കണ്ണൂർ തോട്ടടയിലെ ബോംബേറ്; മരിച്ച ജിഷ്ണുവിന്റെ കയ്യിൽ ബോംബുണ്ടായിരുന്നില്ലെന്ന് പൊലീസ്

തോട്ടട ജിഷ്ണു വധക്കേസിൽ മൂന്ന് പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മിഥുൻ, അക്ഷയ്, ഗോകുൽ തുടങ്ങിയവരാണ് ബോംബ് നിർമിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ജിഷ്ണുവിന്റെ കയ്യിൽ ബോംബുണ്ടായിരുന്നില്ല. ബോംബ് ഉണ്ടാക്കിയ സ്ഥലവും ബോംബിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും മിഥുൻറെ വീടിന്റെ പരിസരത്തു നിന്നാണ് ബോംബുണ്ടാക്കിയതെന്നും പൊലീസ്…

///

മാതമംഗലം സംഭവം; ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ 21 ന് ചർച്ച

വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ലെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ മാതമംഗലം വിഷയം പരിഹരിക്കാനുള്ള ഉഭയകക്ഷി ചർച്ച ഈ മാസം 21 ന് നടക്കും. ലേബർ കമ്മീഷണർ എസ്.ചിത്ര ഐ. എ. എസിന്റെ…

///

പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ഹോട്ടലിന് മുകളില്‍ തൂങ്ങിമരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോട്ടലിന് മുകളില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ വരന്തരപ്പിള്ളി ചുക്കേരി വീട്ടില്‍ അലോന്‍സോ ജോജി (18) ആണ് ജീവനൊടുക്കിയത് . റാന്നിയിലെ സ്വകാര്യ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അലോന്‍സോ ജോജി. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രണ്ടു മാസമായി പത്തനംതിട്ട…

//

ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരത്ത് നാളെ പ്രാദേശിക അവധി

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും നാളെ (ഫെബ്രുവരി 17) പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കള്കടർ ഡോ.നവ്‌ജ്യോത്‌ഖോസ അറിയിച്ചു.നാളെയാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. രാവിലെ 10.50 ന് പണ്ടാര അടുപ്പിൽ തീ പകരും. കൊവിഡ്…

/

തിരുവനന്തപുരം വിമാനത്താവളം: 16 കോടിയുടെ ഡ്യൂട്ടി ഫ്രീ തിരിമറി, യാത്രക്കാരുടെ വിവരങ്ങളും മലേഷ്യൻ കമ്പനിക്ക്

തിരുവനന്തപരും: ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് നടത്തിപ്പ് ചുമതല ഏറ്റെടുത്ത തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ഡ്യൂട്ടി ഫ്രീ തിരിമറി കണ്ടെത്തി. 16 കോടിയുടെ തിരിമറി നടന്നെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. പ്ലസ് മാക്സ് കമ്പനിയുടെ തിരിമറിക്കായി കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോർജ് വഴിവിട്ട് വൻ…

/

അന്യായമായ ഫീസ് ഈടാക്കി :കടമ്പൂർ സ്കൂളിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കണ്ണൂർ: ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവിൽ കടമ്പൂർ എച് എസ് എസ് ലെ വിദ്യാത്ഥികളിൽ നിന്നും മാനേജ്മെന്റ് അന്യായമായ ഫീസ് ഈടാക്കിയതിനെതിരെയും , അനധികൃത പണം പിരിച്ചെടുത്ത് അഴിമതി നടത്താൻ ശ്രമിച്ചതിനെതിരെയും ബാലവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണുർ ജില്ലാ പ്രസിഡന്റ ലുബൈബ്…

///

മേയർ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കോഴിക്കോട്, ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും   വിവാഹിതരാകുന്നു . വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വിവാഹത്തെ സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായി. ബാലസംഘം എസ്എഫ്ഐ കാലഘട്ടം മുതൽ ഇരുവരും സുഹൃത്തുക്കളാണ്. ഇതാണ് ഇപ്പോൾ വിവാഹത്തിലെത്തിച്ചിരിക്കുന്നത്. ഒരു…

///

അണ്ടലൂരിൽ ഇനി തെയ്യാട്ടക്കാലം

ധർമടം:മേലൂർ മണലിൽനിന്ന് ഓലക്കുട എത്തിയതോടെ ബുധനാഴ്ച പുലർച്ചെ അണ്ടലൂർ ക്ഷേത്രത്തിൽ തെയ്യാട്ടങ്ങൾക്ക് തുടക്കമായി. ഇനി നാലുനാൾ ക്ഷേത്രസന്നിധിയിൽ ഭക്തരോടൊപ്പം ഇഷ്ടദൈവങ്ങൾ. ചൊവ്വാഴ്ച സന്ധ്യക്ക് ക്ഷേത്രത്തിൽനിന്ന് കൊളുത്തിയ ദീപവും പൂജാദ്രവ്യങ്ങളുമായി പരമ്പരാഗത വഴിയിലൂടെ സ്ഥാനികർ മേലൂർ കുറുവൈക്കണ്ടി തറവാട്ടിലെ ഗുരുസ്ഥാനത്ത് എത്തിയതോടെയാണ് കുട പുറപ്പെടുന്ന ചടങ്ങുകൾക്ക്…

///

കണ്ണൂർ തോട്ടട കൊലപാതകം; ബോംബ് നിർമ്മിച്ചത് മിഥുൻ

കണ്ണൂർ തോട്ടടയിൽ വിവാഹാഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസിൽ ബോംബ് നിർമ്മിച്ചത് താനാണെന്ന് മിഥുൻ. പൊലീസ് ചോദ്യം ചെയ്യലിൽ മിഥുൻ കുറ്റം സമ്മതിച്ചു. മറ്റ് പ്രതികളായ അക്ഷയ് ഗോകുൽ എന്നിവർ ബോംബ് നിർമ്മിക്കാൻ സഹായിച്ചെന്നും മിഥുൻ മൊഴി നൽകി. ഇന്നലെയാണ് കേസിലെ…

/

മാധ്യമ വിചാരണ നിർത്തിവയ്ക്കണം; ദിലീപിന്‍റെ ഹരജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ മാധ്യമ വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ദിലീപ് നൽകിയ ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡി. ജി.പിക്ക് കോടതി നിർദേശം…

/