ബാർജ് ഒഴുകി കടലിലെത്തി

കണ്ണൂർ | വളപട്ടണം പുഴയിൽ ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് എത്തിച്ച ബാർജ് ഒഴുകിപ്പോയി. കോട്ടക്കുന്ന് ഭാഗത്ത് നിന്നുമാണ് ഒഴുകിയത്. ബാർജ് ദീർഘ ദൂരം ഒഴുകി കടലിൽ എത്തുക ആയിരുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷം പള്ളിയാംമൂല ഭാഗത്ത് കടലിൽ ഇത് ഒഴുകി നടക്കുന്നത് കണ്ടു.…

/

നെഹ്‌റുട്രോഫി ജലോത്സവം; പുന്നമടയിൽ 
കുതിക്കാൻ കുമരകം

കോട്ടയം > പുന്നമടക്കായലിൽ നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ആരവമുയരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആവേശത്തുഴയെറിയാൻ കുമരകം ഒരുങ്ങി. അഞ്ച്‌ ചുണ്ടൻ വള്ളങ്ങളാണ്‌ ഇത്തവണ കുമരകത്തുനിന്ന്‌ ജലോത്സവത്തിൽ പങ്കെടുക്കുന്നത്‌. ആഗസ്‌ത്‌ 12നാണ്‌ നെഹ്‌റു ട്രോഫി വള്ളം കളി. കുമരകത്തിന്റെ ആദ്യ ബോട്ട്‌ ക്ലബ്ബായ കുമരകം…

/

64 കൂട്ടം വിഭവങ്ങൾ , ആറന്മുള വള്ളസദ്യക്ക് 
തുടക്കം ; ആദ്യ ദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു

ആറന്മുള ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തുടക്കമായി. 72 ദിവസം നീളുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ വള്ളസദ്യ ഉദ്ഘാടനം ചെയ്‌തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ആന്റോ…

/

കേരളത്തിലെ വടക്കൻ ജില്ലകളിൽ കനത്ത മഴ ; 9 ജില്ലയിൽ 
ഇന്നും നാളെയും മഞ്ഞ അലർട്ട്‌

തിരുവനന്തപുരം മഴ ശക്തമായി തുടരുന്ന വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. കോഴിക്കോട്‌ താമരശേരിയിൽ വെള്ളക്കെട്ടിൽ വീണ്‌ സഹോദരങ്ങൾ മരിച്ചു. തൃശൂർ കണിമംഗലം പാടശേഖരത്തിൽ വഞ്ചി മറിഞ്ഞ്‌ യുവാവിനെ കാണാതായി. രണ്ടുപേർ രക്ഷപ്പെട്ടു. വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഴ നാശം വിതച്ചു. പലയിടത്തും താഴ്ന്ന…

/

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ | ജില്ലയില്‍ കാലവര്‍ഷം അതിതീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE / CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 24.07.2023 ന്‌ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച്‌ കളക്ടർ ഉത്തരവിട്ടു. മേല്‍ അവധി മൂലം നഷ്ടപ്പെട്ടന്ന…

//

പൊന്മുടി രണ്ടാം വളവില്‍ കാര്‍ നാലടി താഴ്ചയിലേക്ക് വീണു

തിരുവനന്തപുരം> പൊന്മുടി രണ്ടാം വളവില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് നാലടി താഴ്ചയിലേക്ക് വീണു. രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. വെങ്ങാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ഞായറാഴ്ചയായതിനാല്‍ പൊന്മുടിയിലേക്ക് നിരവധിപ്പേരാണ് വിനോദയാത്ര പോയത്. അതിനിടെയാണ്…

/

മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കല്‍പ്പറ്റ> കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. പിഎസ് സി അടക്കമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും…

//

ഇന്ത്യൻ ഭരണകൂടത്തിന്റെ സ്ത്രീസുരക്ഷാ സംവിധാനങ്ങളുടെ കരണത്തേറ്റ അടിയാണ് മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം-കെ സി.വൈ.എം

കണ്ണൂർ -: ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും ലജ്ജാകരവും പ്രാകൃതവും പൈശാചികവുമായ പ്രവർത്തനങ്ങളാണ് മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നത്. മാസങ്ങളായി തുടരുന്ന ഈ ഭീകരാവസ്ഥ നിയന്ത്രിക്കാൻ കഴിയാത്ത ഭരണകൂടത്തെ വച്ചുപൊറുപ്പിക്കുന്നവരാണ് യഥാർത്ഥത്തിൽ ഈ ആക്രമണങ്ങൾക്ക് മറുപടി പറയേണ്ടത്. സ്ത്രീകൾ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത് ലോകത്തിനു മുന്നിൽ തന്നെ…

/

ശങ്കരാ കോളേജിലെ കെഎസ്‌യുക്കാരുടെ റാഗിങ്‌; പ്രതികളെ ബലമായി മോചിപ്പിച്ച എട്ട്‌ കോൺഗ്രസുകാർ അറസ്‌റ്റിൽ

കാലടി > കാലടി ശ്രീശങ്കര കോളേജിൽ പെൺകുട്ടിയെ റാഗ് ചെയ്ത കേസിലെ പ്രതികളായ കെഎസ്‌യുക്കാരെ കോൺഗ്രസ്‌ എംഎൽഎമാരുടെ നേതൃത്വത്തിൽ ലോക്കപ്പിൽനിന്ന് ബലമായി മോചിപ്പിച്ച സംഭവത്തിൽ നിയുക്ത പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടക്കം എട്ടുപേർ അറസ്‌റ്റിൽ. കാലടി പഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുത്ത ഷൈജൻ തോട്ടപ്പിള്ളി, കോൺഗ്രസ്‌ പ്രവർത്തകരായ…

/

എസ് കെ സജീഷ് കെടിഐഎല്‍ ചെയര്‍മാന്‍

തിരുവനന്തപുരം > കേരള ടൂറിസം ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ് (കെടിഐഎൽ) ചെയർമാനായി എസ് കെ സജീഷിനെ നിയമിച്ചു. സംസ്ഥാന യുവജന കമ്മീഷൻ മെമ്പർ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) എക്‌സിക്യൂട്ടീവ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന സജീഷ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്. സംസ്ഥാനത്തെ ടൂറിസം…

/