ഇരിട്ടി വാണിയപ്പാറ പാറമടയിൽ അപകടം; യുവാവ്‌ മരിച്ചു

കണ്ണൂർ: ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ട് പാറമടയിൽ  അപകടത്തിൽ ഒരാള്‍ മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു. രണ്ടാംകടവ് സ്വദേശി കിഴക്കേക്കര രതീഷ്(37) ആണ് മരിച്ചത്. പാറ പൊട്ടിക്കുന്നതിനിടയിലാണ് അപകടം. പരിക്കേറ്റ ആസാം സ്വദേശി മിന്‍ഡു ഗോയല്‍(32)നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  …

///

നിസ്കാര സൗകര്യം ഒരുക്കി; മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്

മംഗളൂരു: നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ  സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. ഇതിന് മുന്നോടിയായി സ്കൂള്‍ പ്രിന്‍സിപ്പളിനോട് വിശദീകരണം തേടി. മംഗളൂരു കഡബ സര്‍ക്കാര്‍ സ്കൂളിനാണ് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചത്. സ്കൂളില്‍ നിസ്കാര സൗകര്യം ഒരുക്കിയത് എന്തിനെന്ന്  ചൂണ്ടികാട്ടിയാണ് നോട്ടീസ്.…

//

ബാബുവിന്റെ സാഹസികതയ്ക്ക് പിന്നാലെ അനധികൃത ട്രക്കിംഗ് നിരോധിച്ച് ഇടുക്കി

പാലക്കാട് മലമ്പുഴ ചെറാട് കുറുമ്പാച്ചി മലയിടുക്കില്‍ ട്രക്കിങ്ങിനിടെ കുടുങ്ങിപ്പോയ ബാബുവിനെ രക്ഷപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഇടുക്കി ജില്ലയില്‍ അനുമതി കൂടാതെയുള്ള എല്ലാ ട്രക്കിങ്ങുകളും നിരോധിച്ചു. വെളളിയാഴ്ച മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ജില്ലയിലെ വിവിധ സംരക്ഷിത വനമേഖലകളില്‍ വിനോദ സഞ്ചാരികള്‍ അനുമതി കൂടാതെ ട്രക്കിംഗ് നടത്തുന്നത്…

//

കാസര്‍ഗോഡ് ആംബുലന്‍സും ബസും കൂട്ടിയിടിച്ച് രോഗി മരിച്ചു

കാസര്‍ഗോഡ് പുതിയകോട്ടയില്‍ ബസും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. സീതാംകോളി പര്‍മുദ സ്വദേശി സായിബാബയാണ് മരിച്ചത്. ഉപ്പളയില്‍ നിന്ന് രോഗിയുമായി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.നിയന്ത്രണംവിട്ട ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആംബുലന്‍സ്…

//

സെന്‍സൊഡൈന്‍ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്; നാപ്‌ടോളിനും പിഴ

സെന്‍സൊഡൈന്‍ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ ഉത്തരവ് പ്രകാരമാണ് വിലക്ക്. GLAXOSMITHKLINE (GSK)കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്. ജിഎസ്‌കെ ഹെല്‍ത്ത്‌കെയറിന്റെ ബ്രാന്‍ഡായ സെന്‍സൊഡൈനെതിരെ ജനുവരി 27നാണ് സിസിപിഎ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം, ഇന്ത്യയ്ക്ക്…

///

ചത്തീസ്ഗഡിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; ഒരു സിആർപിഎഫ് ഉദ്യോഗസ്ഥന് വീരമൃത്യു

ബസ്താർ: ഛത്തീസ്ഗഡിലെ ബസ്താറിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു.സിആർപിഎഫ് 168 ബറ്റാലിയൻ അസിസ്റ്റൻ്റ് കമാൻഡൻ്റ് ആണ് ഏറ്റുമുട്ടലിൽ മരിച്ചത്. ഒരു ജവാന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. എസ് ബി ടിർകി എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മാവോയിസ്റ്റ് സാന്നിധ്യം രൂക്ഷമായ…

/

‘ഞങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണ്’; കൊവിഡ് പരിശോധന നിരക്കുകൾ കുറച്ചതിനെതിരെ ലാബ് ഉടമകൾ

കോഴിക്കോട്: കൊവിഡ് പരിശോധന നിരക്കുകൾ കുറയ്ക്കാൻ അനുവദിക്കില്ലെന്ന് ലാബ് ഉടമകളുടെ സംഘടന. ആർടിപിസിആർ  പരിശോധനയ്ക്ക് അഞ്ഞൂറ് രൂപയും ആൻ്റിജൻ പരിശോധനയ്ക്ക് 300 രൂപയും ആയി തന്നെ തുടരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. പുതിയ നിരക്കുകൾ അംഗീരിക്കാൻ ആവില്ലെന്നാണ് നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കി.…

//

ഗാര്‍ഹിക ഉപഭോക്താക്കളുടെ സ്ഥിരനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വൈദ്യുതി ബോർഡ്

വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ വർധിപ്പിക്കണമെന്ന ആവശ്യവുമായി വൈദ്യുതി ബോർഡ്. ഗാര്‍ഹിക ഉപഭോക്താക്കളുടെ സ്ഥിര നിരക്ക് വർധിപ്പിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ വെബ്‌സൈറ്റ് പുറത്തുവിട്ട കെഎസ്ഇബിയുടെ താരിഫ് പെറ്റീഷനിലാണ് പുതിയ നിരക്കുകള്‍ സംബന്ധിച്ച് വിശദീകരിച്ചിരിക്കുന്നത്. എന്നാൽ റഗുലേറ്ററി കമ്മീഷന്‍ ഇക്കാര്യത്തില്‍…

/

കുടകർ അരിയുമായെത്തി: പയ്യാവൂർ ഊട്ടുത്സവത്തിന് ഭക്തിനിർഭരമായ തുടക്കം

പയ്യാവൂർ:കുടകിൽനിന്നും കാളപ്പുറത്ത് അരിയുമായി കുടകർ എത്തിയതോടെ പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന്  തുടക്കമായി. 27 കിലോമീറ്റര്‍ വനത്തിലൂടെ നടന്ന്  വെള്ളി രാവിലെ ആറോടെയെത്തിയ കുടകരുടെ സംഘത്തെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു. ബഹൂറിയന്‍, മുണ്ടയോടന്‍ തറവാടുകളിലെ അംഗങ്ങളാണ് അരിയുമായത്തെിയത്. തുടർന്ന് അരിയും പൂജാ ആവശ്യങ്ങൾക്കുമുള്ള സാധനസാമഗ്രികൾ നടയിൽ…

/

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസി കൊല്ലപ്പെട്ട സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.  മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഇന്ന് മാനസികാരോഗ്യ കേന്ദ്രം സന്ദർശിക്കും.കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം…

//