കാത്തിരിപ്പിന് വിരാമം :എരഞ്ഞോളി പാലം 30 ന് തുറക്കും

തലശ്ശേരി: കാത്തിരിപ്പിന് വിരാമമിട്ട് എരഞ്ഞോളിപ്പാലം യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നു. ഇതുവഴിയുള്ള യാത്രക്കാർക്ക് ഇനി ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്രചെയ്യാം. ജനുവരി 30-ന് 3.30-ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം തുറന്നുകൊടുക്കുമെന്ന് അഡ്വ. എ.എൻ.ഷംസീർ എം.എൽ.എ. അറിയിച്ചു.പാലം തുറക്കുന്നതോടെ കൂത്തുപറമ്പിൽനിന്ന് തലശ്ശേരിയിലേക്കുള യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ ലക്ഷ്യസ്ഥാനത്തെത്താം. തലശ്ശേരി-കൂത്തുപറമ്പ് റൂട്ടിലെ…

//

ഇരിക്കൂർ നിലാമുറ്റത്തെ ഭണ്ഡാരം കവർന്നയാൾ പിടിയിൽ

ഇരിക്കൂർ: നിലാമുറ്റത്തെ സ്വലാത്ത് ഭണ്ഡാരം കവർന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി. മണ്ണൂരിലെ പുതിയപുരയിൽ സജീവനെയാണ് (41) അറസ്റ്റ് ചെയ്തത്.രണ്ടാഴ്ച മുമ്പാണ് മഖാമിലേക്ക് പോകുന്ന വഴിയിൽ സ്ഥാപിച്ച ഭണ്ഡാരപ്പെട്ടി മോഷണം പോയത്. ഭണ്ഡാരം മോഷ്ടിക്കുന്നത് മസ്ജിദ് പരിസരത്ത് സ്ഥാപിച്ച സി.സി.ടി.വിയിൽ പതിഞ്ഞെങ്കിലും മുഖം വ്യക്തമായിരുന്നില്ല.അഞ്ചുദിവസം…

//

കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി; ആദ്യ സർവീസ് റിപ്പബ്ലിക് ദിനത്തില്‍

കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി അനുവദിച്ചു. മംഗലാപുരം-കണ്ണൂര്‍ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ സര്‍വീസ്. റിപ്പബ്ലിക് ദിനത്തില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. 12 ബോഗികളുള്ള ട്രെയിനായിരിക്കുമിത്.സമയക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.ദക്ഷിണമേഖല റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ത്ത കേരളത്തിലെ എം.പിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചത്.…

/

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന; ദിലീപിന്റെ മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനിന്റെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് നാളത്തേക്ക് മാറ്റി. സ്പെഷൽ സിറ്റിങ് നടത്തും. നാളെ 10.15ന് ആണ് വാദം കേൾക്കുക. മറ്റേത് കേസിനെക്കാളും പ്രാധാന്യം ഉള്ളത് കൊണ്ടല്ല പക്ഷേ അധികം സമയം…

/

‘സമ്മർദ്ദമല്ല’, കാസർകോട്ടെ കൊവിഡ് നിയന്ത്രണ ഉത്തരവ് പിൻവലിച്ചതിൽ വിശദീകരണവുമായി കളക്ടർ

കാസർകോട് : സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങൾ  കടുപ്പിക്കുന്നതിനിടെ കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് വിവാദത്തിൽ. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലുള്ള കാസർക്കോട് പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടർ  പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ…

//

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ പൊതുപരിപാടികള്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ഇതുവരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിലാകും…

/

സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനില്‍

സംസ്ഥാനത്ത് ഒന്നുമുതല്‍ 9 വരെയുളള സ്‌കൂള്‍ ക്ലാസുകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനിലേക്ക് മാറും. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. അതേസമയം, എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ ഓഫ്ലൈന്‍ ആയി തന്നെ തുടരാനാണ് നിലവിലെ തീരുമാനം.കോളജുകളും അടക്കില്ല.അതിതീവ്ര…

//

160 കോടി ഡോസ് കുത്തിവച്ചു: കൊവിഡ് വാക്സിനേഷനിൽ മറ്റൊരു നാഴികക്കല്ല് കൂടി

ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിനേഷൻ 160 കോടി ഡോസ് കടന്നു. 1,60,03,33,779 ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തുവെന്നാണഅ കൊവിൻ പോർട്ടലിലെ കണക്ക്. രാജ്യത്ത് 70 ശതമാനം പേര് രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചു. 90 ശതമാനത്തിൽ അധികം പേർ ഒരു ഡോസ് വാക്സീനും എടുത്ത്…

//

’20 സാക്ഷികൾ കൂറു മാറിയത് ദിലീപ് പറഞ്ഞിട്ട്, റേപ്പ് ക്വട്ടേഷൻ ചരിത്രത്തിലാദ്യം’, പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ എതിർത്ത് പ്രോസിക്യൂഷൻ. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്,  ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ ‘വിഐപി’ എന്ന് വിളിക്കപ്പെട്ട ആറാമൻ…

/

കണ്ണൂരില്‍ സ്വര്‍ണ്ണ വേട്ട; പാന്റിനുള്ളില്‍ കടത്തിയ സ്വര്‍ണ മിശ്രിതം പിടികൂടി

കണ്ണൂര്‍:വിമാനത്താവളത്തില്‍ യാത്രക്കാരിയിയില്‍ നിന്ന് വസ്ത്രത്തില്‍ പൂശി കടത്തിയ 26 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നും ഗോ എയര്‍ വിമാനത്തില്‍ എത്തിയ നാദാപുരം സ്വദേശി  ജസീല,  11 വയസുകാരിയായ മകള്‍ എന്നിവരില്‍നിന്നാണ് 528 ഗ്രാം സ്വര്‍ണം പിടികൂടിയത്.  പാന്റിനുള്ളില്‍ സ്വര്‍ണ മിശ്രിതം തേച്ചുപിടിപ്പിച്ച്…

/