ചോദ്യംചെയ്യല്‍ രണ്ടാംദിനം; ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ  അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാന്‍ ​ഗൂഢാലോചനയെന്ന കേസില്‍ ദിലീപിനെയും  പ്രതികളെയും ചോദ്യംചെയ്യുന്നത് തുടങ്ങി. രണ്ടാംദിനം ചോദ്യംചെയ്യലിനായി രാവിലെ 9 മണിക്കാണ് ദിലീപ് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്.ദിലീപിനൊപ്പമാണ് സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജുമെത്തിയത്. ദിലീപിന്‍റെ സഹായി അപ്പുവും സുഹൃത്ത് ബൈജുവും…

/

ട്രാൻസ്ജെന്‍ഡര്‍ അനന്യയുടെ ആത്മഹത്യ; ആശുപത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ട്രാൻസ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്‍റെ ആത്മഹത്യയില്‍ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണം. പരാതി കിട്ടി ആറുമാസത്തിന് ശേഷമാണ് നടപടി. ആശുപത്രി അധികൃതരുടെ കുറ്റകരമായ അനാസ്ഥ മൂലം ശസ്ത്രക്രിയ പരാജയപ്പെട്ടതിനാലാണ് അനന്യ ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി…

/

ഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും

ഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കുമെന്ന് കോടതി. ദിലീപടക്കം കേസിലെ മുഴുവൻ പ്രതികളും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം ദിവസവും അഞ്ചോ ആറോ മണിക്കൂർ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നും അന്വേഷണത്തിന് തടസ്സമാകില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഗൂഢാലോചന കേസിൽ തന്നെ…

/

‘തെളിവുകൾ നോക്കിയാൽ ഗൂഢാലോചനയുണ്ട്’, അന്വേഷണം തടയാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ അസ്വസ്ഥതപ്പെടുത്തുന്ന ചില തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയവയിൽ ഉണ്ടെന്ന് ഹൈക്കോടതി. ഈ തെളിവുകൾ പരിശോധിച്ചാൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണയുണ്ടെന്ന് സൂചനയുണ്ടെന്നും കോടി വ്യക്തമാക്കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രധാനപ്പെട്ട തെളിവുകൾ പരിശോധിച്ചതിൽ നിന്ന് അതിൽ ചില…

/

സ്‌കൂട്ടറില്‍ മദ്യക്കടത്ത്; 24 കുപ്പി മദ്യവുമായി റിട്ട എസ്.ഐയും സഹായിയും പിടിയില്‍

തളിപ്പറമ്പ്: സ്‌കൂട്ടറില്‍ മദ്യം കടത്തിയ റിട്ട. എസ്.ഐയും സഹായിയും അറസ്റ്റില്‍. ചുഴലി സ്വദേശിയായ റിട്ട. എസ്.ഐ ഉണ്ണികൃഷ്ണന്‍, ചുഴലി മൊട്ടക്കേപ്പീടിക താമസം മുണ്ടയില്‍ വീട്ടില്‍ നാരായണന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അഷറഫ് എംവി യുടെ നേതൃത്വത്തില്‍…

/

നാളെ കള്ളുഷാപ്പുകൾ തുറക്കും; ബെവ്കോ ഔട്ട്‌ലെറ്റുകൾ, ബാറുകൾ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കള്ളുഷാപ്പുകൾ തുറക്കും. ബെവ്കോ ഔട്ട്‌ലെറ്റുകൾ  , ബാറുകൾ എന്നിവ തുറക്കില്ല. ഞായറാഴ്ച നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് എക്സൈസ് കമ്മിഷണറുടെ ഉത്തരവ്. അര്‍ധരാത്രി മുതല്‍ കര്‍ശന നിയന്ത്രണം; നാളെ ലോക്ഡൗണിന് സമാനം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതലാണ് കര്‍ശന…

/

ആലപ്പുഴ സിപിഐ(എം) ജില്ലാ സമ്മേളനം മാറ്റിവച്ചു

ഈ മാസം 28, 29 ,30 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റിവെച്ചതായി ജില്ലാ സെക്രട്ടറി. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ലാസെക്രട്ടറി ആര്‍ നാസര്‍ അറിയിച്ചു.…

//

വാക്ക് കൊണ്ടുള്ള പ്രകടനങ്ങൾ ക്രിമിനൽ ഗൂഢാലോചനയായി പരിഗണിക്കാൻ കഴിയുമോ?; ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അവസാനത്തെ കേസായി പരിഗണിക്കാൻ മാറ്റി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്നത്തെ അവസാനത്തെ കേസായി പരിഗണിക്കാമെന്ന് ഹൈക്കോടതി. ഇന്ന് രാവിലെ 10.15 ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചിലാണ് കേസ് പരിഗണിച്ചത്.ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. ഒന്നാം പ്രതി ദിലീപിനൊപ്പം…

/

കെ-റെയിലിനായി കല്ലിടുന്നത് നിയമവിരുദ്ധം,ശക്തമായ സമരവുമായി മുന്നോട്ടുപോകും; മാടായിപ്പാറ സംരക്ഷണ സമിതി

കണ്ണൂർ: കെ-റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി കല്ലിടുന്ന നടപടി നിയമവിരുദ്ധമാണെന്ന് മാടായിപ്പാറ സംരക്ഷണ സമിതി കൺവീനർ കെ.പി. ചന്ദ്രാംഗദൻ. കെ-റെയിൽ ഉദ്യോഗസ്ഥർക്ക് സ്വകാര്യ ഭൂമിയിൽ കടന്നുകയറി കോർപറേഷന്റെ പേര് കൊത്തിയുള്ള കല്ല് സ്ഥാപിക്കുന്നതിന് നിയമത്തിന്റെ പിൻബലമില്ല. അതു തടയുന്നതിന് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും…

//

യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച സര്‍വീസ് നടത്തും:കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി.സർക്കാർ ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണമാകും…

/