കൊലപാതകങ്ങളിൽ പൊലീസ് കർശന നടപടി സ്വീകരിക്കുന്നുണ്ട്: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊലപാതകങ്ങൾ നടക്കുന്നത് പൊലീസ് നിഷ്‌ക്രിയത്വംമൂലമാണെന്ന പ്രതിപക്ഷ വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം സംഭവങ്ങളിൽ പൊലീസ് കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ ആറ് രാഷ്ട്രീയ കൊലപാതകം നടന്നതിൽ തിരിച്ചറിഞ്ഞ 92 പ്രതികളിൽ 73…

/

കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയില്‍

കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും…

/

ലേബർ കമ്മീഷണറുടെ ചർച്ച ഫലം കണ്ടു, മാതമംഗലത്ത് സിഐടിയുക്കാർ പൂട്ടിച്ച കട തുറന്നു

കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് സിഐടിയുക്കാർ പൂട്ടിച്ച കട തുറന്നു. ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ കടയുടമ റബിയും സിഐടിയുക്കാരും നടത്തിയ ചർച്ചയിൽ ധാരണയായതോടെയാണ് കട തുറന്നത്. സിഐടിയു ഭീഷണിയെ തുടർന്ന് കഴിഞ്ഞ ഡിസംബർ 23 നാണ് കടയുടമ കട പൂട്ടിയത്. കടക്കുള്ളിൽ നിന്നും സാധനങ്ങൾ കയറ്റാനുള്ള…

///

മുള്ളിയില്‍ നിന്ന് ഊട്ടിയിലേക്കുള്ള പാത അടച്ച് തമിഴ്നാട്; തടയുന്നത് വിനോദസഞ്ചാരികളെ മാത്രമെന്ന് വിശദീകരണം

പാലക്കാട്: അട്ടപ്പാടി മുള്ളിയില്‍  നിന്ന് ഊട്ടിയിലേക്കുള്ള  പാത അടച്ച് തമിഴ്നാട് വനം വകുപ്പ്. വന്യമൃഗങ്ങള്‍ സ്ഥിരമായുള്ള മേഖലായതിനാല്‍ സഞ്ചാരികളെ അനുവദിക്കാനാവില്ലെന്ന് കോയമ്പത്തൂര്‍ ഡിഎഫ്ഒ അശോക് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിനോദ സഞ്ചാരികളടക്കം പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണ് മുള്ളി-ഊട്ടി റോഡ്.അട്ടപ്പാടി മുള്ളി ചെക്ക്…

//

കസ്തൂർബ കാർഷികോദ്യാനം ഉദ്ഘാടനം ചെയ്തു

കണ്ണൂർ: കേനന്നൂർ ഡിസ്ടിക്റ്റ് ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റി കസ്തുർബ ഗാന്ധിയുടെ 78 ) o ചരമദിനം ആചരിച്ചു. അനുസ്മരണ സമ്മേളനവും കസ്തൂർബ കാർഷികോദ്യാനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു .മഹാത്മാ മന്ദിരം പ്രസിഡണ്ട് ഇ.വി.ജി നമ്പ്യാർ അധ്യക്ഷത വഹിച്ച…

/

ഹരിദാസന്‍റെ കൊലപാതകം: തങ്ങള്‍ക്ക് അറിവില്ലെന്ന ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ പ്രതികരണം ജനങ്ങളെ വിഡ്ഢികളാക്കുന്നത് ;എം വി ജയരാജന്‍

ഹരിദാസന്‍റെ കൊലപാതകത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ പ്രതികരണം ജനങ്ങളെ വിഡ്ഢികളാക്കുന്നതാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍.ബി.ജെ.പി.യുടെ ബി ടീം ആണ് കോണ്‍ഗ്രസ് എന്ന് വ്യക്തമാക്കുന്നതാണ് ഡിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം. രണ്ടുകൂട്ടര്‍ക്കും സിപിഐ(എം) വിരോധം മാത്രമാണുള്ളത്.ബിജെപി തലശ്ശേരി മണ്ഡലം…

//

സൻസദ് രത്ന പുരസ്കാരം കെ.കെ.രാഗേഷിനും എൻ.കെ.പ്രേമചന്ദ്രൻ എംപിക്കും

മികച്ച പാർലമെന്റേറിയൻമാർക്കു നൽകുന്ന സൻസദ് രത്ന പുരസ്കാരം കേരളത്തിൽനിന്നു മുൻ രാജ്യസഭാംഗം കെ.കെ.രാഗേഷിനും എൻ.കെ.പ്രേമചന്ദ്രൻ എംപിക്കും.സിപിഐഎം സംസ്ഥാന സമിതിയംഗം ആയ കെ.കെ.രാഗേഷ് നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. ഇത്തവണത്തെ അവാർഡ് മാർച്ച് 26ന് ഡൽഹിയിൽ സമ്മാനിക്കും.എട്ട് ലോക്സഭാ എംപിമാരും മൂന്ന് രാജ്യസഭാ എംപിമാരുമാണ് അവാർഡിന്…

/

ത്രിദിന തൊഴിൽ മേള

കണ്ണൂർ:-ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 23, 24, 25 തീയതികളിൽ രാവിലെ 10 മുതൽ ഉച്ച ഒരു മണി വരെ അഭിമുഖം നടക്കും.കസ്റ്റമർ സർവീസ് മാനേജർ/ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് ട്രെയിനി, പ്രൊജക്ട് മാനേജർ (സിവിൽ), സിവിൽ എഞ്ചിനീയർ,…

/

ഹരിദാസന്റെ ശരീരത്തിൽ മാരകമായ മുറിവുകൾ; മരണ കാരണം അമിത രക്തസ്രാവം:പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കണ്ണൂർ: കണ്ണൂരിൽ വെട്ടേറ്റ് കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഹരിദാസന്റെ മരണകാരണം അമിത രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഇരുപതിലധികം വെട്ടുകൾ ശരീരത്തിലേറ്റിരുന്നു. വലതു കാലിൽ മാരകമായ നാല് വെട്ടുകളുണ്ടായിരുന്നു. തുടയ്ക്കും വെട്ടേറ്റു. ഇരു കൈകളിലും ഗുരുതരമായി പരുക്കേറ്റെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.സംഭവത്തിൽ പുന്നോൽ കെവി ഹൗസിൽ വിമിൻ,…

//

‘ശിവശങ്കര്‍ പുസ്തകം എഴുതിയത് അനുമതിയില്ലാതെ’; സഭയില്‍ രേഖാമൂലം മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍  ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ശിവശങ്കര്‍ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് അനുമതി തേടിയിട്ടില്ലെന്ന ഒറ്റവരി ഉത്തരമാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.…

//