മർദ്ദനമേറ്റപാടുകൾ, മൂക്കിൽ നിന്നും രക്തം; മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയുടെ മരണത്തിൽ ദുരൂഹത

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയുടെ മരണത്തിൽ ദുരൂഹത. ശരീരത്തിൽ മുഴുവൻ മർദ്ദനമേറ്റതിന്റെ പാടുകളും തലയുടെ പിൻവശത്ത് അടിയേറ്റാൽ ഉണ്ടാകുന്നതിന് സമാനമായ മുഴയും കണ്ടെത്തി.ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. ഇടതു കൈയിൽ തലമുടി മുറുകെ പിടിച്ചതിന്റെ അടയാളവും…

//

സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വൺ നൽകിയ ഹർജിയിൽ സാവകാശം തേടി കേന്ദ്രസ‍ർക്കാർ

കൊച്ചി: കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പരിഗണിച്ചു. മീഡിയാ വണ്ണിന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഹാജരായി. ഓരോ തവണയും സുരക്ഷാ അനുമതി വേണം എന്ന കേന്ദ്രസർക്കാർ വാദം തെറ്റാണന്ന് ദവെ ഹൈക്കോടതിയിൽ…

/

ഹൈക്കോടതി ഇടപെട്ടു; അട്ടപ്പാടി മധു കേസിൽ നടപടികൾ നേരത്തേയാക്കി

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിലെ വിചാരണ നടപടികൾ നേരത്തേയാക്കി. മധു കേസ് നേരത്തേ പരിഗണിക്കാനാണ് തീരുമാനം. ഫെബ്രുവരി 18 ന് കേസ് പരിഗണിയ്ക്കും. നേരത്തേ മാർച്ച് 26ലേക്കായിരുന്നു കേസ് മാറ്റിയിരുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് നടപടി. അതിനിടെ, കേസിലെ പ്രതികൾക്ക് ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിന്റെ പകർപ്പും…

/

റിസ്ക്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ വേണ്ട, മാർഗരേഖയിൽ മാറ്റം

ദില്ലി: വിദേശത്ത് നിന്ന് രാജ്യത്തേക്ക് എത്തുന്നവർക്കുള്ള കൊവിഡ്  മർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റംവരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം.പുതുക്കിയ നിർദ്ദേശപ്രകാരം കൊവിഡ് റിസ്‌ക്ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കുള്ള 7 ദിവസത്തെ ക്വാറന്റീൻ എന്ന നിബന്ധന ഒഴിവാക്കി. വിദേശയാത്ര കഴിഞ്ഞെത്തുന്നവർക്ക് ഇനി 14 ദിവസത്തെ സ്വയം നിരീക്ഷണം മാത്രം മതിയെന്നാണ് പുതിയ…

//

ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകം; ആശിഷ് മിശ്രയ്ക്ക് ജാമ്യം

ലഖിംപൂര്‍ഖേരി കര്‍ഷക കൊലപാതകക്കേസില്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേന്ദ്രമന്ത്രി അജയ്മിശ്രയുടെ മകനാണ് ആശിഷ് മിശ്ര.2021 ഒക്ടോബർ മൂന്നിനായിരുന്നു 4 കർഷകരും ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും 3 ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ട ലഖിംപുർ ഖേരി സംഭവമുണ്ടായത്. യുപി…

//

അട്ടപ്പാടി മധുകൊലക്കേസ്: കുറ്റപത്രവും ഡിജിറ്റൽ തെളിവുകളും പ്രതികൾക്ക് കൈമാറി

പാലക്കാട്: അട്ടപ്പാടിയിലെ മധുകൊലക്കേസിലെ ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിന്റെ പകർപ്പും പ്രതികൾക്ക് കൈമാറി.കോടതിയിൽ എത്തിയാണ് പ്രതികൾ തെളിവുകൾ ശേഖരിച്ചത്. ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് നൽകാത്തതിനാൽ കേസ് നീണ്ടുപോവുകയാണെന്ന വിമർശനം ഉയർന്നിരുന്നു. കേസ് ഈ മാസം 26 ന് മണ്ണാർക്കാട് എസ്.സി / എസ്.ടി കോടതി പരിഗണിക്കും. 2018…

/

കേരളത്തെക്കുറിച്ച് വിവാദ പരാമർശം: യോഗി ആദിത്യനാഥിന് പിണറായിയുടെ മറുപടി

തിരുവനന്തപുരം: കേരളത്തെ ആക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥിന് മുഖ്യമന്ത്രിയുടെ മറുപടി. യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും.മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി…

///

മന്ന – കപ്പാലം : സംസ്ഥാന പാത നവീകരണം പുരോഗമിക്കുന്നു

തളിപ്പറമ്പ് : സംസ്ഥാന പാത നവീകരണത്തിന്‍റെ ഭാഗമായി വീതികൂട്ടിയ മന്ന മുതല്‍ കപ്പാലം വരെയുള്ള റോഡ് മെക്കാഡം ടാറിങ് തുടങ്ങി.വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് പ്രവൃത്തി നടക്കുന്നത്. വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് ബുധനാഴ്ച മുതല്‍ 14 വരെ ഏര്‍പ്പെടുത്തിയ ക്രമീകരണം സംബന്ധിച്ച്‌​ പി.ഡബ്ല്യു.ഡി അധികൃതര്‍ മുന്നറിയിപ്പ്…

/

കണ്ണൂര്‍ ജില്ല ആശുപത്രിയിലെ സ്‌ത്രീകളുടെ വാര്‍ഡില്‍നിന്ന്​ ഫോണ്‍ കവര്‍ന്ന കേസില്‍ കണ്ണാടിപ്പറമ്ബ് സ്വദേശി പിടിയില്‍

കണ്ണൂര്‍: ജില്ല ആശുപത്രിയിലെ സ്‌ത്രീകളുടെ വാര്‍ഡില്‍നിന്ന്​ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍.കണ്ണാടിപ്പറമ്ബ് സ്വദേശി ആഷിഖാണ്​ പിടിയിലായത്​. കഴിഞ്ഞമാസമാണ്​ ആശുപത്രിയിലെ സ്​ത്രീകളുടെ വാ​ര്‍​ഡി​ല്‍നിന്ന്​ രോ​ഗി​ക​ളു​ടെ​യ​ട​ക്കം ​ആ​റ്​ ഫോ​ണു​ക​ള്‍ മോ​ഷ​ണം പോ​യത്​. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനിലെ എസ്​.ഐ സുമേഷി​ന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ​…

/

ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരെ സ്വപ്ന സുരേഷ്; ശിവശങ്കറിനെതിരെ പുതിയ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജപീഡന പരാതി നല്‍കിയ കേസില്‍ പ്രതി ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കിയതിന് പിന്നാലെ ക്രൈംബ്രാഞ്ചിനെതിരെ സ്വപ്ന സുരേഷ് . കുറ്റപത്രം സത്യം പറഞ്ഞതിന്‍റെ പ്രതികാരമെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചു. ശിവശങ്കറിന്‍റെ  പുസ്തകത്തിനെതിരെ പ്രതികരണത്തിന് പിന്നാലെയുള്ള പ്രതികരണമായിരിക്കാം ഇത്. ശിവശങ്കറിൻ്റെ അധികാരം…

//