈസ് ഉദ്യോ​ഗസ്ഥരെ കുറയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ എക്സൈസ് കമ്മീഷണർ. ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് കത്ത് നൽകി. മദ്യനീക്കം നിരീക്ഷിക്കാൻ ഒരു ഉദ്യോ​ഗസ്ഥൻ മതിയെന്നാണ് സർക്കാർ ഉത്തരവ്. നിലവിൽ ഒരു സിഐ, ഒരു…

/

പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ : നടപടി കർശനമാക്കുന്നു

കണ്ണൂര്‍: പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്ബയിന്റെ ഭാഗമായി പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തീരുമാനം.ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപന തലത്തില്‍ പ്രത്യേക വിജിലന്‍സ് സ്‌ക്വാഡുകള്‍ രൂപവത്കരിക്കും. ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശസ്ഥാപനങ്ങളിലെയും റവന്യൂ, പൊലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെയും…

/

വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി. ഇതിനെ തുടര്‍ന്ന് അശ്ലീല പോസ്റ്റിന്‍റെ പേരില്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍റെ പേരില്‍ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ആളെ ഒഴിവാക്കാനും ചേര്‍ക്കാനുമാണ് അഡ്മിന് സാധിക്കുന്നത്. ആ ഗ്രൂപ്പില്‍…

///

അഴീക്കോടു നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അഴീക്കോട്: കഴിഞ്ഞ ദിവസം അഴീക്കോട് വായിപ്പറമ്പിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 22/02/22 ന് പുലർച്ചെ വായിപ്പറമ്പിൽ നിന്നും കാണാതായ പ്രസൂൺ കീ ക്രോടത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായതു മുതൽ വളപട്ടണം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച് നാട്ടുകാരും പോലീസും ആളെ കണ്ടെത്താൻ…

/

ഡ്രൈവർക്ക് മർദ്ധനം; പയ്യന്നൂർ ഭാഗത്തേക്ക് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പയ്യന്നൂർ: പയ്യന്നൂർ എടാട്ടിൽ വച്ച് ബസ് ഡ്രൈവറെ മർദ്ധിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് പയ്യന്നൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്കിൽ. ഇന്നലെ വൈകുന്നേരത്തോടെ ഒണിക്സ് ബസ്സിലെ ഡ്രൈവറെയാണ് ഒരു സംഘം വിദ്യാർത്ഥികൾ തല്ലിപ്പരിക്കേൽപ്പിച്ചത്. വിദ്യാർത്ഥികളെ ബസ്സിൽ കയറ്റിയില്ല എന്നാരോപിച്ചായിരുന്നു മർദ്ധനം. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

/

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിക്കും

കണ്ണൂർ (പരിയാരം) ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിക്കുന്നതിന് സർക്കാർ തീരുമാനിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. നേരത്തെ പ്ലാസ്റ്റിക് സർജറി വിഭാഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ നവംബറിൽ…

//