പുരസ്‌കാരത്തിളക്കത്തിൽ പാപ്പിനിശേരി

പാപ്പിനിശേരി:ജനകീയ കൂട്ടായ്മയുടെയും പ്രവർത്തന മികവിന്റെയും അംഗീകാരമായി പാപ്പിനിശേരിക്ക്  മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി. 2020-–-21 വർഷത്തെ കണ്ണൂർ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്. 155 പോയിന്റാണ് പാപ്പിനിശേരി കരസ്ഥമാക്കിയത്. 2016-–-17 സാമ്പത്തിക വർഷം മുതൽ 20-21 വരെ തുടർച്ചയായി വിവിധതലങ്ങളിൽ സ്വരാജ് ട്രോഫി നേടുന്ന…

//

ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നത് ആരോപണം മാത്രം: പി.വി.ശ്രീനിജന്‍ എംഎല്‍എ

ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നത് ആരോപണം മാത്രമാണെന്ന് കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജന്‍. സംഭവം നടന്നതായി പറയുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ പോലും അത്തരത്തിലൊരു പരാതി കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍ നല്‍കിയ പ്രസ്താവനയില്‍ അവര്‍ നേരിട്ടു കണ്ടുവെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അവര്‍ എന്തുകൊണ്ട് അന്ന്…

/

സംസ്ഥാനത്തെ രണ്ടാമത്തെ ജെന്‍ഡര്‍ കോംപ്ലക്‌സ് കൂത്തുപറമ്ബില്‍ നിര്‍മ്മിക്കും

കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത്തെ ജെന്‍ഡര്‍ കോംപ്ലക്‌സ് കൂത്തുപറമ്ബില്‍ നിര്‍മ്മിക്കും. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി കൂത്തുപറമ്ബ് നഗരസഭയിലെ പാറാല്‍ വനിതാ ഹോസ്റ്റലിനു സമീപമാണ് ജെന്‍ഡര്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുക.ആദ്യപടിയായി കെട്ടിടത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായി.ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തു അന്നത്തെ എംഎല്‍എ കെ കെ…

//

വിളക്കണക്കൽ സമരത്തിനിടെ പരുക്കേറ്റ ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

കിഴക്കമ്പലത്ത് വിളക്കണക്കൽ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഘടിപ്പിച്ചത്. ഇതിനിടയിലുണ്ടായ സംഘർഷത്തിലാണ് ദീപുവിന് പരുക്കേറ്റത്. ആന്തരീക രക്തസ്രാവത്തെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആരോ​ഗ്യനില വഷളായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവമുണ്ടായെന്ന് വ്യക്തമായത്. വിദ​ഗദ്ധ ചികിത്സ…

/

മോഷണകുറ്റം ആരോപിച്ച് പാലക്കാട് നഗരത്തിൽ സ്ത്രീകൾക്ക് മർദനം

മോഷണകുറ്റം ആരോപിച്ച് സ്ത്രീകൾക്ക് മർദനം. പാലക്കാട് നഗരത്തിലാണ് സംഭവം.ബസിൽ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് സ്ത്രീകളെ മർദിച്ചത്.ബസ് സ്റ്റാന്റിന് സമീപം താമസിക്കുന്ന നാടോടി സ്ത്രീകൾക്കാണ് മർദനമേറ്റത്.പേഴ്‌സിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് യാത്രക്കാരി തന്നെയാണ് ഇവരെ മർദിച്ചത്. നാടോടി സ്ത്രീകളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും…

/

അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിൽ മൂന്ന് മലയാളികൾക്ക് വധശിക്ഷ

കൊച്ചി/ മുംബൈ: അഹമ്മദാബാദ് സ്ഫോടനക്കേസിൽ കുറ്റക്കാരായി കണ്ടെത്തിയ അഞ്ചിൽ മൂന്ന് മലയാളികൾക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേകകോടതി. ഈരാറ്റുപേട്ട പീടിക്കൽ ഷാദുലി, സഹോദരൻ ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീൻ എന്നിവർക്കാണ് വധശിക്ഷ. വാഗമൺ, പാനായിക്കുളം സിമി ക്യാമ്പ് കേസിൽ ശിക്ഷിക്കപ്പെട്ടവരാണ് ഷിബിലി, ഷാദുലി സഹോദരങ്ങൾ. കുറ്റക്കാരുടെ പട്ടികയിലെ…

//

പരിയാരം പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം മാർച്ച്‌ 6ന്‌

പരിയാരം പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം മാര്‍ച്ച് ആറിന് പകൽ 11.30ന്‌  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.ദേശീയപാതയോരത്ത്‌ 8500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടം സംസ്ഥാനത്തെ വലിയ പൊലീസ് സ്‌റ്റേഷനുകളിലൊന്നാണ്‌. എല്ലാ ആധുനിക സജീകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൊലീസിന്റെ പൗരാണികവും ആധുനികവുമായ ദൃശ്യങ്ങള്‍ സമന്വയിപ്പിച്ച ചുമര്‍ച്ചിത്രങ്ങളാണ്…

/

സിൽവർലൈൻ പരിസ്ഥിതി സൗഹൃദം; പദ്ധതി സാമ്പത്തിക ഉണർവുണ്ടാക്കും : ഗവർണർ

സിൽവർലൈൻ പരിസ്ഥിതി സൗഹൃദമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ. പദ്ധതിക്കായുള്ള കേന്ദ്രസർക്കാർ അനുമതി പ്രതീക്ഷിക്കുന്നതായി ഗവർണർ പറഞ്ഞു.സൗകര്യപ്രദമായ യാത്രയ്ക്കാണ് സിൽവർലൈൻ. പദ്ധതി സാമ്പത്തിക ഉണർവുണ്ടാക്കുമെന്നും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്നും ഗവർണർ പറഞ്ഞു. കേരളത്തിൽ വ്യവസായ നിക്ഷേത്തിന് അനുകൂലമായ സാഹചര്യമുണ്ടെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.കൊവിഡ് പ്രതിരോധത്തിൽ…

///

ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചനാ കേസ് :നാദിർഷായെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ  അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ദിലീപ്  അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് സംവിധായകൻ നാദിർഷായെ  ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടുനിന്നു. ഉദ്യോഗസ്ഥരെ കൊല്ലാനുള്ള പദ്ധതി ദിലീപ് പങ്കുവെച്ചിരുന്നോ എന്നാണ് പ്രധാനമായും…

//

കേരളത്തിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമില്ല; ഉത്തരവിറക്കി കർണാടക

കേരളത്തിൽ നിന്ന് വരുന്നവർക്ക് കർണാടകയിലേക്ക് പ്രവേശിക്കുന്നതിനുള്ള മാർഗനിർദേശം പുതുക്കി കർണാടക സർക്കാർ.ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമില്ല. പക്ഷേ വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നിലവിൽ കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാക്കിയിരുന്നത്‌. ഈ രണ്ടു സംസ്ഥാനങ്ങളിൽ…

//