അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
കണ്ണൂർ | ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂലൈ 26 ബുധനാഴ്ച അവധി വേണ്ടെന്ന് വൈകുന്നേരം നടന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തേത് പോലുള്ള അതി ശക്തമായ മഴക്ക് സാധ്യത ഇല്ലെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനം.…
കൊല്ലം> രാമൻകുളങ്ങരയിൽ കിണൺ ഇടിഞ്ഞ് കിണറിനുള്ളിൽ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു. കല്ലുപുറം സ്വദേശി വിനോദാണ് കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഫയർഫോഴ്സും നാട്ടുകാരും കൂടി രക്ഷപ്പെടുത്തിയത്. ഏറെ നേരം കയറിട്ട് വലിച്ചു നിർത്തിയാണ് ജീവൻ രക്ഷിച്ചത്. കിണറിന്റെ നിർമ്മാണ ജോലിക്കിടെ മണ്ണടക്കം ഇടിയുകയായിരുന്നു.…
പട്ടുവം | തൊഴിലുറപ്പ് തൊഴിലാളി വയോധിക പാലത്തിൽ നിന്നും തോട്ടിലേക്ക് വീണു മരിച്ചു. തളിപ്പറമ്പ് പട്ടുവം അരിയിലെ കള്ളുവളപ്പിൽ നാരായണി (78) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കൃഷിപ്പണിക്ക് പോകുമ്പോൾ വീടിന് സമീപത്തുള്ള തോടിൻ്റെ മരപ്പാലത്തിൽ നിന്നും വഴുതി തോട്ടിലേക്ക് വീഴുക ആയിരുന്നു. കൂടെ…
ഇരിട്ടി | രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കർണാടക വനത്തിൽ ഉരുൾപൊട്ടി. ഇതേത്തുടർന്ന് ഉളിക്കൽ മേഖലയിലെ വിവിധ പ്രദേശത്ത് വെള്ളം കയറി. വയത്തൂർ പുഴ കരകവിഞ്ഞ് ഒഴുകി മൂന്ന് പാലങ്ങൾ വെള്ളത്തിന് അടിയിലായി. വട്ട്യാംതോട്, മാട്ടറ, വയത്തൂർ പാലങ്ങളാണ് വെള്ളത്തിന് അടിയിലായത്. ഇതുവഴിയുള്ള…
മട്ടന്നൂർ | പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് സംഘം യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. മട്ടന്നൂർ മരുതായി സ്വദേശിയിൽ നിന്നാണ് വിവിധ ഘട്ടങ്ങളിലായി 4,17,483 രൂപ തട്ടിയെടുത്തത്. കണ്ണൂർ സൈബർ സെൽ പോലീസിൽ യുവാവ് പരാതി നൽകി. സോഷ്യൽ…
പറശ്ശിനിക്കടവ് | മലയോര മേഖലകളിലും കർണാടക വന മേഖലയിലും ശക്തമായ മഴയും ഉരുൾപൊട്ടലും ഉണ്ടായതിനെ തുടർന്ന് വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. ഇതിൻ്റെ ഭാഗമായി പുഴയോരങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വളപട്ടണം പുഴയുടെ ഭാഗമായ പറശ്ശിനി പുഴയിലും ജലനിരപ്പ് ഉയർന്നു. ബോട്ട് ജെട്ടിയിലും വെള്ളം കയറി…
തിരുവനന്തപുരം> ചക്രവാതചുഴിയുടെയും ന്യുനമർദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദംശക്തി കൂടിയ ന്യൂനമർദ്ദമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു വടക്കൻ ആന്ധ്രാപ്രദേശ് –…
കൊല്ലം> കടുത്ത പനിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്‌ദനിയെ തിങ്കളാഴ്ച ഉച്ചയോടെ മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിയാറ്റിൻ, പ്രമേഹം, രക്തസമ്മർദം എന്നിവ ഉയർന്ന അളവിലായതിനാൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചു. ചൊവ്വാഴ്‌ച വിവിധ ലാബ്…
തിരുവനന്തപുരം > എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള സംവിധാനവുമായി കേരള പൊലീസ്. കേരള പൊലീസ് വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് മൊബൈൽ ആപ്ലിക്കേഷനായ iCops ൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള ഫേസ് റെകഗ്നിഷൻ സിസ്റ്റം FRS (Face Recognition System)…
കണ്ണൂർ | ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം. ചിറ്റാരിപ്പറമ്പിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവിന് ആണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ ട്യൂഷന് പോകുമ്പോൾ ആയിരുന്നു ആക്രമണം. തൊടീക്കളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക പരിശോധന നടത്തിയ ശേഷം തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…