യോഗിയുടെ കേരള വിമർശനം; അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല, ഇടത് എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കേരളത്തിന് എതിരായ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. ഇതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ യോഗിയുടെ പരാമർശം സഭ…

///

വസ്ത്രത്തിന് മുകളിലൂടെ പിടിച്ചാൽ പീഡനമല്ലെന്ന വിവാദ വിധി പ്രസ്താവിച്ച ജഡ്ജി രാജിവെച്ചു

മുംബൈ: വസ്ത്രത്തിന് മുകളിലൂടെ കയറിപ്പിടിച്ചാൽ ലൈംഗിക പീഡനമല്ലെന്ന വിവാദ വിധി പ്രസ്താവിച്ച ബോംബെ ഹൈക്കോടതി ജഡ്ജ്   പുഷ്പ ഗണേധിവാല രാജിവച്ചു. ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജായിരുന്ന ഗണേധിവാലെയെ വിവാദ ഉത്തരവ് ചൂണ്ടിക്കാട്ടി സ്ഥിരപ്പെടുത്തേണ്ടെന്ന് കൊളീജിയം തീരുമാനമെടുത്തിരുന്നു.  ഹൈക്കോടതിയിലെ കാലാവധി നാളെ അവസാനിക്കാനിരിക്കെ ഇതോടെ ജഡ്ജി രാജിവെക്കുകയായിരുന്നു.…

//

മകളുടെ ചിത്രം ഉപയോഗിച്ച് രോഗിയെന്ന് പ്രചരണം; 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

സാമൂഹിക മാധ്യമങ്ങള്‍ വഴി അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ ചിറ്റിലക്കാട് ബൈജു (42), ഭാര്യ റാഷിദ (38) എന്നിവരെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കടുങ്ങല്ലൂര്‍ സ്വദേശിയില്‍ നിന്നും പലതവണയായി 11…

/

മുടങ്ങി കിടക്കുന്ന എൽഐസി പോളിസികൾ പുതുക്കാൻ അവസരം

മുടങ്ങി കിടക്കുന്ന പോളിസികൾ പുതുക്കാൻ കാംപയിനുമായി എൽഐസി. അഞ്ചുവർഷത്തിനിടെ മുടങ്ങി പോയ പോളിസികളാണ് പുതുക്കാൻ അവസരം നൽകുന്നത്. മാർച്ച് 25 വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്.പ്രീമിയം കാലയളവിൽ മുടങ്ങിപ്പോയ പോളിസികളാണ് പുതുക്കാൻ സാധിയ്ക്കുക. കൊവിഡ് സാഹചര്യം കണക്കിലെടുത്ത്, ആകെ അടച്ച പ്രീമിയങ്ങൾ അടിസ്ഥാനമാക്കി ടേം…

//

അവധിയെടുത്തോ, പകുതി ശമ്പളം വീട്ടിലെത്തും; കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ പരിഷ്കാരം

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധിയെടുക്കാം. പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധിയെന്ന പരിഷ്കാരം സര്‍വീസില്‍ നിലവില്‍‌ വന്നു. ഇതിനായി ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. 45 വയസ്സിനു മുകളിലുള്ള കണ്ടക്ടര്‍, മെക്കാനിക് ജീവനക്കാര്‍ക്ക് എന്നിവര്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം ഒരു വര്‍ഷം…

//

ആശുപത്രിവാസത്തിന് ശേഷം ആരോഗ്യവാനായി വീട്ടിലേക്ക് : ബാബു ആശുപത്രി വിട്ടു

43 മണിക്കൂര്‍ കേരളക്കരയെ ആകെ മുള്‍മുനയില്‍ നിര്‍ത്തിയ ബാബു ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമാണെന്ന വിലയിരുത്തലിന് ശേഷമാണ് ബാബുവിനെ ഡിസ്ചാര്‍ജ് ചെയ്തത്. വലിയ ആള്‍ക്കൂട്ടമാണ് ബാബുവിനെ ഡിസ്ചാര്‍ജ് ചെയ്തതറിഞ്ഞ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാണാനെത്തിയത്. ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ന് ആശുപത്രി വിടുമെന്നും നേരത്തേ…

//

കിഫ്‌ബിയിൽ നിന്ന് 8 കോടി : കാത് ലാബ് ഉദ്ഘാടനത്തിന് സജ്ജമായി കണ്ണൂർ ജില്ലാ ആശുപത്രി

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ കാത് ലാബ് ഉദ്ഘാടനത്തിന് സജ്ജം. കുറഞ്ഞ ചെലവില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനാണിത്.കിഫ്ബിയില്‍നിന്ന് എട്ട് കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ലാബ് വൈദ്യുതീകരിച്ചത്. എറണാകുളം ജില്ലാ ആശുപത്രിയുടെ മാതൃകയിലാണ് കാത് ലാബ്…

//

ഗുരുവായൂര്‍ ആനയോട്ടം തിങ്കളാഴ്ച്ച; ഇക്കുറി മൂന്ന് ആനകള്‍ മാത്രം

തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനയോട്ടം തിങ്കളാഴ്ച്ച. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷം ആനയോട്ടം ചടങ്ങ് മാത്രമായി നടത്താനാണ് അധികൃതരുടെ തീരുമാനം. മൂന്ന് ആനകള്‍ മാത്രമാണ് ഇത്തവണ പങ്കെടുക്കുക.ചടങ്ങില്‍ കാണികളുടെ എണ്ണം കുറയ്ക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.ആനയോട്ടത്തിലൂടെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ…

/

ഫോക്കസ് ഏരിയ വിവാദം; ഫേസ് ബുക്ക് പോസ്റ്റിട്ട അദ്ധ്യാപകനെതിരെ ചാര്‍ജ് മെമ്മോ

കണ്ണൂർ:എസ്.എസ് എൽ.സി, പ്ലസ്ടു പരീക്ഷകളില്‍ ഫോക്കസ് ഏരിയ ഒഴിവാക്കിയ നടപടിയെ ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശിച്ച അധ്യാപകന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ മെമ്മോ. ചോദ്യപ്പേപ്പര്‍ ഘടന നിശ്ചയിച്ചതിന് എതിരായ കുറിപ്പ് പങ്ക് വെച്ചതിനാണ് പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി. പ്രേമചന്ദ്രനെതിരെ ചാര്‍ജ്…

//

‘ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചു’; മുഖ്യമന്ത്രിക്കെതിരായ കേസ് ഇന്ന് ലോകായുക്തയിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റി ചെലവഴിച്ചെന്ന കേസ് ഇന്ന് ലോകായുക്ത പരി​ഗണിക്കും.മുഖ്യമന്ത്രിയുൾപ്പെടെ 18 മന്ത്രിമാർക്കെതിരെയാണ് പരാതി. അന്തരിച്ച എംഎൽഎ കെകെ രാമചന്ദ്രൻ, എൻസിപി നേതാവ് ഉഴവൂർ വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി സേവിക്കുന്നതിനിടെ അപകടത്തിൽ മരണപ്പെട്ട പൊലീസുകാരൻ എന്നിവരുടെ…

//