അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപിന്‍റെ സഹോദരി ഭർത്താവ് ടി എൻ സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഹാജരായത്. ദിലീപിന്‍റെ സഹോദരൻ അനൂപ് നാളെ ഹാജരാകും. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കോടതി അനുമതിയോടെ…
അന്തരിച്ച തൃക്കാക്കര എംഎൽഎ പി ടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് നിയമസഭാംഗങ്ങൾ. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ വാദങ്ങൾ കരുത്തോടെ ഉയർത്തിയ നേതാവായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ജനങ്ങളുടെയും നാടിന്റെയും പ്രശ്നങ്ങൾ ഉയർത്തി അദ്ദേഹത്തിന് ശരിയെന്ന് തോന്നുന്ന നിലപാടുകളാണ് സ്വീകരിച്ചിരുന്നത്.രോഗശയ്യയിലും…
തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ വിമര്‍ശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സേനയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ മനോവീര്യം കെടുത്താനും കുടുംബത്തിൽ അസ്വസ്ഥത വളർത്താനും മുന്‍ ഡിജിപി ശ്രമിക്കുന്നുവെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു പറഞ്ഞു. ഒരു അഭിമുഖത്തില്‍ മുൻ ഡിജിപി…
കണ്ണൂർ: സി പി എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന സി പി എം. ആരോപണം നിഷേധിച്ച് ബി ജെ പി .യാഥാർഥ്യം മനസിലാക്കാതെയാണ് സി പി എം പ്രതികരിക്കുന്നതെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ്…
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള 23 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ പൂർണ്ണതോതിൽ ക്ലാസ് തുടങ്ങും. 47 ലക്ഷം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലേക്കെത്തുന്നത്.യൂണിഫോമും ഹാജറും നിർബന്ധമല്ല. സിബിഎസ്ഇ സ്കൂളുകളും തുറന്ന് പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം. സ്കൂളുകളിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ഓൺലൈൻ…
കണ്ണൂരിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു. തലശേരി ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസാണ് (54) കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമമുണ്ടായത്.മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്.…
കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിലുള്ള മൊബൈൽ ഉപയോഗം നിരോധിച്ചു. വിഡിയോകൾ, പാട്ടുകൾ തുടങ്ങി മറ്റ് യാത്രക്കാർക്ക് ശല്യമാകുന്ന രീതിയിൽ ഒന്നും ബസിനുള്ളിൽ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുട കാര്യാലയം പ്രസ്താവിച്ചു.നിരോധനം ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും.…
നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളൂകള്‍ പൂര്‍ണ തോതില്‍ തുറക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാവര്‍ക്കും ആത്മവിശ്വാസത്തോടെ സ്‌കൂളില്‍ പോകാവുന്നതാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രക്ഷിതാക്കളും പാലിക്കേണ്ടതാണ്.വ്യാപനം കുറഞ്ഞെങ്കിലും കൊവിഡില്‍ നിന്നും ഇപ്പോഴും മുക്തരല്ല.…
വിശ്വാസിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന പരാതിയില്‍ തമിഴ്‌നാട്ടിലെ ചിദംബരം നടരാജ ക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് എതിരെ കേസ്. 20 പുരോഹിതര്‍ക്ക് എതിരെയാണ് കേസ്. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ സ്ത്രീയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു എന്നാണ് പരാതി. എസ്‌സി/ എസ്ടി അതിക്രമ നിരോധന നിയമപ്രകാരമാണ് നടപടി. ഫെബ്രുവരി…
കോഴിക്കോട്: ബാലുശേരി ഇയ്യാട് യുവതിയെ ഭർത്താവിന്‍റെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി സ്വദേശി തേജയാണ് മരിച്ചത്.ഇയ്യാട് പാറച്ചിലിൽ ജിനു കൃഷ്ണന്‍റെ ഭാര്യയാണ്. ഇക്കഴിഞ്ഞ ഒന്‍പതിനാണ് ഇവരുടെ രജിസ്റ്റർ വിവാഹം നടന്നത്. ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക…