വധിക്കാൻ നേരത്തെ പദ്ധതിയിട്ടു;ഒരാഴ്ച മുമ്പ് കൃത്യമായ ആസൂത്രണം നടത്തിയെന്നും കുറ്റസമ്മത മൊഴി

കണ്ണൂർ: തലശ്ശേരിയിലെ സി പി എം പ്രവർത്തകനും മൽസ്യത്തൊഴിലാളിയുമായരുന്ന ഹരിദാസന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ.ഹരിദാസിനെ വധിക്കാൻ പ്രതികൾ നേരത്തെയും പദ്ധതിയിട്ടു. ഒരാഴ്ച മുമ്പുള്ള നീക്കം നിജിൽ ദാസിന്റെ നേതൃത്വത്തിലാണ് നടന്നതെന്ന് അറസ്റ്റിലായവർ കുറ്റ സമ്മത മൊഴി നൽകിയിട്ടുണ്ട്. കൊലയ്ക്ക് തൊട്ടു മുമ്പ് പ്രതിയായ ബിജെപി നേതാവ് ലിജേഷ്,…

///

മുഖ്യമന്ത്രിക്ക് കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവുശിക്ഷയും പിഴയും

സ്വാശ്രയ കോളേജ് ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് 2017ല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് കരിങ്കൊടി കാണിച്ച് വാഹനം തടഞ്ഞ് നിര്‍ത്തുകയും ചെയ്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവുശിക്ഷയും പിഴയും. ഒരുമാസം തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയുമാണ് കോടതി ശിക്ഷ…

//

എൻഡോസൾഫാൻ സെല്ലില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയേയും ഉള്‍പ്പെടുത്തി; പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള സെല്ലില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയേയും  ഉള്‍പ്പെടുത്തി. കാസര്‍കോട് എം എല്‍ എയെ ഒഴിവാക്കിയത്  തുടര്‍ന്ന് സെല്ലില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ആര്‍ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു.എന്‍ എ നെല്ലിക്കുന്നിന്‍റെ…

//

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഫെബ്രുവരി 27ന്; ലക്ഷ്യം വയ്ക്കുന്നത് 5 വയസിന് താഴെയുള്ള 24.36 ലക്ഷം കുട്ടികളെ

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും. ഉദ്ഘാടനം പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കൊവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുകയെന്ന് മന്ത്രി…

//

നിർമാണത്തൊഴിലാളി കാറിടിച്ച് മരിച്ചു

കണ്ണൂർ:ദേശീയപാതയിൽ കാൽനടയാത്രക്കാരനായ നിർമ്മാണ തൊഴിലാളി കാർ ഇടിച്ചു മരിച്ചു. പള്ളിക്കുന്ന് പൊടിക്കുണ്ട് മിൽമ റോഡിന് സമീപം താമസിക്കുന്ന പരേതനായ കൃഷ്ണൻ- രാധ ദമ്പതികളുടെ മകൻ കൂവഹൗസിൽ വിനോദ് (46) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 10.30 മണിയോടെ ദേശീയ പാതയിൽ പള്ളിക്കുളത്തായിരുന്നു അപകടം. ഓടി കൂടിയ…

//

ക്രിപ്റ്റോ കറൻസി : തട്ടിപ്പ് തടയാൻ ജനകീയ ബോധവൽക്കരണവും വെൽത്ത് മാനേജ്മെൻ്റിൽ സൗജന്യ പരിശീലനവുമായി റൈറ്റ് ട്രാക്ക് ട്രേഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

കണ്ണൂർ: : രാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാടിൽ തട്ടിപ്പുകൾ വ്യാപകമായതോടെ ജനകീയ ബോധവൽക്കരണവുമായി യുവാക്കളുടെ സ്റ്റാർട്ടപ്പ്.ട്രേഡിംഗ് ,സ്റ്റോക്ക് മാർക്കറ്റ്, ബ്രോക്കറിംഗ്, ഫോറെക്സ് തുടങ്ങിയ മേഖലയിലെ അവസരങ്ങളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഈ രംഗത്തെ സംരംഭകരായ മലപ്പുറം ആസ്ഥാനമായ റൈറ്റ് ട്രാക്ക് ട്രേഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.സൗജന്യ പരിശീലനവും നൽകുമെന്ന്…

/

‘സില്‍വര്‍ലൈന്‍ അനിവാര്യം’; വികസന വിരോധത്തിനെതിരെ ക്യാമ്പെയിന്‍ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: സില്‍വര്‍ലൈന്‍  പദ്ധതി സംസ്ഥാനത്തിന് അനിവാര്യമെന്ന് ഡിവൈഎഫ്ഐ . വികസന വിരോധത്തിന് എതിരെ ഡിവൈഎഫ്ഐ ക്യാമ്പെയിന്‍ സംഘടിപ്പിക്കും. സിൽവർലൈനിനെതിരെ പ്രതിഷേധിക്കുന്നവർ സംസ്ഥാനത്തിന്‍റെ വികസനത്തിന് തുരങ്കം വയ്ക്കുന്നവരാണ്. വികസനം മുടക്കാൻ വേണ്ടി മാത്രം മുന്നണികൾ രൂപപ്പെടുകയാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.അതേസമയം തുടർച്ചയായ രണ്ടാം ദിവസവും നിയമസഭയുടെ ചോദ്യോത്തര…

//

കൊലപാതക അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായുളള ആരോപണം അടിസ്ഥാനരഹിതം :മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊലപാതക അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായുളള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്‍. ഷംസുദ്ദീന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊലപാതകങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും എതിരെ പോലീസ് കര്‍ശന നിയമനടപടികളാണ് സ്വീകരിച്ച് വരുന്നത്.…

//

പുന്നോൽ ഹരിദാസിന്റെ കൊലപാതകം : ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂർ: തലശ്ശേരി ന്യൂമാഹി പുന്നോലിലെ ഹരിദാസിന്റെ കൊലപാതക കേസില്‍ ഒരാൾ കൂടി കസ്റ്റഡിയിൽ. പുന്നോൽ സ്വദേശി നിജിൽ ദാസാണ് പിടിയിലായത്. ഇയാൾ കൊലയാളി സംഘത്തിൽ ഉൾപ്പെടതെന്ന് പൊലീസ് സംശയിക്കുന്നു. കേസിൽ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്‍റ് തലശ്ശേരി നഗരസഭ വാർഡ് കൗൺസിലറുമായ ലിജേഷ് ഉൾപ്പടെ…

///

കണ്ണൂര്‍ സര്‍വകലാശാല വി സി പുനര്‍നിയമനം: സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളി

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളി. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ചത് ശരിവെച്ച വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയിരുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. നിയമനം ചട്ടപ്രകാരമാണ് നടന്നതെന്നാണ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. ഡിവിഷന്‍…

/