അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
ഈ മാസം 28, 29 ,30 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റിവെച്ചതായി ജില്ലാ സെക്രട്ടറി. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ലാസെക്രട്ടറി ആര്‍ നാസര്‍ അറിയിച്ചു.…
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്നത്തെ അവസാനത്തെ കേസായി പരിഗണിക്കാമെന്ന് ഹൈക്കോടതി. ഇന്ന് രാവിലെ 10.15 ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചിലാണ് കേസ് പരിഗണിച്ചത്.ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. ഒന്നാം പ്രതി ദിലീപിനൊപ്പം…
കെ-റെയിലിനായി കല്ലിടുന്നത് നിയമവിരുദ്ധം,ശക്തമായ സമരവുമായി മുന്നോട്ടുപോകും; മാടായിപ്പാറ സംരക്ഷണ സമിതി
കണ്ണൂർ: കെ-റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി കല്ലിടുന്ന നടപടി നിയമവിരുദ്ധമാണെന്ന് മാടായിപ്പാറ സംരക്ഷണ സമിതി കൺവീനർ കെ.പി. ചന്ദ്രാംഗദൻ. കെ-റെയിൽ ഉദ്യോഗസ്ഥർക്ക് സ്വകാര്യ ഭൂമിയിൽ കടന്നുകയറി കോർപറേഷന്റെ പേര് കൊത്തിയുള്ള കല്ല് സ്ഥാപിക്കുന്നതിന് നിയമത്തിന്റെ പിൻബലമില്ല. അതു തടയുന്നതിന് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും…
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി.സർക്കാർ ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണമാകും…
ന്യൂഡൽഹി∙ കോവിഡ് മുക്തരായി മൂന്നുമാസം കഴിഞ്ഞ് മാത്രമേ വാക്സീൻ എടുക്കാവൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തെയുള്ള നടപടിയിൽ വ്യക്തത വരുത്തിയാണ് പുതിയ നിർദേശം. കരുതൽ വാക്സീനും ഇതേ സമയപരിധിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളിൽ വാക്സീൻ എടുക്കുന്ന കാലയളവിനെ ചൊല്ലി ആശയകുഴപ്പം ഉയർന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണം.…
തിരുവനന്തപുരം∙ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ.അദ്ദേഹത്തിന് മോണോക്ലോണൽ ആന്റിബോഡി നൽകി. ചെറിയ പനിയല്ലാതെ മറ്റു അസ്വസ്ഥതകളില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസ് ചികിത്സയിലുള്ളത്.വിഎസ് കോവിഡ് പോസിറ്റീവ് ആയ കാര്യം മകൻ വി.എ.അരുൺ കുമാറാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.പരിചരിച്ച…
കൽപ്പറ്റ : വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ലിജിതയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. ജനുവരി 15 നാണ് ലിജിതയ്ക്കും മകൾക്കും നേരെ ഭർത്താവ് സനൽ കുമാർ ആസിഡ് ഒഴിച്ചത്. സംഭവത്തിന്…
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലും കൊവിഡ് പടരുന്നു. 262 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാർക്കിടയിൽ ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. രോഗികളെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. അതേസമയം, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തുകയാണ്. നാളെ…
കോവിൻ ആപ്പിൽ ഒറ്റ നമ്പറിൽ നിന്നുള്ള വാക്സിൻ ബുക്കിംഗ് പരിധി ഉയർത്തി.കോവിനിൽ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ആറ് അംഗങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.നേരത്തെ ഒരു നമ്പർ ഉപയോഗിച്ച് നാല് പേർക്ക് വരെ മാത്രമേ വാക്സിനേഷനായി രജിസ്റ്റര് ചെയ്യാൻ സാധിക്കുമായിരുന്നുള്ളു.…
കൊച്ചി: പി.ടി. തോമസിന്റെ പൊതുദര്‍ശനത്തിന് തൃക്കാക്കര നഗരസഭ ചെലവാക്കിയ പണം കോണ്‍ഗ്രസ് മടക്കി നല്‍കി. 4 ലക്ഷത്തി മൂവായിരം രൂപയുടെ ചെക്ക് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനെ ഏല്‍പ്പിച്ചു. പി.ടി. തോമസിന്റെ പൊതുദര്‍ശനത്തിന് പണം ചെലവഴിച്ചത് കൗണ്‍സില്‍…