അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
കൊവിഡ് മൂന്നാം തരംഗ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക. തിങ്കളാഴ്ച മുതൽ രാത്രി കാല കർഫ്യൂ ഉണ്ടായിരിക്കില്ല.സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതൽ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതും കൊവിഡ് മുക്തിനിരക്ക് വർധിച്ചതുമാണ് നിയന്ത്രണങ്ങളിൽ ഇളവ്…
എം ജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി പിടിയിൽ. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്റ്റൻറ് സി ജെ എൽസിയാണ് വിജിലൻസ് പിടിയിലായത്. മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ നൽകാൻ ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപയാണ് .സർവകലാശാല ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദീലീപിന് തിരിച്ചടി. ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്. മുദ്രവച്ച കവറിൽ തിങ്കളാഴ്ച 10.15ഓടെ ഹാജരാക്കാൻ ആണ്…
നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ദിലീപിന്റെ ജാമ്യഹരജി കോടതി പരിശോധിക്കുന്നു. പൊലീസും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു.ഫോൺ ഫോറൻസിക് പരിശോധനക്കയച്ചെന്ന് ദിലീപ് കോടതിയിൽ രേഖാമൂലം മറുപടി നൽകി ബാലചന്ദ്രകുമാറിൻറെ സന്ദേശങ്ങൾ വീണ്ടെടുക്കാനാണ് പൊലീസ് തൻറെ ഫോൺ ആവശ്യപെടുന്നത്.…
കേരള എൻസിസിയുടെ ചരിത്രത്തിൽ ആദ്യമായി, പ്രധാനമന്ത്രി നേരിട്ട് നൽകുന്ന ആറ് ബാറ്റണുകളിൽ മൂന്നെണ്ണം കേരള കേഡറ്റുകൾ ഏറ്റുവാങ്ങി. കേരളത്തെയാകെ അഭിമാനപൂരിതമാക്കുന്ന നേട്ടമാണിതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.റിപ്പബ്ലിക്ക് ദിനപരേഡിന്റെ ഭാഗമായ മത്സരങ്ങളിലാണ് കേരള-ലക്ഷദ്വീപ് എൻ സി സി പ്രതിനിധിസംഘത്തിലെ കേഡറ്റുകൾ ദേശീയതലത്തിലെ…
കണ്ണൂർ ആദികടലായി വട്ടക്കുളത്ത് ടെന്നീസ് ബോൾ നിർമാണ കമ്പനിയിലെ അവശിഷ്ടങ്ങൾക്കും മാലിന്യങ്ങൽകും തീപിടിച്ചു. അരമണിക്കൂറോളം ആയിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. കണ്ണൂരിൽ നിന്നെത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റ് തീയണക്കാൻ കഠിനാധ്വാനം ചെയ്യുകയാണ്. കമ്പനിയിലെ ഉൽപ്പാദനത്തിന് ശേഷമുള്ള അസംസ്കൃത വസ്തുക്കളുടെ അവശിഷ്ടങ്ങൽക്കും മാലിന്യങ്ങൾക്കും ആണ് തീപിടിച്ചത്.…
കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം ലഭിക്കുന്നതിനായി, അർഹരായ മുഴുവൻ പേരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസർമാരും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ഒപ്പിട്ട് ജനുവരി 30 വൈകീട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റിലുള്ളവരുടെ…
ഇടുക്കി: രാഷ്ട്രീയ പ്രവർത്തനം പൂർണമായും നിർത്തിയെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എട്ട് മാസമായി ഒരു പ്രവർത്തനങ്ങളും നടത്താറില്ല.മറ്റൊരു പാർട്ടിയിലേക്കും പോകില്ല. തനിക്ക് മറ്റൊരു പാർട്ടിയുടെ ചിന്താഗതിയുമായി ചേർന്ന് പോകാൻ കഴിയില്ല. വേറെ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവർ പോകട്ടെ എന്നും രാജേന്ദ്രൻ പറഞ്ഞു.…
ഗര്‍ഭിണികളെ സര്‍വീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡല്‍ഹി വനിതാ കമ്മിഷന്‍ നോട്ടിസ് അയച്ചു.മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളാണെങ്കില്‍ താത്ക്കാലിക അയോഗ്യതയെന്നാണ് എസ്ബിഐയുടെ നിലപാട്. വരുന്ന ചൊവ്വാഴ്ചയോടെ വിഷയത്തില്‍ എസ്ബിഐ വിശദീകരണം നല്‍കണമെന്നാണ് വനിതാ കമ്മിഷന്റെ നിര്‍ദേശം. ബാങ്കിന്റെ…
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ ഇന്ന് സാമൂഹിക അടുക്കളകൾക്ക് തുടക്കമാകും.മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്‍റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം.വീട്ടിൽ കഴിയുന്ന കൊവിഡ് രോഗികളുടെ പരിചരണത്തിനായി തദ്ദേശ സ്ഥാപനങ്ങളിൽ കൺട്രോൾ റൂമും ഗൃഹപരിചരണ കേന്ദ്രവും ആവശ്യമെങ്കിൽ കൊവിഡ്…